Saturday, May 30, 2009

വനിതാ വിമോചന പുലികളുടെ (ഫെമിനിസ്റ്റ്‌ ) ശ്രദ്ധക്ക് !

എന്റെ കേരളത്തിലുടനീളമുള്ള യാത്രക്കിടയില്‍ വളരെയേറെ ശ്രദ്ധിക്കാറുള്ള ഒരു കാര്യമാണ് യാത്രക്കാരുടെ ബസിലുള്ള ഇരുപ്പ്‌ !

പൊതുവേ പുരുഷന്മാരുടെ സീറ്റില്‍ (അവര്‍ക്കതില്ല കേട്ടോ , ഒള്ളത് പൊതു സീറ്റ് മാത്രം) അതില്‍ ഇരിക്കാവുന്ന ആളുകള്‍ മാത്രം (അതായതു രണ്ടു പേര്‍ക്കിരിക്കാവുന്ന സീറ്റില്‍ രണ്ടു പേര്‍ മാത്രം). എന്നാല്‍ തിരക്കുള്ള മിക്ക ബസുകളിലും സ്ത്രീകളുടെ സീറ്റില്‍ മൂന്നു പേര്‍ കാണും. രണ്ടു സ്ത്രീകള്‍ക്ക് തന്നെ കഷ്ടിച്ച് ഇരിക്കാവുന്ന (അവരുടെ ശരീര വലുപ്പം തന്നെ കാരണം ) മൂന്നു വന്‍ സ്ത്രീകള്‍ എങ്ങിനെ ഇരിക്കുന്നു എന്ന് ഞാന്‍ അത്ഭുതപ്പെടാറുണ്ട് !

നിങ്ങളില്‍ പലരും ഇത് ശ്രദ്ധിച്ചു കാണുമായിരിക്കും! ഞാന്‍ ഇതിനെക്കുറിച്ച്‌ എന്റെ ഭാര്യയോടും അമ്മയോടും ചോദിച്ചപ്പോള്‍ രണ്ടഭിപ്രായം ഉണ്ടായി. ഭാര്യയുടെ അഭിപ്രായത്തില്‍ ബസില്‍ ഒരു സീറ്റ് സംഘടിപ്പിചെടുക്കുന്നതിന്റെ പാട് അത് ചെയ്യുന്നവര്‍ക്കെ അറിയൂ ... അമ്മയുടെ അഭിപ്രായത്തില്‍ ബസില്‍ കയറുന്ന പല പ്രായമായ സ്ത്രീകള്‍ക്കും ഒത്തിരി ശാരീരിക പ്രശ്നങ്ങള്‍ ഉള്ളവരാണ് . അതുകൊണ്ട് എവിടെയെങ്കിലും അവര്‍ക്കൊന്നിരിക്കണം!

ആലോചിച്ചപ്പോള്‍ രണ്ടും ശരിയാണ് ... എന്നാല്‍ സത്യത്തില്‍ മൂന്നു പേര്‍ ഇരിക്കുന്നതിനെക്കളും നല്ലത് രണ്ടു പേരിരിക്കുന്നതാണ്. മൂന്നാമത്തെ ആള്‍ നില്‍ക്കുന്നതിനെക്കളും ബുദ്ധിമുട്ടിയാണ് സത്യത്തില്‍ അവിടെ ഇരിക്കുന്നത് . കാരണം ഒരു ഇഞ്ച് സ്ഥലമേ ഇരിക്കാന്‍ കിട്ടുകയുള്ളൂ . ഫലത്തില്‍ അത് പോലീസ് സ്റ്റേഷനില്‍ കുറ്റവാളികളെ കസേര ഇല്ലാതെ കസേരയില്‍ ഇരുതുന്നതിനു തുല്യം!

എന്നാല്‍ മിക്ക സ്ത്രീകളും പ്രായമായ ഒരമ്മച്ചിക്ക് സീറ്റ്‌ സ്വമേധയാ നല്‍കാറില്ല . പകരം ആ വൃദ്ധ ചോദിച്ചാല്‍ " ഇഞ്ചി തിന്ന പെണ്ണ് " പോലെ മുഖം വീര്‍പ്പിച്ചു ആ വലിയതോ ചെറിയതോ ആയ പ്രുഷ്ടം ഒന്ന് ചെരിച്ചു കൊടുക്കും ! അപ്പോള്‍ കിട്ടുന്ന ഒന്നര സെന്റിമീറ്ററില്‍ ആ വൃദ്ധ പോലീസ് കസേരയില്‍ ഇരിക്കണം ! അവര്‍ ഇരിക്കുകയും ചെയ്യും ! എന്നാല്‍ ഒരു പുരുഷനോടാണിത് ചോദിക്കുന്നതെങ്കില്‍ പൊതുവേ അവര്‍ എഴുന്നേറ്റു ആ സീറ്റ്‌ അവര്‍ക്ക് നല്‍കും! അതുകൊണ്ട് പലപ്പോഴും പ്രായമായവര്‍ ആണുങ്ങളോടാണ് സീറ്റ്‌ ചോദിക്കാറുള്ളത് . എന്തുകൊണ്ടാണിങ്ങനെ എന്ന് എന്റെ പ്രിയപ്പെട്ട വനിതാ വിമോചന പുലികള്‍ വിശദീകരിക്കും എന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു .

എന്റെ ഇന്നലത്തെ യാത്രയിലും ഒരനുഭവം ഉണ്ടായി . അതിങ്ങനെയാണ് :

ഞാനും എന്റെ ഭാര്യയും കൂടെ എറണാകുളത്തുനിന്നും തോടുപുഴക്കുള്ള ട്രാന്‍സ്പോര്‍ട്ട് ബസില്‍ യാത്ര ചെയ്യുന്നു. ഞങ്ങള്‍ രണ്ടുപേരും ബസിലുള്ള പൊതു സീറ്റിലിരുന്നാണ്‌ യാത്ര ചെയ്യുന്നത് . ബസില്‍ സാമാന്യം യാത്രക്കരുമുണ്ട് . അധികവും നിന്ന് യാത്ര ചെയ്യുന്നവര്‍. ബസ്‌ കോലഞ്ചേരി മെഡിക്കല്‍ കോളേജിന്റെ അടുത്ത് എത്തിയപ്പോള്‍ ഒരു വൃദ്ധയും ( 85 വയസ്സെങ്കിലും കാണും ) അവരുടെ കൂടെ ഒരു സ്ത്രീയും ഉണ്ട്. അവര്‍ സ്ത്രീകളുടെ സീറ്റില്‍ ഇരിക്കുന്ന ചെറുപ്പക്കാരികളോട് പറഞ്ഞു " സുഖമില്ലാത്ത അമ്മയാണ്, ഒന്നിരുത്താമോ ? " എന്നാല്‍ അവരിലൊരാള്‍ പോലും മലയാളിയാണെന്ന് തോന്നിയില്ല , കാരണം ആ ചോദ്യം അവര്‍ക്ക് മനസിലാവാതെ അവര്‍ പുറത്തേക്കു നോക്കിയിരുന്നു ! പിന്നീട് ആ സ്ത്രീ എന്റെ അടുത്ത് വന്നു അതെ ചോദ്യം ആവര്‍ത്തിച്ചു . ഞാന്‍ അവരുടെ മുഖത്തേക്കൊന്നു നോക്കി . ഉടനെ അവര്‍ പറഞ്ഞു , "സുഖമില്ലാത്തത്‌ കൊണ്ടാണ് , ബുദ്ധിമുട്ടാവില്ലെങ്കില്‍......" ഞാനൊന്നും മിണ്ടാതെ ഏഴുന്നേറ്റു കൊടുത്തു . ഇത് കണ്ടുകൊണ്ടു ഒരു പെണ്‍കുട്ടി തൊട്ടടുത്ത്‌ നില്പുണ്ട് , അവള്‍ അതിനു മുന്‍പത്തെ സ്റ്റോപ്പില്‍ നിന്നും കയറിയതാണ് .

അവിടെ നിന്നും 10 കിലോമീറ്റെര്‍ മാത്രമേ മുവ്വാറ്റുപുഴക്കുള്ളൂ . അവിടെയെത്തിയാല്‍ ധാരാളം സീറ്റ്‌ വണ്ടിയില്‍ ഉണ്ടാകും. ഞാനങ്ങനെ ആ വൃദ്ധയുടെ അടുത്ത് നില്കുക്കയാണ് . ആ സീറ്റില്‍ ഈ അമ്മച്ചിയും എന്റെ ഭാര്യയും മാത്രമേയുള്ളൂ . മുവ്വാറ്റുപുഴക്ക്‌ ഒരു സ്റ്റോപ്പിനു മുന്‍പ് ഇറങ്ങുന്നതിനു മുന്‍പ് അമ്മച്ചിയുടെ കൂടെയുണ്ടായിരുന്ന സ്ത്രീ എന്നോടിരുന്നോളാന്‍ പറഞ് അമ്മച്ചിയെ എഴുന്നേല്‍പ്പിച്ചു . പെട്ടെന്ന് ഒരു ഉന്തും തള്ളും ! അടുത്ത് നിന്ന പെണ്‍കുട്ടി ചാടിക്കേറി ആ സീറ്റിലിരുന്നു ! ആ സ്ത്രീ ദയനീയമായി എന്നെ ഒന്ന് നോക്കി ! ഞാനെന്തു പറയാന്‍ ! ഒന്നും മിണ്ടാതെ അവിടെ തന്നെ നിന്നു. അവള്‍ ഇതൊന്നും അറിയാത്തത് പോലെ പുറത്തേക്കും നോക്കിയിരുന്നു. കുറച്ചു കഴിഞ്ഞപ്പോള്‍ എനിക്ക് മറ്റൊരു സീറ്റ്‌ കിട്ടി .

ഈ ബുദ്ധിമതിയായ സ്മാര്‍ട്ട് പെണ്‍കുട്ടിയുടെ മുന്‍പില്‍ ഒരു രോഗിയായ വൃദ്ധക്ക്‌ എഴുന്നേറ്റു സീറ്റ്‌ കൊടുത്ത ഞാനല്ലേ മണ്ടന്‍ !

19 comments:

വേലൂക്കാരൻ said...

Don't worry. മുകളിൽ ഒരാൾ എല്ലാം കാണുന്നുണ്ട്‌.

അനില്‍@ബ്ലോഗ് // anil said...

കൊള്ളാം.
ലേഡീസ് കമ്പാര്‍ട്ട്മെന്റില്‍ കയറിപ്പോകാന്‍ പറഞ്ഞാല്‍ എന്റെ ഭാ‍ര്യ ഒരിക്കലും കേള്‍ക്കാറില്ല, കാരണം ആരും ഒന്നും സഹായിക്കില്ലത്രെ.

vahab said...

പ്രിയനാട്ടുകാരാ....
സത്യം പറയാലോ... ഞാന്‍ പലപ്പോഴും കേട്ടിട്ടുള്ള ഒരു പ്രശ്‌നമാണിത്‌. ബസ്സില്‍ കയറിയാല്‍ പെണ്ണുങ്ങള്‍ മറ്റുപെണ്ണുങ്ങള്‍ക്ക്‌ സീറ്റുകൊടുത്ത്‌ സഹായിക്കില്ലെന്ന്‌. എന്താണിതിന്റെ മനശ്ശാസ്‌ത്രം? അവര്‍തന്നെയാണ്‌ പറയേണ്ടത്‌.

ധനേഷ് said...

സംശയമുണ്ടോ...
സീറ്റ് കൊടുക്കുന്നവര്‍ തന്നെ മണ്ടന്മാര്‍...

ബഷീർ said...

സ്ത്രീകൾക്ക് സ്ത്രീ തന്നെ ശത്രു !?

ബഷീർ said...

തല്ലാൻ വരുന്നവർ ക്യൂ പാലിക്കേണ്ടതാണ്. സ്ത്രീകൾക്ക് സംവരണമുണ്ടായിരിക്കും ക്യൂവിൽ :)

ഉറുമ്പ്‌ /ANT said...

അമ്മായിയമ്മ മരുമോൾ പോര് എന്നു കേട്ടിട്ടുണ്ട്. അമ്മായിയപ്പൻ മരുമകൻ പോര് എന്നു കേട്ടിട്ടുണ്ടോ ? :)

കാനനവാസന്‍ said...

ഹൊ ഇതൊന്നും ഒന്നുമല്ല മാഷെ....
ഡെല്‍ഹിയില്‍ ഞാന്‍ ഇതിലും ഭയങ്കര കാഴ്ചകള്‍ കണ്ടു. ഇവിടുത്തെ നോര്‍ത്തിന്‍ഡ്യന്‍ ആണും പെണ്ണും കണക്കാ.......... എത്ര വയ്യാത്തവര്‍ വന്നാലും കണ്ടഭാവം പോലും നടിക്കില്ല.
അഥവാ ആരെങ്കിലും എണീറ്റാല്‍ തന്നെ അതൊരു മലയാളിയായിരിക്കും...............

ഹന്‍ല്ലലത്ത് Hanllalath said...

..ഇങ്ങനെ ഒരിക്കല്‍ ഒരു വൃദ്ധയ്ക്കു വേണ്ടി ഞാന്‍ എണീറ്റ്‌ കൊടുത്ത സീറ്റില്‍
അവര്‍ ഇരിക്കും മുമ്പേ വേറെ ഒരു പെണ്ണുമ്പിള്ള നാണമില്ലാതെ
തള്ളിക്കേറി ഇരുന്നു..
എന്റെ പെങ്ങള്ടെ കൂടെയായിരുന്നു ഞാനന്ന്..എണീപ്പിച്ചു വിട്ടു ഞാന്‍..!
അല്ല പിന്നെ...!
കളി എന്നോടാ :)

തോമ്മ said...

സ്ത്രീകള്‍ പൊതുവേ പ്രായമായവരെയും ശിശുക്കളെയും കൊണ്ട് കയരുന്നവരെയും അവഗനിക്കുന്നതായാണ്‌ കാണുന്നത് ...എന്താവാം അതിന്റെ മനശാസ്ത്രം .....അറിയില്ല

വീ.കെ.ബാല said...

ഹ ഹ ഹ പറ്റിച്ചേ!!! :)

Unknown said...

ചോദിക്കാനുണ്ടോ?? അച്ചായന്‍ തന്നെ മണ്ടന്‍.....

sojan p r said...

നാട്ടുകാരാ..
കൊള്ളാം ..നല്ല പോസ്റ്റ്‌.സ്ത്രീകള്‍ അബലകളാകുന്നതു പുരുഷന്റെ മുന്നിലും തെയെറെര്‍ ,റെയില്‍വേ സ്റ്റേഷന്‍ തുടങ്ങി ക്യൂ പാലിക്കേണ്ട സ്ഥലങ്ങളിലും ആണ് .അവര്‍ക്കിടയില്‍ അവര്‍ പുലികളാണ് പുലികള്‍ ..ശരിയല്ലേ ?

ഹരീഷ് തൊടുപുഴ said...

ശ്ശോ!! കഷ്ടം തന്നെ..

VINAYA N.A said...

അതെ താങ്കള്‍ മണ്ടന്‍ തന്നെയാണ്‌. "കൃത്യം വ്യഭിചാരമാണേലും ഉണ്ടാവണം തെല്ലൊരാത്മാര്‍ത്ഥത"

Unknown said...

നാട്ടുകാരാ നിങ്ങള് ആളു കൊള്ളാമല്ലോ

പാവത്താൻ said...

തീർച്ചയായും താങ്കൾ ഒരു മണ്ടൻ തന്നെ....



ഇതു പോലെ കുറെ മണ്ടന്മാരുള്ളതു കൊണ്ടാണ്‌ ഈ ലോകം ഇങ്ങിനെയൊക്കെയെങ്കിലും നിലനിന്നു പോകുന്നത്‌.......

jayanEvoor said...

ഈ ബുദ്ധിമതിയായ സ്മാര്‍ട്ട് പെണ്‍കുട്ടിയുടെ മുന്‍പില്‍ ഒരു രോഗിയായ വൃദ്ധക്ക്‌ എഴുന്നേറ്റു സീറ്റ്‌ കൊടുത്ത ഞാനല്ലേ മണ്ടന്‍ !


സത്യം!
എത്ര തവണ തോന്നിയിരിക്കുന്നു എന്നെപ്പറ്റിത്തന്നെ!

ഒരു കൂട്ടുകാരനെ കിട്ടിയതില്‍ സന്തോഷം!

ചാണക്യന്‍ said...

നാട്ടുകാരന്‍,

ഒരിക്കല്‍ വല്യമ്മക്ക് സീറ്റു കൊടുത്ത് അബദ്ധം പിണഞ്ഞു എന്ന് കരുതി എപ്പോഴും അത് ആവര്‍ത്തിക്കണം എന്നില്ല....

ഇത്തരം സന്ദര്‍ഭങ്ങളില്‍ ഇനിയും സീറ്റ് ഒഴിഞ്ഞു കൊടുക്കുക...

കാരണം അബദ്ധം പിണയാന്‍ നാട്ടുകാരന്റെ ജന്മം ഇനിയും ബാക്കിയുണ്ടല്ലോ:):):):)