Thursday, April 22, 2010

ഇനി വഴി തെറ്റില്ല !

കേരളത്തിലെ ഏതു പ്രധാന റോഡിലൂടെ യാത്ര ചെയ്താലും പ്രധാനപ്പെട്ട ചില ദിശാസൂചികകള്‍ കാണാം. N.H-47, N.H-17, M.C Road എന്നിവയാണല്ലോ നമ്മുടെ പ്രധാന റോഡുകള്‍ ! എത്തേണ്ട സ്ഥലത്തേക്കുള്ള ദൂരം സൂചിപ്പിക്കാനുള്ള ചില ബോര്‍ഡുകള്‍ കണ്ടപ്പോള്‍ നമ്മുടെ സര്‍ക്കാരിനെ അഭിനന്ദിക്കണമെന്നു വരെ തോന്നിപ്പോയി !

N.H-17 റോഡില്‍ കാസര്‍ഗോഡുപോലും എഴുതി വച്ചിരിക്കുന്ന ബോര്‍ഡില്‍ ഇടപ്പള്ളിക്കുള്ള ദൂരം എഴുതിയിരിക്കുന്നതു കണ്ടു. മംഗലാപുരത്തു നിന്നും കൊച്ചിക്കു പോകുന്ന ഒരു വ്യക്തി (ഇടപ്പള്ളിയേക്കുറിച്ചറിയില്ലാത്തയാള്‍) എന്തു മനസിലാക്കണം? ഇത് ഇടപ്പള്ളിക്കുള്ള റോഡാണെന്നും കൊച്ചിക്ക് വേറെ വഴിയാണെന്നുമോ ? അതുകൊണ്ട് വരുന്ന വഴി മുഴുവന്‍ ഇടപ്പള്ളി ബോര്‍ഡുണ്ടെങ്കിലും അന്യ സംസ്ഥാന യാത്രക്കാര്‍ കൂടെക്കൂടെ കൊച്ചിക്കുള്ള വഴി ചോദിച്ച് തന്നെ യത്ര ചെയ്യും. കടന്നു പോകുന്ന വഴി ഇടപ്പള്ളിക്കല്ലേ.... കൊച്ചിക്കല്ലല്ലോ !

അടുത്ത ബോര്‍ഡ് ശബരിമലക്കുള്ളതാണ്.  അതുകൊണ്ട് കേരളത്തിലെവിടെ ചെന്നാലും ശബരിമലക്കുള്ള വഴി തെറ്റില്ല. കാരണം എല്ലായിടത്തും ശബരിമല എന്നെഴുതി ആരോ വരച്ചിട്ടുണ്ടാവും.

N.H-47, N.H-17, M.C Road എന്നിവടങ്ങളില്‍ പിന്നീട് കാണുന്ന ഒരു പൊതു ബോര്‍ഡ് ചക്കുളത്തു കാവ് എന്നാണ്. N.H-17 ല്‍ കോഴിക്കോടിനടുത്തും, N.H-47 ല്‍ പാലക്കാട് വഴിയിലും, M.C Road ല്‍ പെരുംബാവൂരിലും ദൂരം എഴുതി വക്കാന്‍ ഈ ചക്കുളത്തു കാവ് കേരളത്തിലെ പ്രധാന പട്ടണങ്ങളിലൊന്നാണോ? അതോ അവിടെ ചെന്നാല്‍ മറ്റെല്ലായിടങ്ങളിലേക്കും യാത്രാസൌകര്യം കിട്ടുമോ?

( ഈ ചക്കുളത്തു കാവ് തിരുവല്ലക്കും കായകുളത്തിനുമിടയില്‍ പ്രധാന വഴിയില്‍ നിന്നും മാറി കുറേ ഉള്ളിലുള്ള ഒരു സ്ഥലമാണേന്നു കൂടി ഓര്‍ക്കണം)

എന്തായാലും കോഴിക്കോട് വച്ച് ചക്കുളത്തു കാവ് - 285 K.M എന്നു വായിച്ചപ്പോള്‍ തന്നെ ഇനി വഴി തെറ്റില്ല എന്നു ക്രുത്യമായി മനസിലായി. 

ഇനി തിരുവനന്തപുരം പൂവാറില്‍ മണര്‍കാട് പള്ളി - 182 KM, നൈനാരുപള്ളി - 418 KM എന്നു കൂടി വായിച്ചാല്‍ നാം സന്തുഷ്ടനാവും. കാരണം അങ്ങനെ ചെയ്തില്ലെങ്കില്‍ അതു പ്രീണനമായിപ്പോയെങ്കിലോ? നമ്മുടേത് മതേതര രാജ്യമല്ലേ ?

13 comments:

ഷൈജൻ കാക്കര said...

നാട്ടുകാരൻ....

ഞാനും ചക്കുളത്തുകാവ്‌ ബോർഡ്‌ കണ്ടിട്ടുണ്ട്. ഈ “മഹാപട്ടണം” എവിടെയാണെന്ന്‌ അന്തവും കുന്തവും ഇല്ലാതെയിരിക്കുകയായിരുന്നു. അറിയിച്ചതിന്‌ നന്ദി.

ഒരു സംശയം ചോദിക്കട്ടെ, ഇങ്ങനെ പേര്‌ എഴുതി വെയ്ക്കുന്നതിന്‌ ഹൈവെ അധികാരികൾ വല്ല ഫീസ്സും ഏർപ്പെടുത്തിയിട്ടുണ്ടോ? നികുതി പണമാണ്‌ ഉപയോഗിക്കുന്നതെങ്ങിൽ ചക്കുളത്തുകാവിന്‌ പകരം പട്ടണത്തിന്റെ പേര്‌ തന്നെ ഉപയോഗിക്കണം.

സുനിൽ കൃഷ്ണൻ(Sunil Krishnan) said...

മാഷേ,

നിങ്ങള്‍ക്ക് തെറ്റി...ചക്കുളത്തു കാവിന്റെ ബോര്‍ഡൊക്കെ അവര്‍ തന്നെ വച്ചിരിക്കുന്നതാണ്.അല്ലാതെ ഹൈവേ അതോറിറ്റി അല്ല.മംഗലാപുരം-കാസര്‍കോഡ് പാതയില്‍ പോലും അതുണ്ട്...

ഓ.ടോ:ബ്ലോഗ് “ജാലകം” അഗ്രിഗേറ്ററില്‍ വരുന്നില്ലല്ലോ...എന്തു പറ്റി?

നാട്ടുകാരന്‍ said...

സുനില്‍,

അങ്ങനെയല്ല....
കാരണം, ഒരു ബോര്‍ഡില്‍ തന്നെ തിരുവനന്തപുരം, കൊച്ചി,ചക്കുളത്തുകാവ് എന്നൊക്കെ എഴുറ്റിയിരിക്കുന്നു. അത് ഹൈവേ അതോറിറ്റിയുടേതല്ലേ?

മാണിക്യം said...

എന്തിനാ വിഷമിക്കുന്നെ?
നമ്മുക്ക് പയ്യെ പയ്യെ ചോയിച്ച് ചോയിച്ച് പൂവാന്നേ

യൂനുസ് വെളളികുളങ്ങര said...

Following

ഹരീഷ് തൊടുപുഴ said...

കൊള്ളാം..!!

Hari | (Maths) said...

ബോര്‍ഡുകളെല്ലാം നമുക്ക് ഉപകാരപ്രദമാണെന്നതില്‍ സംശയമില്ല.

പക്ഷെ അതില്‍ രാഷ്ട്രീയ-സംഘടനാ പോസ്റ്ററുകള്‍ പതിച്ചാല്‍..?

ഈ ബോര്‍ഡുകള്‍ക്ക് മുന്നില്‍ വലിയ കമാനങ്ങളും പരസ്യബോര്‍ഡുകളും വെച്ചാല്‍..?

ഇക്കാര്യങ്ങളില്‍ക്കൂടി അധികാരികള്‍ ശ്രദ്ധിക്കേണ്ടതുണ്ട്.

Manoraj said...

നാട്ടുകാരാ,
എന്തിനുള്ള പുറപ്പാടാ.. തൊടുപുഴയിൽ ഒന്ന് കഴിഞ്ഞിട്ട് നടുനിവർത്തിയേ ഉള്ളൂ.. അടുത്തതുമായി ഇറങ്ങിയോ? ഞാൻ ഒന്നും പറഞ്ഞില്ല.. പോസ്റ്റിന്റെ ഉദ്ദേശശുദ്ധി നന്നായി..

ഹരിശങ്കരനശോകൻ said...

ഇടപ്പളിയിൽ നിന്നും തിരിഞ്ഞല്ലേ എറണാകുളം പോവുകാ...അവിടെയല്ലേ ബൈപാസ് സ്റ്റാറ്ട്ട് ചെയ്യുക...അതാവുമോ കാര്യം...നമ്മളും അതു ചിന്തിച്ചിട്ടുണ്ട്...ഒരു സെക്കണ്ട് ഷൊയ്ക്ക് പോയി വരുമ്പോൾ..

Unknown said...

മാലോത്ത്‌ -234 കി മീ എന്നൊരു ബോര്‍ഡ് മറൈന്‍ ഡ്രൈവില്‍ വെക്കുന്നതിനെ കുറിച്ച് എന്ത് പറയുന്നു?

ഓ ടോ: മീറ്റ്‌ പ്രമാണിച് വേണേല്‍ തോടുപുഴയ്ക്കും ആകാം ഒരു സൂചിക എന്തേ?

TPShukooR said...

യഥാര്‍ത്ഥത്തില്‍ എന്താണ് ഇപ്പറഞ്ഞത്‌? എനിക്ക് മനസിലായില്ല

abith francis said...

ഇത് പോലത്തെ നൂറുകണക്കിന് ബോര്‍ഡുകള്‍ നമ്മുടെ വഴി ഓരങ്ങളില്‍ ഉണ്ട്...ഈ ബോര്‍ഡുകള്‍ ഒന്നും വേണ്ട എന്നല്ല..പക്ഷെ അത്യാവശ്യം കഴിഞ്ഞല്ലേ ആവശ്യം ഉള്ളു????

Narayanan @ Sridhar @ .... said...

എടപ്പള്ളി, ചക്കുളത്ത്കാവ്‌ എന്നൊക്കെ എഴുതിയ ബോര്‍ഡ്‌കള്‍ വക്കുമ്പോള്‍ നമ്മള്‍ ഓര്‍ക്കും ഈ സ്ഥലങ്ങളിലൊക്കെ പ്രാധാന്യമുള്ള എന്തെങ്കിലും ഉണ്ട്‌ എന്ന്.

സര്‍ക്കാര്‍ അവര്‍ക്ക്‌ അറിയാവുന്നത്‌ പോലെ ചെയ്യട്ടെ. മതേതരത്വം സംരക്ഷിക്കാന്‍ ആളുകള്‍ വേറെയുണ്ട്‌. Qatar Airways സ്ഥാപിച്ച ശബരിമലക്കും, ഭരണങ്ങാനത്തേക്കും, എരുമേലി വാവരുപള്ളിക്കും ഉള്ള വഴി കാണിച്ച്‌ തരുന്ന ബോര്‍ഡ്‌കള്‍ പലയിടത്തും ഉണ്ട്‌.