Thursday, October 1, 2009

തേക്കടിയിലെ ശവംതീനികൾ...

ഒരു മലയാളി എന്ന നിലയിലും അതിലുപരി മനുഷ്യൻ എന്ന നിലയിലും അല്പം മുൻപു മനോരമ ന്യുസിൽ  അവരുടെ ഡെൽഹി ലേഖകൻ പുറത്തുവിട്ട വാർത്തയിൽ ഞാൻ ലജ്ജിക്കുന്നു.

മലയാളിയുടെ മുത്തശ്ശിപ്പത്രം ഇത്രക്കു അധപതിക്കരുത്..... 
അതു ഞങ്ങൾ മലയാളികൾക്കപമാനമാണ്.


അവർ പറഞതിങനെയാണ്,

“തേക്കടിയിൽ ബോട്ടപകടത്തിൽ മരിച്ച ഡെൽഹി സ്വദേശികളുടെമ്രുതദേഹം പോസ്റ്റ്മോർട്ടം ചെയ്യാൻ ഡോക്ടർമാർ കൈക്കൂലി ചോദിച്ചു, പണം ഇല്ല എന്ന് പറഞപ്പോൾ ദേഹത്തുള്ള സ്വർണ്ണം നൽകണമെന്നാവശ്യപ്പെട്ടു“

ഇന്നലെ വൈകുന്നേരം മുതൽ കേരളത്തിന്റെ മനസാക്ഷി തേക്കടിയിലാണ്. ഇന്നലെ മുതൽ അവിടെ കഠിനാധ്വാനം ചെയ്യുന്ന കേരളത്തിലെ മെഡിക്കൽജീവനക്കാരോട് ഈ ചതി മനൊരമ ചെയ്യരുതായിരുന്നു. ഇനി എത്ര ഉരുണ്ടുകളിച്ചാലും നിങളീ നൽകിയ വേദന മാറുമോ? ഇപ്പോൾ അവിടെ ജോലി ചെയ്യുന്നവരെല്ലാം സംശയത്തിന്റെ നിഴലിലായില്ലേ.......

അല്പമെങ്കിലും മനസാക്ഷി നിങളിൽ അവശേഷിക്കുന്നുണ്ടെങ്കിൽ, മലയാളത്തേയും മലയാളിയുടെ അഭിമാനത്തേയും അല്പമെങ്കിലും വകവെക്കുന്നുണ്ടെങ്കിൽ ഉടൻ തന്നെ ആ റിപ്പോർട്ടിനു കേരളജനതയുടെ മുൻപിൽ മാപ്പുപറയണം.

തേക്കടി ദുരന്തവും റേറ്റിങ് കൂട്ടാനുപയൊഗിക്കുന്ന,
എന്തിലും കച്ചവടം മാത്രം കാണുന്ന നിങ്ങളെ
മലയാളത്തിന്റെ ശാപമെന്നല്ലാതെ എന്താണു വിളിക്കേണ്ടതു?
ശവംതീനിക്കഴുകന്മാർ നിങ്ങളേക്കാൾ എത്ര ഭേതം!

24 comments:

രഞ്ജിത് വിശ്വം I ranji said...

കാവ്യം ദുരന്തം
കഥ തേക്കടീയം
കര്ത്താവ് കണ്ടത്തിലുളവായ ദിവ്യന്‍
ചൊല്ലുന്നതോ പൈങ്കിളി മയ സ്വരത്തില്‍
ആനന്ദ ലബ്ധിക്കിനിയെന്തു വേണം

മലയാളത്തിന്റെ ചുപ്രഭാതമല്ലേ..നടക്കട്ടെ
നമിക്കുന്നു മനോരമേ..

Unknown said...

Good Post...

കണ്ണനുണ്ണി said...

theerchayaayum...immature aayipoyi aa reporting

Kaithamullu said...

kashtam.....

ഹരീഷ് തൊടുപുഴ said...

അച്ചായൊ..!!

അവന്മാരു ക്ഷമ പറഞ്ഞു പറഞ്ഞു കരയുവാ..
മിനിറ്റിനു മിനിറ്റിനാ ക്ഷമ പറയുന്നതു..
തെറ്റു പറ്റീതാണെന്നു..
ക്ഷമിക്കണേ പൊറുക്കണെ ന്നൊക്കെ..!!

ഭാഗ്യം എല്ലാ പാർട്ടീടേം നേതാക്കൾ അവിടെ ഉണ്ടായത്..
ഈ വാർത്ത കേട്ടതും അവരൊന്നടങ്കം പ്രതിഷേധിച്ചു..
മനോരമയുടെ തല ഇത്തിരി നേരം കിറുങ്ങിപ്പോയി..!!

ഹി ഹി..

Unknown said...

ഇതാണോ ഇവന്മാരുടെ കോ...ട്ടയത്തെ പത്ര ധര്‍മം... പുര കത്തുമ്പോള്‍ വാഴ വെട്ടാന്‍ ഇതിലും മുടുക്കന്മാര്‍ വേറെ ഉണ്ടോ... നമിച്ചിരിക്കുന്നു...

saju john said...
This comment has been removed by the author.
saju john said...

You are the one who wrong to see that fucking channel.

മീര അനിരുദ്ധൻ said...

മിനുട്ടിനു മിനുട്ടിനു ക്ഷമ പറഞ്ഞിട്ടു വല്ല കാര്യോം ഉണ്ടോ ??

Cibu C J (സിബു) said...

സത്യമാണെങ്കിൽ മാപ്പുപറയുന്നതെന്തിനു്?

ഈ വാർത്തയുടെ ലിങ്ക് ഉണ്ടോ? മാപ്പിന്റെ ലിങ്കോ?

Siju | സിജു said...

ചാനലില്‍ അത്തരമൊരു വാര്‍ത്തയോ മാപ്പോ നോക്കിയിട്ട് കാണുന്നില്ല

Typist | എഴുത്തുകാരി said...

ആദ്യത്തെ വാര്‍ത്തയും, പിന്നത്തെ ക്ഷമ പറയലുമൊന്നും ഞാന്‍ കണ്ടില്ല. എന്നാലും അതിത്തിരി കടുംകയ്യായിപ്പോയി, ക്ഷമയല്ല, വാര്‍ത്തയേയ്.

Suraj said...

‘വാര്‍ത്ത’യുടെ സത്യാവസ്ഥ അറിയില്ല.കുറേക്കാലമായി കാണുന്ന ജീര്‍ണലിസം വച്ചുനോക്കുമ്പോള്‍ വിശ്വാസ്യതയെപ്പറ്റി കാര്യമായ സംശയമുണ്ട്.

എത്ര ആക്രാന്തമുള്ളവനാണെങ്കിലും ഇതുപോലെ ദേശീയ ശ്രദ്ധയാകര്‍ഷിച്ച ഒരു സംഭവത്തിനിടയ്ക്ക് കേറി പോസ്റ്റ് മോര്‍ട്ടം നടത്താന്‍ കൈക്കൂലി, അതും മേത്തുകിടക്കുന്ന സ്വര്‍ണം ചോദിച്ചെന്നൊക്കെ വായിക്കുമ്പോള്‍ ഇതെഴുതി വിട്ട റിപ്പോട്ടര്‍ക്ക് തലയ്ക്ക് അസുഖമുണ്ട് എന്നേ പറയാന്‍ തോന്നുന്നുള്ളൂ.

ഇത്തരം സംഭവങ്ങളില്‍ പോസ്റ്റ് മോട്ടെം എക്സാം സര്‍ക്കാര്‍ ആശുപത്രിയിലോ, സര്‍ക്കാര്‍ ഡോക്ടറുടെ മേല്‍ നോട്ടത്തില്‍ സംഭവസ്ഥലത്ത് മറച്ചുകെട്ടിയോ ചെയ്യുന്നതാണ് പതിവ്. പോസ്റ്റ് മോര്‍ട്ടെം ചെയ്യാന്‍ നിയമപരമായി സര്‍ക്കാരാണ് ഉത്തരവിടുന്നത്. അത് കേസെടുപ്പിന്റെയും നിയമനടപടികളുടെയും ഒക്കെ സ്വാഭാവികമായ അനുബന്ധ ഉത്തരവാദിത്തമാണ്. അല്ലാതെ ബന്ധുക്കള്‍ പുറകേ നടന്ന് ഒന്ന്പോസ്റ്റ്മൊട്ടെം ചെയ്ത് തരൂ എന്ന് അപേക്ഷിച്ചിട്ടല്ല ഡോക്ടറും ടെക്നീഷ്യന്മാരും അത് ചെയ്യുന്നത്.
ലോകം മുഴുവന്‍ ആത്മരോഷത്തോടെ സംഭവസ്ഥലത്തേയ്ക്ക് നോക്കിയിരിക്കുമ്പോള്‍ മന്ദബുദ്ധികള്‍ പോലും ഇതിനിടയ്ക്ക് ജനത്തിനെ വെറുപ്പിക്കുന്ന വേലത്തരങ്ങള്‍ ചെയ്യാന്‍ മടിക്കും.

ലേഖകന് എന്ത് വിവരക്കേടും ഉണ്ടാക്കിവിടാം. എന്തെഴുതിവിട്ടാലും സര്‍ക്കാരുദ്യോഗസ്ഥനു പ്രതികരിക്കാന്‍ പാടില്ലല്ലോ; പ്രോട്ടോക്കോള്‍ ലംഘനം, മാധ്യമസ്വാതന്ത്ര്യം !

വാഴക്കോടന്‍ ‍// vazhakodan said...

മനോരമയല്ലേ അതിലും അപ്പുറവും പറയും!
നാണമില്ലാത്ത പരിശകള്‍ ഫൂ

മുക്കുവന്‍ said...

are you sure they did not ask money for it?

I have paid for money for postmortem for many occasions...

one of my neighbor died and placed the dead body in a govt hospital mortuary. we got the news at midnight and went to identify the person. the gate keeper to doctors we paid to everyone.... yea.. some people wont believe it. but its a fact.

but i am not sure it happened in thekkady though!

if its a false story by manorama, it is too much.

Binoykumar said...

ഒന്ന് രണ്ടു വര്‍ഷങ്ങള്‍ക്കു മുന്‍പ് മനോരമ പത്രത്തിന്റെ പ്രസീദ്ധീകരണം ആയ ദി വീക്കില്‍ കേരളത്തെ കുറിച്ച് വന്ന ഒരു ലേഖനം ഓര്‍മ്മ വരുന്നു...കേരളത്തിലെ ടൂറിസ്റ്റ് കേന്ദ്രങ്ങള്‍ വൃത്തി ഹീനം ആണെന്നും തുറന്ന സ്ടലങ്ങളില്‍ ഉപയോഗിച്ച കോണ്ടം അലക്ഷ്യമായി വലിച്ചു എറിഞ്ഞിരിക്കുന്നു എന്നും കേരളത്തിലെ ആള്‍ക്കാര്‍ "തൊഴില്‍ തീവ്രവാദികള്‍" ആണെന്നും അതിനാലാണ് വ്യവസായം വരാത്തത് എന്നും അന്ന് അവര്‍ പറഞ്ഞു വച്ച്...കേരളത്തിന്‌ പുറത്തു കേരളത്തെയും മലയാളികളെയും നാറ്റികുന്നതില്‍ ഒരു പ്രധാന പങ്കാണ് ഈ പത്ര മുത്തശ്ശി വഹിക്കുന്നത്...

മൌനി said...

report ശരിയൊ തെറ്റോ എന്നറിയില്ല. കേരളത്തില്‍ ഒന്നും ശരിയലല്‍ എന്നുള്ള ഒരു average മലയാളിയുടെ ചിന്താഗതി അവരു മുതലെടുക്കുന്നതാവും...

ഒരേ സമയം മലറ്ന്നു കിടന്നു തുപ്പുകയും ഇരിക്കുന്ന കൊമ്പിന്റെ കട മുറിക്കുകയുമാണ്‍ എന്നു അവരറിയുന്നുന്ടൊ ആവോ.. ഇലായിരിക്കും അല്ലേ..

ഗൗരിനാഥന്‍ said...

സത്യം പറഞ്ഞാല്‍ ഇപ്പോള്‍ന്യൂസ് കാണാന്‍ പേടിയാ..സത്യം പറയുന്ന എതേലും ഒരു ചാനല്‍ ഉണ്ടോ...പ്രത്യേകിച്ഛ് മനോരമ, പാര്‍ട്ടി വക ചാനല്‍... തോറ്റു

Suraj said...

@ Mukkuvan,

There are instances when an autopsy is requested by the relatives of the deceased, for eg: in cases of unnatural deaths. In some cases when a critically ill person dies on the way to a hospital, the authorities can insist on an autopsy if they have doubts about the cause of death. Such autopsies are performed regardless of whether the Police files a case or not.

The legal procedures stipulate that Post Mortem Exams must be done in the presence of daylight (not necessarily 'in daylight') between 8 am and 5pm. Private hospitals are not legally authorized in Kerala to perform Medico Legal Autopsies. So all autopsy cases get sent to some Govt: hospital. Medical Colleges have a Forensic Department exclusively for these purposes but at other Govt: Hospitals the Duty Doctor above the rank of 'Assistant Surgeon' (can be from any specialty) is randomly assigned on a daily/weekly basis to Supervise autopsies. This is part of his/her routine job and not something he/she is exclusively trained for and the doc has to take his time off from the daily work to do this.

Since such autopsy procedures are time consuming and an added burden on the bereaved family, it is not uncommon for the relatives and by-standers to try to cut through the red tape by bribing the Attender, Mortuary Supervisor or the Surgeon especially to get things done at off-duty hours (not that I endorse this deplorable practice!).

This is not the case in Autopsies demanded by the Police/State. Post Mortems performed in alleged Homicides, Suicides, Vehicle Accidents, Riots etc are strictly supervised by the Police.The timing as well as procedural details are officially recorded and the only point when the relatives get to be in touch with the team doing the autopsy is when they finally receive the body. (I've seen people 'tipping' the Technicians to make sure the embalming or the preparation of the dead body is done to their satisfaction and i do agree that there are instances where the Surgeon accepts bribe too. But I am not to judge how rampant the practice really is.)

Having said all that, the Manorama report appeared too incredible, considering the situation at Thekkady.

Here is a piece from Desabhimani -

02 ഒക്ടോബര്‍ 2009 ദേശാഭിമാനി (എം എസ് ബിജു)

[...]മരിച്ച ആരോരുമറിയാത്തവരുടെ 'ബന്ധുക്കളില്‍' നിന്ന് ആശുപത്രിയിലുള്ളവര്‍ പണം വാങ്ങിയെന്നായിരുന്നു വ്യാഴാഴ്ച ഉച്ചക്ക് 12 മണിയോടെ ചാനലില്‍ ഫ്ളാഷ് മിന്നിയത്. ഇതറിഞ്ഞ് ഡോക്ടര്‍മാരടങ്ങുന്ന മെഡിക്കല്‍ സംഘം തെറ്റായ വാര്‍ത്തയില്‍ പ്രകോപിതരായി. ദുരന്തത്തില്‍ മരിച്ച ഹൈദരാബാദ് സ്വദേശികളുടെ ബന്ധുക്കളില്‍ നിന്ന് ആശുപത്രിയിലുള്ളവര്‍ കൈക്കൂലി വാങ്ങിയെന്നാണ് മനോരമ റിപ്പോര്‍ട്ട് ചെയ്തത്. ചാനലില്‍ ഫ്ളാഷ് വന്നുതുടങ്ങിയപ്പോള്‍ വാഹനത്തിനടുത്തേക്ക് ജനങ്ങള്‍ പാഞ്ഞടുത്ത് ഇവിടെയുണ്ടായിരുന്ന ലേഖികയെയും ജീവനക്കാരെയും തടഞ്ഞുവച്ചു.

ഡിസിസി ആക്ടിങ് പ്രസിഡന്റ് റോയ് കെ പൌലോസാണ് മനോരമയ്ക്ക് വ്യാജവാര്‍ത്ത നല്‍കിയതെന്ന് സ്ഥലത്തുണ്ടായിരുന്ന മറ്റ് മാധ്യമപ്രവര്‍ത്തകര്‍ പറഞവ്യാജവാര്‍ത്ത സംപ്രേക്ഷണം ചെയ്യുന്നതിന് ഏതാനും മിനിട്ടുകള്‍ക്ക്മുമ്പ് ആശുപത്രി വരാന്തയിലുണ്ടായിരുന്ന പ്രതിപക്ഷനേതാവ് ഉമ്മന്‍ചാണ്ടി, കെ എം മാണി എന്നിവരുമായി ഇക്കാര്യം സംസാരിച്ചിരുന്നു. പിന്നീട് ഇവിടെനിന്ന് പുറത്തേക്ക്പോയ റോയി കെ പൌലോസ് മനോരമയ്ക്ക് വ്യാജവാര്‍ത്ത നല്‍കി. ദുരന്തം നടന്ന സമയംമുതല്‍ വിശ്രമരഹിതമായി പ്രവര്‍ത്തിച്ച ഡോക്ടര്‍ന്മാരെ കൈക്കൂലിക്കാരായി ചിത്രീകരിക്കാനാണ് മനോരമയും കോണ്‍ഗ്രസ് ജില്ലാ നേതൃത്വവും ശ്രമിച്ചത്. സ്ഥലത്തുണ്ടായിരുന്ന യുഡിഎഫിന്റെ സംസ്ഥാന നേതാക്കള്‍ പോലും ഫ്ളാഷ് വാര്‍ത്ത കള്ളവും ക്രൂരവുമാണെന്ന് ചാനല്‍ ഓഫീസില്‍ വിളിച്ചറിയിച്ചു. തുടര്‍ന്ന് സ്ഥലത്തുണ്ടായിരുന്ന ചാനല്‍സംഘം ഡോക്ടര്‍മാരോട് മാപ്പ് പറഞ്ഞ് രംഗം ശാന്തമാക്കി. പിന്നീട് കള്ളവാര്‍ത്ത പിന്‍വലിക്കുകയും ചെയ്തു.

കുരാക്കാരന്‍ ..! said...

ക്ഷീരമുള്ള അകിടിന്റെ ചോട്ടിന്നു കൊതുകിനു ചോര തന്നെയെല്ലാ വേണ്ടു?

ബിനോയ്//HariNav said...

"..എന്തിലും കച്ചവടം മാത്രം കാണുന്ന നിങളെ

മലയാളത്തിന്റെ ശാപമെന്നല്ലാതെ എന്താണു വിളിക്കേണ്ടതു?

ശവംതീനിക്കഴുകന്മാർ നിങളേക്കാൾ എത്ര ഭേതം!.."

Correct :)

Sabu Kottotty said...

ഇതാണോ ഇത്ര വലുതായി കാണിയ്ക്കാന്‍! മുമ്പു കാണിച്ചിട്ടുള്ളതുമായി ചേര്‍ത്തു നോക്കിയാല്‍ ഇത് എത്ര ഭേദം! മാപ്പുപറഞ്ഞെങ്കില്‍ അതു മഹാത്ഭുതം!!!

പണ്ടു കൊട്ടോട്ടി മനോരമയില്‍ കുറേ നിരങ്ങിയതാ, ക്ഷീണം ഇതുവരെ തീര്‍ന്നിട്ടില്ല...

നാട്ടുകാരന്‍ said...

മനോരമ മാപ്പൊന്നും പറഞ്ഞില്ല.... അവർ വാർത്ത തുടരാതെ മുങ്ങിയതേയുള്ളൂ....

മുകളിൽ ഹരീഷ് കളിയാക്കിയതാണ് മാപ്പു പറഞ്ഞു എന്നത്.

നാട്ടുകാരന്‍ said...

പുതിയ പോസ്റ്റ് വായിക്കൂ.......
കോഴിക്കോട് പെരുവണ്ണാമൂഴി പള്ളിയില്‍ അത്ഭുതം !