Tuesday, February 23, 2010

അത്ഭുതത്തിന്റെ ഉറവിടം.

കോഴിക്കോട് പെരുവണ്ണാമൂഴി പള്ളിയില്‍ അത്ഭുതം !

കോഴിക്കോട് പെരുവണ്ണാമൂഴി പള്ളിയില്‍ അത്ഭുതം  : പെരുവണ്ണാമൂഴി ഫാത്തിമമാതാ പള്ളിയില്‍ കഴിഞ്ഞ മൂന്നു നാലുദിവസമായി നല്ല തിരക്ക്. കാരണം പള്ളിയുടെ മുകളിലുള്ള മാതാവിന്റെയടുക്കല്‍ നിന്നും മേല്‍ക്കൂരയിലൂടെ തുള്ളി തുള്ളിയായി ജലം ഒഴുകി വന്നു വീഴുന്നു ! ആ പ്രദേശത്ത് മഴ പെയ്തിട്ട് വളരെ നാളുകളായി ! ഈ വസ്തുത ആദ്യം ശ്രദ്ദിച്ചത് അവിടുത്തെ വികാരിയച്ചനാണ്. അദ്ദേഹം വിവരമറിയിച്ചതനുസരിച്ച് ആളുകള്‍ നോക്കിയപ്പോള്‍ ശരിയാണ്. മറ്റെങ്ങുമില്ലാത്തപോലെ ഒരു അത്ഭുത നീരുറവ. തുടര്‍ന്ന് ഒറ്റക്കും കൂട്ടമായും ജനം പള്ളിയിലേക്കെത്തിത്തുടങ്ങി....മലബാറിന്റെ എല്ലാ ദിക്കുകളില്‍ നിന്നും ജനം ഈ അത്ഭുതസംഭവം വീക്ഷിക്കാനെത്തി. വന്നവരെല്ലാം മാതാവിന്റെ പക്കല്‍ നിന്നും ഈ അത്ഭുത ജലം സ്വീകരിക്കാന്‍ പാത്രങ്ങളും കൊണ്ടുവന്നിരുന്നു. ചിലരുടെ പക്ക വലിയ ബക്കറ്റാണുണ്ടായിരുന്നത് ! മാതാവിന്റെ ഈ അത്ഭുതം ആളുകളില്‍ വളരെ അതിശയം സ്രുഷ്ടിച്ചു.

എന്നാല്‍ സ്ഥലത്തെ ചില അവിശ്വാസികള്‍ക്കിതൊന്നും അത്രക്കങ്ങട് പിടിച്ചില്ല ! അവര്‍ ഇതു  അത്ഭുതമൊന്നുമല്ല, എന്തോ കുഴപ്പമുണ്ടെന്നും പറഞ്ഞ് വികാരിയച്ചനില്‍ സമ്മര്‍ദ്ദം ചെലുത്താനാരംഭിച്ചു. അവസാനം മറ്റു വഴികളൊന്നുമില്ലാതെ അച്ചന്‍ അവിടുത്തെ മേല്‍ക്കൂരപൊളിച്ച് പരിശോധിക്കാമെന്ന് സമ്മതിച്ചതിനേത്തുടര്‍ന്ന് ഇന്നലെ വാര്‍ത്തമേല്‍ക്കൂരയിലെ  ഓടുകള്‍ പൊളിച്ചു നീക്കി. അപ്പോള്‍ വാര്‍ക്കയുടേയും ഓടിന്റേയുമിടയിലുള്ള സ്ഥലത്ത് വെള്ളം കെട്ടിക്കിടക്കുന്നു! അതങ്ങ് ഒഴുകിത്തീര്‍ന്നപ്പോള്‍ മാതാവിന്റെ അത്ഭുതവും തീര്‍ന്നു. മാതാവിന്റെ വെള്ളം ഗുസ്തികൂടി പിടിച്ചെടുത്തു വീട്ടില്‍ക്കൊണ്ടുപോയി കുടിച്ച പാവം വിശ്വാസികള്‍ വാ പൊളിച്ചിരിക്കുന്നു ! നാലു ദിവസമേ അത്ഭുതം നടക്കാന്‍ ആ ദുഷ്ടന്മാര്‍ അനുവദിച്ചുള്ളൂ.....

അങ്ങനെ പെരുവണ്ണാമൂഴിമാതാവ് എന്നൊരു സ്ക്കോപ്പുണ്ടായിരുന്നത് കുറേ അവിശ്വാസികള്‍ ചേര്‍ന്നു തകര്‍ത്തു ! 
ഇവനൊക്കെ എങ്ങിനെ നന്നാകാന്‍ !

24 comments:

Appu Adyakshari said...

വിശ്വാസത്തിന്റെ അളവുകോലായി അത്ഭുതങ്ങൾ പ്രതീക്ഷിക്കുന്നവർക്ക് ഇതിലും വലിയ അമളികൾ പറ്റിയില്ലെങ്കിലേ അതിശയമുള്ളൂ...

ജോ l JOE said...

:)

സുനിൽ കൃഷ്ണൻ(Sunil Krishnan) said...

മുംബൈയില്‍ പണ്ട് ഗണപതി പാലുകുടിച്ച പോലെ ആണോ ഇതും നാട്ടുകാരാ?

ഇസ്മായില്‍ കുറുമ്പടി (തണല്‍) shaisma@gmail.com said...

കഷ്ടമായിപ്പോയി!ഡോക്ടര്‍മാര്‍ക്ക് യോഗമില്ല . അത്രതന്നെ..

ഹരീഷ് തൊടുപുഴ said...

കഷ്ടം..

എല്ലാം കളഞ്ഞു കുളിച്ചില്ലേ പഹയന്മാർ..!!

പെരുവണ്ണാമൂഴിമാതാവ് എന്ന പേരിൽ എത്ര കോടികൾ പൊടിക്കാമായിരുന്നു..
കുറഞ്ഞത് 10 കോടിയെങ്കിലും മുടക്കി പള്ളിപുതുക്കിപ്പണിയാമായിരുന്നു..
പിന്നേം..
അതു വഴി എത്ര ആൾക്കാർക്കു പലവിധത്തിലുള്ള ഉപജീവനമാർഗ്ഗം ലഭിച്ചേനേ..

തുലച്ചില്ലേ എല്ലാം..

അവസാനം പന്തലിടുന്നതിനൊരു കൊട്ടെഷൻ കൊടുക്കാമായിരുന്നു..:)

നിലാവ്‌ said...

പണ്ട്‌ കോട്ടയത്ത്‌ എങ്ങാണ്ടും സൂര്യനിൽ മാതാവിന്റെ രൂപം തെളിഞ്ഞു എന്ന വാർത്ത കേട്ട്‌ നട്ടുച്ച്ക്കു സൂര്യനെ നോക്കിനിന്ന പത്തുപതിനഞ്ചു പേരുടെ കാഴ്ച്ച എന്നെന്നേക്കുമായി മാതാവ്‌ എടുത്തുകളഞ്ഞതും കൂടി ഇതോടൊപ്പം ചേർത്തു വായിക്കാം

Nasiyansan said...

ഈ വാര്‍ത്ത സത്യമാണോ എന്നൊരു സംശയം ..എവിടെ നിന്നാണ് ഈ വാര്‍ത്ത കിട്ടിയത് ..എന്തെങ്കിലും ലിങ്ക് ഉണ്ടെങ്കില്‍ തരുക

നാട്ടുകാരന്‍ said...

സത്യമാവാന്‍ തരമില്ലാതില്ല.
കാരണം ഇന്നത്തെ ഏഷ്യാനെറ്റ് വാര്‍ത്തകള്‍ കണ്ടവരെല്ലാം ഇതും കണ്ടിട്ടുണ്ട്. അത് വീഡിയോ ഉള്‍പ്പെടെയുള്ള വാര്‍ത്തയായിരുന്നു.അല്പം വിശദമായിത്തന്നെ വാര്‍ത്ത ഉണ്ടായിരുന്നു. ആദ്യം അത്ഭുതം എന്നു തോന്നിക്കുന്ന രീതിയില്‍തന്നെ വാര്‍ത്ത വായിച്ച് അവസാനം ഓടിന്റെയിടയിലെ വെള്ളമായിരുന്നു അതെന്ന് പറയുമ്പോള്‍ വാര്‍ത്താ അവതാരകന്റെ മുഖത്ത്പോലും ഒരു ചിരി കാണാനുണ്ടായിരുന്നു.

നിരക്ഷരൻ said...

:) വിശ്വസിക്കാനും സമ്മതിക്കില്ലാ അല്ലേ ?

Suraj said...

ശരിക്കും ദൈവത്തിന്റെ കൈക്രിയയായിരുന്നെങ്കില്‍ “ഓടിന്റെ ഇടയിലെ” വെള്ളമല്ല, നല്ല “ഓടവെള്ള”മായിരുന്നേനെ ഒഴുകിയത്... അത് കോരാന്‍ ബക്കറ്റും കൊണ്ടുചെന്ന മന്ദബുദ്ധികള്‍ക്ക് അത് സേവിച്ചെങ്കിലും വെളിവു കിട്ട്യേനെ!

Sabu Kottotty said...

നാട്ടുകാരാ ഇതും കൂടി നോക്കൂ...

ഷൈജൻ കാക്കര said...

മാതാവിന്റെ അൽഭുതത്തെപോലും സംശയിച്ച വികാരിയച്ചനോട്‌ എന്ത്‌ പറയാൻ!!

നാട്ടുകാരന്‍ said...

പ്രതികരിച്ച എല്ലാവര്‍ക്കും നന്ദി .

അപ്പു,
ഇപ്പോള്‍ വാശിക്കല്ലേ ദൈവങ്ങളേക്കൊണ്ട് അത്ഭുതങ്ങള്‍ നടത്തിക്കുന്നത് ! അതൊന്നും അമളികളല്ല....അതിബുദ്ധിയാണ്. ചിലപ്പോള്‍ ഇങ്ങനെ ചിലത് പൊളിഞ്ഞു പോകും എന്നുമാത്രം :)

സുനില്‍,
അന്ന് ഗണപതി എല്ലായിടത്തും പാലുകുടിച്ചു.ഹൈദരാബാദിലുള്ള ഒരു ഗണപതി അമ്പലത്തില്‍ ഞാനും അതൊന്നു കാണാന്‍പോയി. പക്ഷേ കിം ഫലം :)

ഹരീഷ്,

എല്ലാമൊന്നും കളഞ്ഞു കുളിച്ചില്ല. കാരണം ഈ നാലഞ്ചുദിവസംകൊണ്ട് തന്നെ അത്യാവശ്യം വരുമാനം അവിടെ ഉണ്ടായികാണും !

കിടങ്ങൂരാന്‍,

അങ്ങനെയൊന്നും പറയല്ലേ. “കണ്ണിച്ചോരയില്ലാമാതാവ്” എന്ന പേരില്‍ അവിടെ ഒരു തീര്‍ഥാടനകേന്ദ്രം തുടങ്ങിക്കളയും. അര്‍ഥമ്പോലും ആലോചിക്കാതെ ഭക്തര്‍ ഒഴുകുകയും ചെയ്യും.

നസിയാന്‍സന്‍,

പിന്നൊന്നും പറഞ്ഞുകണ്ടില്ല. ഞാന്‍ കളവുപറഞ്ഞതാണെന്ന് ആദ്യമേ അങ്ങ് തീരുമാനിച്ച് വന്നതാണല്ലേ?

സൂരജ്,

ഓടവെള്ളമല്ല, എലി ചത്തു ചീഞ്ഞിട്ടുണ്ട് എന്ന ചില അവിശ്വാസികളുടെ സംശയമാണ് ഓട് പൊളിക്കാന്‍ കാരണം. അല്ലെങ്കില്‍ മാതാവ് കുറച്ച്ദിവസംകൂടി അത്ഭുതം നടത്തുമായിരുന്നു.

ജോ,
തണല്‍,
നിരക്ഷരന്‍,
കൊട്ടോടിക്കാരന്‍,
കാക്കര

എല്ലാവര്‍ക്കും നന്ദി.

.. said...

നാട്ടുകാരാ ഈ സംഭവം ഞാന്‍ ഇപ്പോളാണ് കേട്ടത്...കട്ടച്ചിറ എന്നാ സ്ഥലത്തും ഇത് പോലെ മാതാവിന്റെ എന്തോ അത്ഭുതം നടക്കുന്നതായി കേട്ട്....ശരിയാണോ ആവോ?എന്റെ ചോദ്യം അതല്ല ഇനി ദൈവത്തിന്റെ ശക്തി മൂലം ശരിക്കും ഒരു അത്ഭുതം നടക്കാതിരിക്കരുത് എന്ന് ഒന്നും ഇല്ലല്ലോ..തട്ടിപ്പുകള്‍ ധാരാളം ഉണ്ട് .സത്യം ഏതെന്നു നമ്മള്‍ കണ്ടെത്തും...അതോ ഇനി പഴയ നിയമ കാലത്ത് മാത്രമേ അത്ഭുതങ്ങള്‍ നടക്കാവൂ എന്നുണ്ടോ?ആര്‍ക്കറിയാം എന്തൊക്കെയാണ് സത്യം എന്തോകെയാണ് അസത്യം എന്ന് ......പിന്നെ എനിക്ക് തോന്നിയ ഒരു കാര്യം കൂടി പറയട്ടെ .തൊണ്ണൂറു ശതമാനം ഇടതും മാതാവിനെ വെച്ചാണ് ഇത്തരം അത്ഭുതങ്ങള്‍...അതെന്താ ബാക്കിയുള്ള വിശുദ്ധന്മാര്‍ ഉറങ്ങുകയാണോ?(ഒരിക്കലുമല്ല)പള്ളികളിലെ സ്ത്രീ സമാജം അല്ലെങ്കില്‍ വനിതാ സമാജം എന്നാ പരദൂഷണ കമ്മറ്റിയെ കുടുക്കാന്‍ മാതാവല്ലേ നല്ലത് അത് കൊണ്ട് മാതാവിനെ എല്ലാരും ഉയര്‍ത്തി പിടിക്കുന്നു അല്ലെ?

Irshad said...

വിശ്വാസികള്‍ എപ്പോഴും അത്ഭുതങ്ങളെ പ്രതീക്ഷിക്കുന്നു. ചിലരതിനെ വിറ്റു കാശാക്കുന്നു.

ഷാ said...
This comment has been removed by the author.
ഷാ said...

ദീപസ്തംഭം മഹാശ്ചര്യം.................!!!

Roby said...

ഈ പള്ളി എന്റെ വീട്ടിനടുത്താണ്. ഇന്ന് വീട്ടിൽ വിളിച്ചപ്പോൾ ഇക്കാര്യം പറഞ്ഞിരുന്നു. മറ്റു തിരക്കായതിനാൽ പോകാൻ പറ്റിയില്ലെന്ന വിഷമത്തിലായിരുന്നു എന്റെ അമ്മ. ഏതായാലും ഇപ്പോൾ വിഷമം മാറി..:)

എന്റെ ഒരമ്മായിക്ക് ഈ വെള്ളം കുടിച്ച് നടുവേദന സുഖപ്പെട്ടു. കുടിച്ചത് മഴവെള്ളം കെട്ടിനിന്നതായിരുന്നു എന്നറിഞ്ഞപ്പോൾ നടുവേദന തിരികെ വന്നിട്ടുണ്ട്.

എങ്ങനെയാണ് അത്ഭുതങ്ങൾ സംഭവിക്കുന്നത് എന്നതിനെക്കുറിച്ച് (ചിന്തിക്കുന്ന ചിലർക്ക്) ചെറിയ ഒരൈഡിയ കിട്ടി

Typist | എഴുത്തുകാരി said...

എന്നാലും നാലു ദിവസം കൊണ്ട് തീര്‍ക്കണ്ടായിരുന്നു.
ഇത്തിരി ദിവസം കൂടി നീട്ടിപ്പിടിച്ചിരുന്നെങ്കില്‍ എത്ര പേരുടെ രോഗം സുഖപ്പെട്ടേനേ!

Manikandan said...

അത്ഭുതപ്രവൃത്തികളുടെ കാലം കഴിഞ്ഞില്ലെ. അളെകൂട്ടുന്നതിനുമുന്‍പ് വികാരിയച്ചന്‍ തന്നെ ഇതു പരിശോധിച്ചിരുന്നെങ്കില്‍ ഈ നാണക്കേട് ഒഴിവാക്കാമായിരുന്നു.

JijoPalode said...

വികാരിയച്ചനു കൂരേല്‍ക്കേറാന്‍ വയ്യാഞ്ഞിട്ടാണല്ലൊ ആളെക്കൂട്ടിയത്..കാളപെറ്റെന്ന് കേട്ടപ്പൊ കയറെടുക്കുന്ന വിശ്വാസികള്‍ അത് അഘോഷവുമാക്കി....പിന്നെ ഒരു സംഭവം സഭ അല്‍ഭുതമായി അംഗീകരിക്കുന്നത് വിശദമായ അന്വേഷണങ്ങള്‍ക്കും പഠനങ്ങള്‍ക്കും ശേഷമാണ്...ഇവിടെ അങ്ങനെ ഒന്നും നടന്നില്ലല്ലൊ...അത്കൊണ്ട് ഇതിനെ സഭയ്ക്ക് പറ്റിയ അമളിയായി ചിത്രീകരിക്കരുത്... അവിശ്വസികളുടെ അഭിപ്രായം മാനിച്ച് കൂര പൊളിക്കാന്‍ അനുവദിച്ച അച്ചനും....അവിശ്വാസികള്‍ എന്ന് വിശേഷിപ്പിച്ച ആ നല്ല സഹോദരങ്ങള്‍ക്കും നന്ദി

abith francis said...

ഇനിയും എന്തൊക്കെ കാണാന്‍ കിടക്കുന്നു മാതാവേ!!!!!!!!!!!

VR1 said...

http://almayasabdam.blogspot.in/2013_06_01_archive.html
സനൽ ഇടമറുക് ജാമ്യമില്ലാത്ത അറസ്റ്റുവാറണ്ടുമൂലം കഴിഞ്ഞ ഒരു വർഷമായി വിദേശത്ത് പ്രവാസിജീവിതം നയിക്കുകയാണ്. ബോംബയിലെ ഒരു പള്ളിയിൽ കൃസ്തുവിന്റെ കുരിശിത രൂപത്തിൽനിന്നും വന്നിരുന്ന വെള്ളം തട്ടിപ്പാണെന്ന് സനൽ തെളിയിച്ചതിൽ പുരോഹിതലോകം അമർഷത്തിലാണ്. മതനിന്ദയെന്ന ആരോപണവുമായി കള്ളക്കേസ്സിൽ സനലിനെ പ്രതിയാക്കിയത് ചിന്താസ്വാതന്ത്ര്യത്തിനെതിരായ ഒരു വെല്ലുവിളിയാണ്. അദ്ദേഹത്തെ കുറ്റവിമുക്തനാക്കുവാൻ പതിനായിരങ്ങൾ ഇതിനകം പ്രധാനമന്ത്രിക്ക് സന്ദേശങ്ങൾ അയച്ചുകഴിഞ്ഞൂ. താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യൂ? പേരും വിലാസവും എഴുതി നിങ്ങളും ഒപ്പിട്ട് ഭാരതത്തിലെ പ്രധാനമന്ത്രിക്ക് സന്ദേശം അയക്കില്ലേ?
http://www.change.org/en-GB/petitions/drop-blasphemy-charges-against-sanal-edamaruku

VR1 said...

അല്മായശബ്ദം ഒരു ഗ്രൂപ്പ് ബ്ലോഗാണ്. അതില്‍ മൂന്നു വര്‍ഷം കഴിഞ്ഞാണിതു പ്രസി്ദ്ധീകരിച്ചതെങ്കിലും വളരെ സൃഷ്ടിപരമായ ഒരു നീക്കത്തപ്പറ്റി അതിൽ വന്ന ഒരു കമന്റില്‍നിന്ന് അറിയുന്നു. അതില്‍ വന്നിട്ടുള്ള ഈ കമന്റുകള്‍ കാണുക. ദയവായി ലിങ്കുകളില്‍ ചെന്ന് പ്രതികരിക്കുക:Joseph MatthewJune 3, 2013 at 4:45 AM
Sanal Edamaruku, a prominent rationalist campaigner for scientific education in India, faces blasphemy charges and a possible prison sentence following unfounded complaints made against him by various Catholic organisations in March 2012.
കഴിഞ്ഞ ഒരു വര്ഷമായി സനിൽ ഇടമറുക് ജയിൽശിക്ഷ ഭയന്ന് സ്വീഡനിൽ പ്രാവാസ ജീവിതത്തിലാണ്. ബോംബയിലെ പള്ളിയിലെ
കുരിശുരൂപത്തിൽനിന്ന് വരുന്ന അത്ഭുത വെള്ളത്തിന്റെ ഉറവിടം കണ്ടുപിടിച്ചതാണ് അദ്ദേഹം ചെയ്ത തെറ്റ്. പുരോഹിതിർ അദ്ദേഹത്തെ കള്ള ക്കേസ്സിൽ കുടുക്കിയിരിക്കുകയാണ്. ജാമ്യമില്ലാതെ വിദേശത്ത് താമസിക്കുന്ന അദ്ദേഹം മടങ്ങിയെത്തിയാൽ അറസ്റ്റ്ചെയ്യും. സനി നിലിനെ കുറ്റവിമുക്തമാക്കുവാൻ പ്രധാനമന്ത്രിക്കുള്ള ഓണ്‍ലൈൻ പെറ്റീഷൻ ഇവിടെ ലിങ്ക് ചെയ്യുന്നു. അല്മായ ശബ്ദം ഈ പെറ്റീഷൻ മുഖപേജിൽ പോസ്റ്റ് ചെയ്യുന്നതിനും ആഗ്രഹിക്കുന്നു.
http://www.change.org/en-GB/petitions/drop-blasphemy-charges-against-sanal-edamaruku


സക്കറിയാസ് നെടുങ്കനാല്‍June 3, 2013 at 6:22 AM
http://www.change.org/en-GB/petitions/drop-blasphemy-charges-against-sanal-edamaruku

Why hesitate? Post it and let every reader of the blog join in this campaign. It is very important for the freedom of search for the truth which is the motto of the blog.


samuel koodalJune 4, 2013 at 7:33 AM
plese join this and share in your facebook