അന്ന് ഞാനൊരു വിദ്യാര്‍ഥി ആയിരുന്നു .....
അന്ന് സ്കൂളില്‍ പോകാന്‍ ബസ് നോക്കി നില്ക്കുമ്പോള് ശൂ ..........
ബസ് നിറുത്താതെ പോകുന്നത് കണ്ടു എല്ലാവരും കൂടെ ബസ് തടഞ്ഞു .
ഉടന്‍ പോലീസ് വന്നു , ചര്‍ച്ച നടത്തി ബസ് പറഞ്ഞു വിട്ടു .....
ഞാനോര്‍ത്തു പോലീസ് പറഞ്ഞാല്‍ എല്ലാവരും കേഴ്ക്കും!
പത്താം ക്ലാസ്സ് പാസായി , പ്രീഡിഗ്രിക്ക് സെക്കന്റ് ഗ്രൂപ്പ് എടുത്തു പഠിക്കാന്‍ പോയി .....
കോളേജില്‍ മൊത്തം രാഷ്രീയം !
മിക്ക ദിവസവും തല്ലും ബഹളവും ! പോലീസ് വരും .... ചിലപ്പോള്‍ കൂട്ട തല്ല് !
ഞാനോര്‍ത്തു ചുമ്മാ ആളുകളെ തല്ലാന്‍ ഇവര്‍ക്ക് എന്ത് രസമാണ് ! മുന്പില് കിട്ടുന്നവനെ ഒക്കെ തല്ലും!
എന്തോരധികാരം!
ഇതും ഞാന്‍ ഒരു വിധം ഡിസ്ടിങ്ഷിനോടെ പാസായി ....
ഇനി തൊഴിലധിഷ്ടിത കോഴ്സ് വല്ലതും പഠിക്കണമെന്നുണ്ട് .... അതിനു നല്ല കാശ് ആകും .... അതില്ല!
അങ്ങിനെ ഞാന്‍ ഡിഗ്രിക്ക് അവിടെതന്നെ ചേര്‍ന്നു.... വലിയ ചിലവൊന്നുമില്ല ... എന്നാല്‍ നേരമ്പോക്കാണ് താനും !
അതും ഫസ്റ്റ് ക്ലാസ്സില്‍ പാസായി .... ഇനിയെന്ത് ചെയ്യും?
ആ .... പോട്ടെ .... പി.ജി ക്ക് ചേര്‍ന്നു ..... ഇപ്പോള്‍ ഞാന്‍ വെല്യ പുള്ളിയായി !
അതും നല്ല മാര്‍ക്കോടെ പാസ്സായി !
അപ്പോള്‍ ദേ അപ്പന് പറയുന്നു .... ഇനി എന്നെകൊണ്ട് വയ്യ .... നീ വല്ല പണിയും അന്വേഷിക്കു ......
ആലോചിച്ചപ്പോള്‍ തോന്നി നല്ല ഒരു പൊലീസുകാരനായാല്‍ കൊള്ളാം!
പി.എസ.സി പോലീസിനു അപേക്ഷ വിളിച്ചപ്പോള്‍ ഞാനും ഒരെണ്ണം കൊടുത്തു.
രാവ് പകലാക്കി എഴുത്ത് പരീക്ഷ പാസ്സായി .... ഫിസിക്കല്‍ ടെസ്റ്റിനു പോയി ചങ്ക് പറിച്ചോടി അതും ജയിച്ചു. ശമ്പളം മുവ്വായിരം രൂപ!
അങ്ങനെ ധീരനായ ഒരു പോലീസുകാരന് പിറവിയെടുത്തുബസ് നിറുത്താതെ പോകുന്നത് കണ്ടു എല്ലാവരും കൂടെ ബസ് തടഞ്ഞു .

പരിശീലനവും ഒക്കെ കഴിഞ്ഞു .
ആദ്യത്തെ ഡ്യൂട്ടി !
എസ്.പി ഏമ്മാന്റെ ഓര്‍ഡര്‍ലി (ശിപായി)!
ജോലികള്‍ : ഏമ്മാന്റെ കാര്യങ്ങള്‍ എല്ലാം നോക്കുക.
വീട്ടിലേക്കുള്ള സാധനങ്ങള്‍ വാങ്ങുക .
മക്കളെ കൊണ്ട് നടക്കുക , കളിപ്പിക്കുക .
വേലക്കാര്‍ക്ക് തിരക്കാണെങ്കില്‍ പുറം പണികള്‍ എല്ലാം ചെയ്യുക.
ചുരുക്കത്തില്‍ തിരിച്ചൊന്നും പറയാതെ ഒരു പട്ടിയെക്കളും നന്നായി ഏമ്മാനെയും കുടുംബത്തെയും നോക്കുക.
കുറച്ചു കാലം കൊണ്ട് ഞാനൊരു മനുഷ്യനാണെന്നു തന്നെ മറന്നു പോയി!
അടുത്ത ഡ്യുട്ടി
ആദിവാസിക്കുടിയിലെ ഒരാള്‍ വനത്തിനുള്ളില്‍ തൂങ്ങിമരിച്ചു... അതിനെപ്പറ്റിയുള്ള അന്വേഷണം.
വൈകുന്നേരം നാലുമണിയായപ്പോള്‍ വനത്തിലേക്ക് പോയി .. ഞങ്ങള്‍ രണ്ടു പോലീസുകാര്‍ !
ചെന്നപ്പോള്‍ നല്ല ഭംഗി ! മരിച്ചിട്ട് കുറച്ചു ദിവസമായി എന്ന് തോന്നുന്നു . നല്ല മണം! കൂട്ടത്തിലുള്ള പോലീസുകാരന് പറഞ്ഞു "ഇനി ഇന്ന് പോസ്റ്റുമോര്‍ട്ടം നടക്കില്ല , അതുകൊണ്ട് പണിയാകും. അതുകൊണ്ട് ഞാന്‍ ഇപ്പോള്‍ വരാം " കുറച്ചു കഴിഞ്ഞപ്പോള്‍ അയാള്‍ ഒരു കുപ്പിയും സംഘടിപ്പിച്ച് വന്നു. ഞാനാണെങ്കില്‍ ഇതുവരെ മദ്യം തൊട്ടു നോക്കിയിട്ട് പോലുമില്ല . നിമിഷങ്ങള്‍ക്കുള്ളില്‍ അത് കാലി! എന്നിട്ട് അയാള്‍ അടുത്ത മരത്തിനു ചുവട്ടിലേക്ക് ചരിഞ്ഞു .... എന്റെ ചങ്ക് പിടച്ച്ചിട്ടു വയ്യ .... ഒരു ചീഞ്ഞ ശവവും ഞാനും മാത്രം. കൂടെയുള്ളവനാനെങ്കില് ശവത്തെക്കള് കഷ്ടം! എങ്ങിനെയാണ് നേരം വെളുപ്പിച്ചതെന്നു ഇന്നും എനിക്കറിയാന്‍ പാടില്ല ! മരിച്ച വീട്ടില്‍ പോകാന്‍ പോലും പേടിയുള്ള എനിക്ക് കിട്ടിയ പണി!
അങ്ങനെ പോലീസുകാരന്റെ ജീവിത സുഖങ്ങള്‍ ഓരോന്നായി ഞാനറിയാന് തുടങ്ങുകയായിരുന്നു. ഈ പണി വേണ്ട എന്ന് വിചാരിച്ചപ്പോള്‍ ജയിലില്‍ പോകാന്‍ വേറെ വഴി നോക്കണ്ട എന്നു പറയുന്നതും കേട്ടു. കാലം കുറെ കഴിഞ്ഞപ്പോളാണ് ഇതൊന്നുമല്ല അടി , വടിയോടിക്കാന് പോയിട്ടേ ഉള്ളൂ എന്നു മനസിലായത് !
ആ കഥകളെല്ലാം അടുത്ത പോസ്റ്റുകളില്‍ എഴുതാം.

21 comments:
അതോണ്ടാ... ഞാന്‍ പോലിസുകാരനാവാതിരുന്നത്പുകിലാവും... ജസ്റ്റ് ഡിസംബറ് ദാറ്റ് ..... റബര്‍ ഷീറ്റ്!!!!
കൊള്ളാമല്ലോ പോലിസ് കഥകൾ..പോരട്ടേ..പോരട്ടേ..
പീഡനം, ബലാൽസംഘം..ഒക്കെ കാണുമല്ലോ..ഇല്ലേ?
:D
ഈ കാക്കിക്കുപ്പായത്തിനുള്ളിലും ഒരു കലാഹൃദയമുണ്ടെന്ന് തോന്നുന്നു.:) നന്നായിട്ടുണ്ട്.
കൊള്ളാം പോലീസ്കാരാ..... എന്റെ അനുജനും ഒരു പോലീസാ....ഇനിയും എഴുതൂ വായിക്കാന്‍ ആളുണ്ട് ....ആശംസകള്‍
...മനുഷ്യന് ആണെന്ന തോന്നല്‍ ഇല്ലാതെയായി
എന്ന വരി വായിച്ചപ്പോള്‍ രോഷം തോന്നുന്നു...
പല പോലീസുകാരും അടിമയെപ്പോലെ ആണ് എന്ന് കേട്ടിട്ടുണ്ട്...
എന്നാണു നമ്മുടെ വ്യവസ്ഥിതികള്‍ മാറുന്നത്..?!
ബാക്കി വായിക്കാന്‍ കാത്തിരിക്കുന്നു...
ഹാ.... അതുശരി... ഈ പറഞ്ഞുപറ്റിക്കലിന് മുമ്പ് ഇതായിരുന്നു പണി അല്ലേ...?
കൂടെയുള്ളവനാനെങ്കില് ശവത്തെക്കള് കഷ്ടം!അത് നന്നായി ഇഷ്ടപ്പെട്ടു
അപ്പ കാക്കിക്കും കഥയെഴുതാന്‍ പറ്റും അല്ലെ :)
അല്ലാ..... ചിന്തിച്ചു നോക്യാ അപ്പൂട്ടന് പറ്റുമെങ്കില്‍ ആര്‍ക്കും പറ്റും, ഏതു പോലീസുകാരനും.
പോരട്ടെ പോരട്ടെ..... പൊറോട്ട പോരട്ടെ.
പോലീസു ഞങ്ങക്ക് ഫുള്ളാണേ....
ഓ അങ്ങനേം ഒരു വേഷമുണ്ടായിരുന്നോ..ബാക്കി വീര സാഹസിക കഥകള്‍ക്കായി കാത്തിരിക്കുന്നു...
അതു ശരി,അപ്പോ പോലീസായിരുന്നു അല്ലേ?
നാട്ടുകാരന് പോലീസുകാരാ, "പണികള്‍" പാളിയ കഥകള്‍ ഇനിയും പോരട്ടെ :)
ഓഹോ..
ധാരാളം അനുഭവസമ്പത്തുള്ള ആളായിരുന്നല്ലേ? (നമ്മുടെ ശാര്ങുമാഷിനെപ്പോലെ).. :-)
പോലീസ് കഥ വായിക്കാന്‍ നല്ല രസമുണ്ട് കേട്ടോ..
അടുത്ത എപ്പിസോഡ് കണ്ടീല്ലല്ലോ....
പൊലീസ് കഥകള്‍ എഴുതാന്‍ പോകുകയാണെന്ന് പറഞ്ഞപ്പോള്‍ ഞാന്‍ കരുതി നാട്ടുകാരന്റെ ഡാഡി പൊലീസില്‍ ആയിരുന്ന കാലത്തെ കഥകള്‍ വല്ലതും ആയിരിക്കുമെന്ന്.
സ്വയം ഒരു പൊലീസാണെന്ന് ഞാനറിഞ്ഞിരുന്നില്ല.
തൊടുപുഴേല് വെച്ച് വല്ല അപരാധവും അറിഞ്ഞോ അറിയാതെയോ പറഞ്ഞുപോയിട്ടുണ്ടെങ്കില്‍ അതൊന്നും മനസ്സിലിട്ട് നീറ്റി കൊണ്ടുനടക്കരുതേ... ? :) :)
ലേലു അല്ലു, ലേലു അല്ലു, ലേലു അല്ലു. :)
കൊറച്ച് തൊടുപുഴേല് വന്നിരുന്ന മറ്റേ പൊലീസ് സുഹൃത്തിനും അയച്ച് കൊടുത്തേക്ക്. ഇപ്പോഴാണ് ഓര്‍മ്മ വന്നത്. തൊടുപുഴേല് തട്ടുതകര്‍പ്പന്‍ പ്രകടനം കാഴ്ച്ചവെച്ചത് രണ്ടും പൊലീസുകാരായിരുന്നു അല്ലേ ? :)
ഞാന്‍ ഡിസ്ട്രിക്റ്റ് വിട്ടൂ.... :)
നാട്ടുകാരന് പോലീസാ?
:)
പോരട്ടെ പോലീസ് കഥകള്‍.
നീരുഭായ്,
പറഞ്ഞത് സത്യം , രണ്ട് പോലീസുകാരായിരുന്നു അപ്പൊള്‍ തൊടുപുഴയില്‍ പെര്‍ഫോം ചെയ്തത്.
നാട്ടുകാരനൊരു പോലീസുകാരന്..
തൊമ്മന്‍കുത്തിലേക്കു പൊകുമ്പോ..നലഞ്ചടത്ത് ,ഇതാഎന്റെ നാടെന്നുപറഞ്ഞപ്പോ..മനസ്സിലാക്കണമാരുന്നു..ഹി..ഹി.
അതു ശരി..ഇങ്ങനെ ഒരു റോളും ജീവിതത്തിൽ ഉണ്ടായിരുന്നോ? എഴുതൂ..വി.കെ.എൻ എഴുതിയ പയ്യൻ കഥകൾ പോലെ, മലയാറ്റൂരിന്റെ ബ്രിഗേഡിയർ കഥകൾ പോലെ
നാട്ടുകാരന്റെ “പോലീസ് കഥകളും”
ഒത്തിരി തെറ്റി ധരിക്കപെട്ടിരിക്കുന്ന വിഭാഗത്തെ കുറിച്ച് എഴുതുന്നത് നല്ലത്.
അവരുടെ വേദനകള്‍, കഷ്ടതകള്‍ ഒക്കെ വളരെ കുറച്ചു മാത്രം ചര്‍ച്ച ചെയ്യുന്ന വിഷയങ്ങള്‍ ആണല്ലോ. പകരം തെറ്റുകള്‍ ഒത്തിരി കൊട്ടിഖോഷിക്കപെട്ടവയും
കൂടുതല്‍ വിശേഷങ്ങള്‍ പ്രതീക്ഷിയ്ക്കുന്നു..
സുഹൃത്തേ, നന്നായിരിക്കുന്നു...
Post a Comment