Saturday, August 1, 2009

മനസലിവുള്ള പോലീസുകാര്‍ !

"ഏറ്റവും ഒടുവിലത്തെ ട്രാഫിക് സര്‍വ്വേ റിപ്പോര്‍ട്ട് പ്രകാരം കേരളത്തിലെ വാഹനാപകടങ്ങളില്‍ അറുപതു ശതമാനവും മദ്യപിച്ചു വാഹനമോടിക്കുന്നതുകൊണ്ടാണെന്നു കണ്ടെത്തിയിരിക്കുന്നു ! അതായത് ഒരു വര്‍ഷം ഏകദേശം അര ലക്ഷത്തോളം ആളുകള്‍ ഇങ്ങനെയുള്ള വാഹനാപകടത്തില്‍പ്പെടുന്നു!"

ഇന്ന് സാധാരണ കാണുന്ന ഒരു പ്രതിഭാസമാണ് മദ്യപിച്ചുള്ള വാഹനമോടിക്കല്‍ ! അല്പം കഴിച്ചു കഴിഞ്ഞാല്‍ പിന്നെ ധൈര്യം അങ്ങോട്ട് ഇരച്ചു കയറുകയായി ! പിന്നെ എങ്ങിനെ വേണമെങ്കിലും എതിലൂടെ വേണമെങ്കിലും എത്ര സ്പീടിലും വാഹനം ഓടിക്കാം .......
എനിക്കൊരെതിര്‍പ്പുമില്ല !
എന്നാല്‍ ഒരു കുഴപ്പവുമുണ്ടാക്കാതെ മര്യാദക്ക് റോഡിന്റെ സൈഡില്‍ കൂടി മാത്രം നടക്കുന്ന എന്റെ നെഞ്ചത്ത് നിങ്ങളുടെ വണ്ടി കയറുമ്പോള്‍ ഞാനെന്തു ചെയ്യണം? എന്റെ കുടുംബം എന്ത് ചെയ്യണം?

കേരളത്തിലെ എല്ലാ പോലീസ് ഓഫീസര്‍മാര്‍ക്കും മാസത്തില്‍ നിശ്ചിത എണ്ണം പെറ്റിക്കേസ് പിടിക്കണം എന്ന് നിര്‍ദേശമുണ്ട് . ട്രാഫിക്‌ പോലീസ് ഓഫീസര്‍മാര്‍ക്കു കൂടുതല്‍ കേസ് പിടിക്കണം എന്നുമുണ്ട്. സമയം തീരാറാകുമ്പോള്‍ മുന്‍പില്‍ വന്നു പെടുന്നവരെ പിടിക്കാറാണ് സാധാരണ പതിവ്. ഇവര്‍ നേരാം വണ്ണം പിടിച്ചിരുന്നെങ്കില്‍ ഇത്രയും വാഹനാപകടങ്ങള്‍ മദ്യപാനം മൂലം ഉണ്ടാകുമായിരുന്നോ?

കേരളത്തിലെ ബാറുകള്‍ക്ക് മുന്‍പില്‍ എവിടെയെങ്കിലും ഒരു പോലീസുകാരനെ കണ്ടിട്ടുണ്ടോ? പള്ളിയില്‍ പോയിട്ട് വരുന്നത് പോലെയല്ലേ അവിടുന്ന് ആളുകള്‍ ഇറങ്ങിവരുന്നത്! പിന്നെ എന്തിനാണ് അവിടെ പോലീസ്‌ ?

ഈ ബാറിനുള്ളില്‍ നിന്ന് ഇറങ്ങിവരുന്ന വാഹനങ്ങളിലെ ഡ്രൈവര്‍മാരെ അവിടെ വച്ച് ചെക്ക് ചെയ്‌താല്‍ തന്നെ മദ്യപിച്ചുള്ള ഡ്രൈവിംഗ് തടയാന്‍ സാധിക്കില്ലേ? എന്നാല്‍ ചിലര്‍ അങ്ങനെ ചെക്കിങ്ങിനു നില്‍ക്കാറുമുണ്ട് . പിറ്റേ ദിവസം ബാര്‍ മുതലാളി സ്റ്റേഷനില്‍ എത്തും, കച്ചവടം നശിപ്പിക്കരുതെന്നുള്ള അപേക്ഷയുമായി ! പോലീസുകാരുടെ മനസലിഞ്ഞു പോകും ! അവരും മനുഷ്യരല്ലേ ?

എവിടെയാണ് നമുക്ക് തെറ്റിയത്?

വിവരവും വിദ്യാഭ്യാസവും കൂടിപ്പോയതോ?
എന്തും ചെയ്യാം ആരും ചോദിക്കാനില്ല എന്നുള്ള ധൈര്യമോ?
ശിക്ഷ വന്നാലും ഇത്രക്കെ ഉള്ളൂ എന്നുള്ള തിരിച്ചറിവോ?
അപരന്റെ ജീവന്റെ വിലയില്ലായ്മയെക്കുറിച്ചുള്ള "ബോധ്യ"മോ?
നമുക്കെന്തു ചെയ്യാന്‍ സാധിക്കും ?




10 comments:

കണ്ണനുണ്ണി said...

ബാര്‍ മുതലാളി പറഞ്ഞിട്ടും മനസ്സലിയാതെ ഒരു നാല് ദിവസം കൂടെ പോലീസുകാരന്‍ അവിടെ തന്നെ നിന്നാല്‍ അടുത്ത ആഴ്ച തന്നെ ടിക്കറ്റ്‌ എടുക്കാം.. വയ്നാട്ടിലോട്ടോ..പറശാലയ്ക്കോ... അതും ശരിയല്ലേ..?
കോണ്‍സ്റ്റബിള്‍ മാരൊക്കെ ഒരു വല്യ സിസ്റ്റം ഇന്റെ ഏറ്റവും താഴത്തെ കണ്ണി മാത്രം ആണ്..
അടിക്കാട് വെട്ടിയത് കൊണ്ട് ആയില്ല.. മുകളില്‍ നിന്ന് നന്നായി വരണം

നരിക്കുന്നൻ said...

നാം എന്ത് ചെയ്യണം?
കഴിയുന്നതും മദ്യപിക്കാതിരിക്കുക. മദ്യപിച്ചാൽ വാഹനമോടിക്കാതിരിക്കുക. സ്വന്തം മനസ്സാക്ഷിയെ പറഞ്ഞ് മനസ്സിലാക്കാൻ കഴിയാത്തവർക്ക് മറ്റൊരുത്തനെ ഉപദേശിക്കാൻ അധികാരം ഇല്ലന്ന തിരിച്ചറിവുണ്ടാക്കുക. എല്ലാം എല്ലാം നാം സ്വയം ചെയ്യേണ്ടത്.

ചാണക്യന്‍ said...

:)കൊള്ളാം നല്ല പോസ്റ്റ്...

Manikandan said...

നാട്ടുകാരാ കഴിഞ്ഞ ദിവസം രസകരമായ ഒരു സംഭവം ഉണ്ടായി. ഞങ്ങളുടെ നാട്ടിൽ ഉഷാറായി ഒരു സംഘം സ്വകാര്യവാഹനങ്ങളെ പിഴിയുന്നു. പിഴിയാൻ കോടതി തന്നെ നേരിട്ട് എത്തിയിരിക്കുകയാണ്. വാഹനങ്ങൾ നിറുത്തി പരിശോധന, സീറ്റ് ബെൽറ്റില്ലാത്തതിനു പിഴ, എയർ ഹോൺ ഉണ്ടോ എന്നു ബസ്സിന്റെ അടിയിൽ കുനിഞ്ഞുവരെ നോക്കി ഉറപ്പാക്കുന്നുണ്ട് സാറന്മാർ. ഏറ്റവും വലിയ സംഖ്യ കിട്ടുന്ന് ഒരിനം എയർ ഹോൺ ആണല്ലൊ. അപ്പോഴാണ് നമ്മുടെ സർക്കാർ വാഹനം കെ എസ് ആർ ടി സി (ഞാൻ യാത്രചെയ്തിരുന്നത്)ഇതൊന്നും അറിയാതെ ഹോണും മുഴക്കി വരുന്നത്. ഒരു കുനിഞ്ഞു നോട്ടവും വേണ്ട നിയമം പാലിക്കാനാണെങ്കിൽ നേരെ കൈ കാട്ടി ആ ഡ്രൈവറെ മൊബൈൽ കോടതിയിലെ ജഡ്ജങ്ങുന്നിന്റെ അടുത്തേയ്ക്ക് വിട്ടാൽ മതി. ആ ഹോൺ അവിടെ ‘നിയമ പാലനം നടത്തിയിരുന്ന ഒരു പോലീസുകാരനും കോടതിയിലെ ജഡ്ജിയും കേട്ടില്ലെന്നു തോന്നി. കാരണം ആ വാഹനത്തിന് ആരും കൈകാണിച്ചില്ല. അതിനു കൈകാണിച്ചാൽ ഒന്നും തടയില്ലല്ലൊ അല്ലെ. അവിടെ പിഴിച്ചിൽ സാധ്യമല്ല. ഇവിടെ നിയമപാലനത്തിന്റെ പേരിൽ പിഴിച്ചിൽ മാത്രമാണ് അധികം നടക്കുന്നത്. അത് മാറിയാലും മതി.

വികടശിരോമണി said...

ഇതൊക്കെ സഹിച്ചു ശീലിക്കുന്നതാണ് നമ്മുടെ നാട്ടിൽ ജീവിക്കാൻ വേണ്ട അടിസ്ഥാനയോഗ്യത.
ഇവിടെ ഫ്രീസ്പൈസ് ഗൂഗുൾ തരുന്നതുകൊണ്ട് നമുക്കിവിടെ ഇങ്ങനെ ധാർമ്മികരോഷം കൊള്ളാം.
നാളെ റോഡിൽ ഇറങ്ങുമ്പോൾ സൂക്ഷിച്ചുനടക്കാം.
അത്രമാത്രം.

നാട്ടുകാരന്‍ said...

മണികണ്ഠന്‍‌,
കെ എസ് ആർ ടി സി ക്കെതിരെ പരാതി കൊടുത്താല്‍ എന്തെങ്കിലും നടപടി കെ എസ് ആർ ടി സി എടുക്കും. എന്നാല്‍ പ്രൈവറ്റ് ബസ്സിന്റെ മുതലാളിക്ക് ഒരു പരാതി ആ ഡ്രൈവറെക്കുറിച്ച് കൊടുത്ത് നോക്കൂ... ഞാന്‍ പറഞ്ഞത് സുരേഷ് ഗോപി സ്റ്റൈലില്‍ നിയമം നടപ്പാക്കണം എന്നല്ല.... കുറച്ചു വണ്ടിക്കാരെ എങ്കിലും ഒതുക്കണം എന്നാണു. അപ്പോള്‍ അത്രയും അപകടം കുറയും. എല്ലാവരെയും നന്നാക്കിയിട്ട് ഒന്നും പറ്റില്ല. എന്നാല്‍ കുറച്ചുപേരെയെങ്കിലും നന്നാക്കിയാല്‍ അത്രയും ഗുണം അല്ലെ?

Jayaraj said...

Rajakumara, natukaranayi Vilasukayanalo...

രഘുനാഥന്‍ said...

പാവം പോലീസ്‌....കള്ള് കുടിക്കാന്‍ പറ്റുമോ? ഇല്ല..കള്ള് വില്‍കുന്നവനെ പിടിക്കാന്‍ പറ്റുമോ?.. ഇല്ല .പിന്നെ പാവം കള്ള് കുടിയനെയല്ലേ പിടിക്കാന്‍ പറ്റൂ ....നാട്ടുകാരാ

മണിഷാരത്ത്‌ said...

നാട്ടുകാരന്റെ നിലപാടിനോട്‌ യൊജിപ്പില്ല.നിയമം അനുസരിക്കാന്‍ എല്ലാ പൗരനും ബാദ്ധ്യസ്ഥരാണ്‌.പോലീസ്‌ കണ്ടുപിടിക്കുമോ എന്നതല്ല കാര്യം.പോലീസ്‌ കണ്ടില്ലെങ്കില്‍ നിയമം പുല്ലാണെന്ന് നമ്മുടെ മനോഭാവമാണ്‌.മദ്യപിച്ച്‌ വണ്ടി ഓടിക്കരുതെന്ന് നിയമമുള്ളപ്പോള്‍ എന്തിനാണ്‌ ഇത്ര വാശി.എറണാകുളം ജില്ലയില്‍ 150 ഓളം ബാറുകളുണ്ട്‌.ഇതിന്റെ എല്ലാം മുന്‍പില്‍ പോീലീസിനെ നിര്‍ത്താന്‍ പ്രായോഗികമാണോ?

മുക്കുവന്‍ said...

whats going on here? no drinks :) I cant support that... without drink what is party? weekend dedicated for parties..

couple of drinks wont make more happier!

for sure, if you are too drunk dont drive.