Wednesday, November 18, 2009

രസകരമായ രണ്ടു വാർത്തകൾ !

ഒന്നാംവാർത്ത 

സമാധാനമായി : വിപ്ലവ പാർട്ടിയുടെ സമ്മേളനം സഘടിപ്പിക്കാൻ പറ്റിയ വേദി രമദ പ്ലാസ തന്നെ ! ശശി തരൂർജിയും കോൺഗ്രസ്സുകാരും പിന്നെ ഇതൊന്നും കണ്ടേക്കില്ല :)
ഇതാണു ഈ പറയുന്ന സോഷിയലിസം എങ്കിൽ സഖാവേ എനിക്കും വേണം രണ്ട് മെംബർഷിപ് !

 
ഇതാണ് ആ ചെറിയ ഹോട്ടൽ.ഹോട്ടലിലെ മീറ്റിങ്ങുകൾ നടക്കുന്ന ഭാഗം-1ഇങ്ങനേയും അവിടെ മീറ്റിംഗ് നടത്താം.

ആ പാവപ്പെട്ട ഹോട്ടലിന്റെ കൂടുതൽ ചിത്രങ്ങൾ ഇവിടെ  കാണാം.

രണ്ടാം വാർത്ത
 പരസ്പര അരോപണപ്രത്യാരോപണമുന്നയിച്ച മണ്ടൻ കുട്ടി രാഷ്ട്രീയക്കാർക്ക് ഇനിയെങ്കിലും മിണ്ടാതിരിക്കാൻ പറ്റുമോപോലും ?
ആദർശ്ശധീരൻ, അഹിംസാവാദി, ഗാന്ധിയൻ ഹസ്സൻ വഞ്ചിച്ചു എന്നും പറഞ്ഞ് യൂത്തന്മാർ അങ്ങ് ഡെൽഹിയിൽ പരാതിപ്പെട്ടു എന്നും കേൾക്കുന്നു :)
ഉടൻ ഹസ്സന്റെ പണി പോക്കാണേ :) പകരം ഉടുപ്പുള്ളവർക്കെല്ലാം കാത്തിരിക്കാം .

വെറുതെയാണോ പൊതുജനം കഴുത എന്നു പറയുന്നത്!
ശരിക്കും പൊതുജനം കഴുതയല്ലേ?
അല്ലെങ്കിൽ ഇവന്മാരൊക്കെ ഒരു ഉളുപ്പുമില്ലാതെ റോഡിലിറങ്ങി നടക്കുമോ ?

ഇങ്ങനെ നുണ പറയുന്നവരേയാണോ ഗാന്ധിയൻ എന്നു വിളിക്കുന്നത് ?

10 comments:

Manikandan said...

43 രാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധികള്‍ പങ്കെടുക്കുന്നതല്ലെ. അപ്പോള്‍ പിന്നെ അല്പം ആഢംബരം ആകുന്നതില്‍ എന്താണ് ഒരു കുറവു. പണ്ടൊരു നേതാ‍വ് പറഞ്ഞത് ഓര്‍മ്മയില്ലെ പരിപ്പു വടയും കട്ടന്‍ ചായയും കഴിച്ച് കുളിക്കാതെ മുഷിഞ്ഞ ജുബ്ബയും ധരിച്ചു നടക്കുന്നവരുടെ കാലം കഴിഞ്ഞു നാട്ടുകാരാ. പിന്നെ ഇതെല്ലാം ആരെങ്കിലും ‘സ്പോണ്‍സര്‍’ ചെയ്യുന്നതാണെങ്കില്‍ കൂടുതല്‍ രസകരമായ വാര്‍ത്തകള്‍ കൂടി വന്നേനെ. :)

Anonymous said...

Achumaammante english prasangam undaavumo? enkil onnu kekkanam :D

Anonymous said...

Sakhaakkal vettum! atha ee anoni!!!

Areekkodan | അരീക്കോടന്‍ said...

അതേ...രാഷ്ട്രീയക്കാരുടെ ഒരു തൊലിക്കട്ടി !!!

മരക്കിഴങ്ങന്‍ said...

അല്ല അറിയാമ്മേലാത്തോണ്ട് ചോദിക്കുവാ, താനാരാ കൂവേ താന്‍ എന്നാഭാവിച്ചോണ്ടാ കെടെന്ന് ചാടുന്നേ
എന്താ തൊഴിലാളി പാര്‍ട്ടീന്ന് പറഞ്ഞാല്‍ നേതാക്കള്‍ക്ക് സ്റ്റാര്‍ ഹോട്ടലില്‍ പോകാന്‍ പാടില്ലാന്നുണ്ടോ. താനെന്നാ വിചാരിച്ചേ തൊഴിലാളികളെന്നാല്‍ പട്ടിണി പാവങ്ങളെന്നാ . യൂണിയനീ ചേരണോങ്കി ലക്ഷങ്ങളുവേണം അപ്പോ തൊഴിലാളികള്‍ എന്നു പറഞ്ഞാല്‍ എന്നാ ലക്ഷ പ്രഭുക്കള്‍ (ബാക്കി ഒള്ളോമ്മാ‍ര്‍ക്ക് തൊഴി) .അവരുടെ നേതാക്കളായ പാവപ്പെട്ട കോടീശ്വരന്മാര്‍ക്ക് സ്റ്റാര്‍ ഹോട്ടലില്‍ പോയാലെന്താടോ കൊഴപ്പം
ഓരോരുത്തന്മാര് കൊറേ പടങ്ങളും എടുത്തോണ്ട് എറങ്ങിക്കോളും പിണുങ്ങാമണിയുടെ കൊട്ടാരം ഈ മയില്, നേര് നേരത്തെ അറിയാന്‍ പാര്‍ട്ടി പത്രം മൈക്രോ കോപ്പിന്റെ ഏഎസ്‌ പി ഡോട്ട്നെറ്റ് ഉപയോഗിക്കുന്നൂന്ന് വേറെചിലര്. എവനൊന്നും വേറെ ഒരു ചൊരപ്പും ഇല്ലേടെ നേതാവ് കൊട്ടാരം പണിഞ്ഞാ ഇവനൊക്കെ എന്തിന് ചൊറിയുന്നേ
അമേരിക്കയീപ്പോയി കമ്പൂട്ടറേല്‍ കുത്തിക്കോണ്ടിക്കുന്ന ചൊണക്കുട്ടമ്മാരെ കണ്ട് പടിയടേ, റോട്ടിന്റെ വലത് വശത്തൂടി വണ്ടി ഓടിച്ച് വളവില്‍ തിരിവുണ്ട് സൂച്ചിക്കുക എന്നൊക്കെ കൊടുത്ത് പടമിടുന്ന അണ്ണമ്മാരാണ് അണ്ണാമ്മാര്

Rejeesh Sanathanan said...

പൊതുജനം കഴുതകളാണെന്ന് വ്യക്തമായി അറിയാവുന്ന ഒറ്റവര്‍ഗ്ഗമേ ഉള്ളൂ....അതാണ് രാഷ്ട്രീയക്കാര്‍

Typist | എഴുത്തുകാരി said...

പൊതുജനം കഴുതയാണോന്നു്. ഒരു സംശയോം വേണ്ടാ, കഴുതകള്‍ തന്നെ.

മുക്കുവന്‍ said...

have you seen American Democratic parties convention in Denver Colorado? haven;t seen it.. yea.. every organisation is like that.. the people belongs to the organisation might be poor... but the organisation leaders enjoy the millions!!!!

its the case with religion,party or a corporate...

siva // ശിവ said...

കട്ടന്‍‌ചായയും പരിപ്പുവടയും ബീഡിയും ഒക്കെ പാര്‍ട്ടി നേതാക്കള്‍ക്ക് കാലഹരണപ്പെട്ട കമ്യൂണിസ്റ്റ് ചിഹ്നങ്ങളല്ലെ :)

കണ്ണനുണ്ണി said...

തൊഴിലാളി പാര്‍ട്ടികള്‍