Wednesday, July 29, 2009

മനോരമക്കെന്തിന്റെ കുഴപ്പമാണ്?


ഇന്നത്തെ മനോരമ പത്രത്തിന്റെ മുന്‍പേജില്‍ വന്ന ഒരു വാര്‍ത്ത !

ഫോട്ടോയില്‍ ക്ലിക്ക് ചെയ്‌താല്‍ വലുതായി കാണാം.

സി.പി.എം കാരെ പേടിച്ചു ഒളിവില്‍ ജീവിക്കുന്നു എന്ന് മുഴുവന്‍ ആവേശത്തോടും കൂടി എഴുതുന്ന മനോരമ ആ മനുഷ്യനെ ഒളിവില്‍ ജീവിക്കാന്‍ പോലും സമ്മതിക്കാതെ പാര്‍ട്ടിക്കാര്‍ക്ക് കാട്ടികൊടുക്കുന്ന വാര്‍ത്ത.
ജീവരക്ഷക്കായി ഒളിവില്‍ കഴിയുന്ന ആളുടെ ഫോട്ടോ പത്രത്തില്‍ നല്‍കുക!
എന്തൊരു പത്രധര്‍മ്മം!


ഇനി ഒരു പാര്‍ട്ടിക്കാരനും അയാളെ കണ്ടു പിടിക്കൂല്ലല്ലോ !



ഇതൊരുവക മുംബൈ ഭീകരാക്രമണം റിപ്പോര്‍ട്ട് ചെയ്ത ടി.വി ക്കാരെപ്പോലെയായിപ്പോയി !.

സാരമില്ല, എന്ത് നെറികേടും മാധ്യമങ്ങള്‍ക്കിപ്പോള്‍ ഭൂഷണമാണല്ലോ !
എ.ബി.സി. സര്‍വ്വേ അല്ലേ പ്രധാനം !

12 comments:

സുനിൽ കൃഷ്ണൻ(Sunil Krishnan) said...

സാരമില്ല, എന്ത് നെറികേടും മനോരമാക്കിപ്പോള്‍ ഭൂഷണമാണല്ലോ !


ഇങ്ങനെ ഒന്നും പറയല്ലേ നാട്ടുകാരാ...ഇത്ര സത്യ സന്ധവും യാഥാർത്ഥ്യങ്ങൾ മാത്രമുള്ളതുമായ വാർത്ത തരുന്ന മറ്റു ഏതു പത്രമാണു നമുക്കുള്ളത്?

നൂറു കഴിഞ്ഞ “പത്ര മുത്തശി’യുടെ അടി....( വേര്) തേടി പോകുന്നോ...? ഇടി ഇടി!!!

ബഷീർ said...

പേരുപറയാൻ ആഗ്രഹിക്കാത്ത ബീരാങ്കുട്ടിക്ക പത്തുറുപ്പ്യ സംഭാവന :)

Faizal Kondotty said...

Nattukaaran,
U said it!

രാമചന്ദ്രൻ വെട്ടിക്കാട്ട് said...

ആളെ പറയില്ല, തൊട്ട് കാണിച്ചുതരാം..

chithragupthan said...

അതെ, നമുക്കെതിരെ ആരും ഒന്നും പറയരുതല്ലോ!
പണ്ട് സഞ്ജയൻ കമ്മ്യൂണിസ്റ്റുകാരെ കളിയാക്കി..”ഉത്തമാങ്ഗം മനുഷ്യന്നു വയറെന്നു ശഠിക്കുവോർ” എന്ന്. ഉടനെ വന്നു ഭീഷണി-നമ്മളെ വിമർശിക്കാനിനി തുനിഞ്ഞാൽ കഴുത്തിനു മുകളിൽ തല കാണില്ലെന്നു-
സഞ്ജയൻ മറുപടിയെഴുതി- താനിനി വിമർശിക്കില്ല;കാരണം, തലയില്ലാതെ ജീവിക്കാൻ ആർക്കൊക്കെ കഴിഞ്ഞാലും സഞ്ജയന് അതിനു കഴിയില്ല എന്നു!
മനോരമയുടെ കുഴപ്പം മരുന്നിന്റെ കയ്പ്പാണ്.രക്ത്ദൂഷ്യംകൊണ്ടുള്ള വ്രണം അളിഞ്ഞുനാറുന്നതുമായി താരതംയം ചെയ്യുമ്പോൾ കഷായത്തിന്റെ കയ്പ് സഹ്യം.

വശംവദൻ said...

"ഇനി ഒരു പാര്‍ട്ടിക്കാരനും അയാളെ കണ്ടു പിടിക്കൂല്ലല്ലോ !"

:)

കാസിം തങ്ങള്‍ said...

പത്രമുത്തശ്ശിമാരില്‍ നിന്ന് ഇതിലപ്പുറവും പ്രതീക്ഷിക്കാം നാട്ടുകാരാ.

ബിനോയ്//HariNav said...

ലവനെ ആരെങ്കിലും തട്ടിയാല്‍ അതിന്‍റെ ഫോട്ടോ എടുക്കാനും ആളെ ഏര്‍‌പ്പാടാക്കിയിട്ടുണ്ടാകും Grandma :)

നരിക്കുന്നൻ said...

:)

വിഷ്ണു | Vishnu said...

മനോരമക്കും അവരുടെ 'എഡിറ്റര്‍' മാര്‍ക്കും ഇപ്പോള്‍ ഭയങ്കര നിലവാര തകര്‍ച്ചയാണ് എന്ന് പണ്ട് ഏതോ 'ചാര്‍ളി' സായിപ്പ്‌ പറഞ്ഞിടുണ്ട് ;-)

Manikandan said...

ഇത്തരം പല വങ്കത്തരങ്ങളും ഈ പത്രത്തിൽ നിന്നും പ്രതീക്ഷിക്കാം. :)

നാട്ടുകാരന്‍ said...

Thanks for All