Tuesday, December 1, 2009

ഇങ്ങനേയും തമാശ പറയാമോ?

ഒരു ചെറിയ സംശയം !
നമ്മളും ഈ ഇൻഡ്യാ മഹാരാജ്യത്തെ പ്രജകൾ തന്നെയല്ലേ?തക്ക മറുപടി കൊടുക്കാൻ ആൺകുട്ടികൾ ഇല്ലാത്തതിന്റെ കുഴപ്പം എന്നല്ലാതെ മറ്റെന്ത് പറയാൻ !


12 comments:

അനില്‍@ബ്ലൊഗ് said...

ഇതിനൊക്കെ എന്തു മറുപടി കൊടുക്കാനാ, നാട്ടുകാരാ?
ഒന്നാമത് പറഞ്ഞത് വൈ. ഗോ
രണ്ടാമത് തടഞ്ഞാല്‍ വിവരമറിയുന്നത് തമിഴ്നാട്ടിലെ കര്‍ഷകരുതന്നെ.

നിരക്ഷരൻ said...

മുല്ലപ്പെരിയാറിനെപ്പറ്റിയുള്ള ഇതുപോലുള്ള ഓരോ വാര്‍ത്തകളും കണ്ടെടുത്ത് ബ്ലോഗില്‍ ഇടണം എല്ലാവരും. പൊതുവായ ഒരു പ്ലാറ്റ് ഫോമില്‍ അതൊക്കെ ലിങ്ക് വഴി എല്ലാവര്‍ക്കും വായിക്കാവുന്ന വിധത്തില്‍ അവതരിപ്പിക്കണം.

കൂടുതല്‍ വിവരങ്ങള്‍ എല്ലാ മലയാളികളും അറിയട്ടെ. മറ്റ് മാധ്യമങ്ങളില്‍ ഇല്ലാത്ത ലിങ്ക് സംവിധാനം ഉള്ളപ്പോള്‍ നമ്മളത് നല്ലവണ്ണം ഉപയോഗപ്പെടുത്തണം.

ഇതുപോലുള്ള ഓരോ പേപ്പര്‍ കട്ടിങ്ങുകളും ഓരോരുത്തരും സംഘടിപ്പിച്ച് സ്വന്തം ബ്ലോഗിലിടണം.

ഇത് കാണിച്ചുതന്നതിന് നന്ദി നാട്ടുകാരാ.

Typist | എഴുത്തുകാരി said...

ഇതിങ്ങനെ പോയാലെങ്ങനെയാ, എന്തെങ്കിലും ഒരു പോംവഴി വേണ്ടേ?

Manikandan said...

അന്നത്തിന് ആന്ധ്രാക്കാരനേയും പച്ചക്കറിയ്ക്ക് തമിഴനേയും ആശ്രയിക്കുന്ന മലയാളിയെ പേടിപ്പിക്കാന്‍ വൈക്കോ തന്നെ വേണമെന്നില്ല. ഒരു ഈര്‍ക്കിലി പാര്‍ട്ടിയുടെ ലോക്കല്‍ നേതാവു മതി. അത്രയ്ക്കുണ്ട് തമിഴന്റെ ഒരുമ. ആദ്യം തമിഴന്‍ പിന്നെ ഇന്ത്യാക്കാരന്‍ അതാണ് ഞാന്‍ മനസ്സിലാക്കിയ തമിഴന്റെ പോളിസി. ഇവര്‍ വഴിയടച്ചാല്‍ മലയാളിയുടെ അന്നം മുട്ടും. അതാണ് സത്യം.

രാമചന്ദ്രൻ വെട്ടിക്കാട്ട് said...

മലയാളിക്ക് പേടിക്കണം. സ്വന്തം വീടിന്റെ അടുക്കളപ്പുറത്ത് ഒരു മുളക് ചെടി നനച്ച് വലര്‍ത്തില്ല. തമിഴന്‍ ഉണ്ടാക്കിയ പച്ച മുളക് കാത്തിരിക്കുന്ന മലയാളിക്ക് ഒരുപാട് പേടിക്കാനുണ്ട്. അത് നന്നായി അറിയുന്നതും തമിഴനു തന്നെ. അത് കൊണ്ട് മുല്ലപ്പെരിയാര്‍ വിഷയത്തില്‍ മലയാളിയുടെ ജീവനും അവന് വിഷയമല്ല. പുതിയ ഡാം പണിതാലും അവര്‍ക്ക് ആവശ്യമുള്ള വെള്ളം കൊടുക്കാമെന്ന് നമ്മുടെ സര്‍ക്കാര്‍ പറയുന്നണ്ടല്ലോ? എന്നിട്ടും രാഷ്ട്രീയം കളിക്കുകയല്ലെ തമിഴ് നാട് രാഷ്ട്രീയക്കാര്‍? നമ്മുടെ സര്‍ക്കാര്‍ ചെയ്യുന്ന കാര്യങ്ങള്‍ക്ക് ശക്തമായ പിന്തുണ ജനങ്ങളോ രാഷ്ട്രീയക്കാരോ കൊടുക്കുന്നുണ്ടോയെന്ന് സംശയമുണ്ട്.

അവിടെ താമസിക്കുന്ന ജനങ്ങളുടെ ജീവനെ കരുതിയെങ്കിലും ഡാം പണി ആരംഭിക്കണം. അത് കേന്ദ്രത്തിന്റെ അനുവാദത്തോടെ സാധ്യമല്ലെങ്കില്‍ അതില്ലാതെ തന്നെ. അതിനു വേണ്ട ഫണ്ട് ജനങ്ങളില്‍ നിന്ന് പിരിക്കണം. എല്ലാ രാഷ്ട്രീയക്കാരും ജനങ്ങളും പിന്‍ തുണ കൊടുക്കണം. കോടതി വഴി തീര്‍പ്പാകുന്നതും കാത്തിരുന്നാല്‍ എന്തെങ്കിലും ദുരന്തം സംഭവിച്ചിട്ട് നിലവിളിച്ചിട്ടോ, പരസ്പരം പഴി ചാരിയിട്ടോ കാര്യമുണ്ടോ??? ഇനി കോടതി അനുവദിച്ചാല്‍ തന്നെ ഉണ്ടവാന്‍ പോകുന്നത് തമിഴ് നട്ടില്‍ ഇതിന്റെ പേരില്‍ പ്രശ്നമുണ്ടാകും. അവര്‍ ഇതിലും ശക്തമായി പ്രതികരിക്കും. അപ്പോഴും നഷ്ടം ആര്‍ക്കാണ്??

Areekkodan | അരീക്കോടന്‍ said...

Same as Anil@blog told

Anonymous said...

എങ്കില്‍ നമുക്ക് അടുക്കള തോട്ടം തുടങ്ങി, തമിഴ്നാടിന്റെ ചരക്കു ബഹിഷ്കരിചാലോ?

Anonymous said...

Vaiko does not have any role in Tamil politics now. He wanted to create some issues where in he wanted to show is part of Tamil. Last election his party is uprooted from Tamil Nadu

ഭൂതത്താന്‍ said...

നമുക്കു കൊടുക്കാവുന്ന ഏറ്റവും നല്ല മറുപടി ഒരു പുതിയ ഡാം പണിയുക എന്നതാണ് ...കാരണം നമ്മുടെ ലക്ഷക്കണക്കിന്‌ കൂടപ്പിറപ്പുകളുടെ ജീവന്‍ തുലാസില്‍ ആടുകയാണ് ....എന്ത് വിലകൊടുത്തും ഒരു ഡാം പണിയണം ..രാഷ്ട്രിയ സങ്കുചിത ചിന്തകള്‍ മാറ്റിനിര്‍ത്തിക്കൊണ്ട് .....SAVE mullaperiyaar....
SAVE lifes of morethan 40 lakhs of people .....
SAVE kerala state....

Dear TAMILS give us our LIFES
And take WATER from us....
WE will not survive...YOU can"t also survive...

ഒരു നുറുങ്ങ് said...

വാര്‍ത്താമാധ്യമങ്ങളില്‍,വല്ലാതെ പരിഗണിക്കപ്പെടാതെ
പോവുന്ന ഇത്തരം വിഷയങ്ങള്‍ ബ്ലോഗിലൂടെ
ശ്രദ്ധയില്‍കൊണ്ട് വന്നതിതിനു നാട്ടുകാരനു നന്ദി.
തിര്‍ച്ചയായും ഇതൊരു വന്‍ജനകീയ പ്രശ്നമാക്കി
ഉയര്‍ത്തിക്കൊണ്ടുവരണം.ബ്ലോഗ്കൂട്ടായ്മയിലൂടെ
കുറെയൊക്കെ ബോധവല്‍ക്കരിക്കാന്‍ കഴിയുമെന്ന്
പ്രതീക്ഷിക്കാം...

Sabu Kottotty said...

വേണ്ടിടത്തു വണ്ട നടുന്ന ശീലമില്ലല്ലോ നമുക്ക്, അനില്‍@ബ്ലോഗിന്റെ കമന്റിനു താഴെ ഒരൊപ്പുകൂടി....

ചാണക്യന്‍ said...

അണ്ണാച്ചിമാരുടെ തമാശ....:):)