Sunday, February 13, 2011

ചിലപ്പോഴൊക്കെ കോടതികളില്‍ വിശ്വാസം തോന്നുന്നു...

ഇപ്പോള്‍ എല്ലാവനും കൂടി നിയമവ്യവസ്ഥക്ക് മേല്‍ കുതിര കയറുന്നു ! അത് ചെയ്തില്ലെങ്കില്‍ ലവനോന്നും ഒരു നേതാവാണെന്ന് ജനം വിശ്വസിക്കില്ല എന്ന് വിചാരിക്കുന്നോ ഈ ശുംഭന്മാര്‍ !

സ്വന്തം തലപ്പത്തിരിക്കുന്ന ആളുകള്‍ അഴിമതി കാണിച്ചു എന്ന ആരോപണം ഉയര്‍ന്നപ്പോള്‍ കഴുതകളായ ജനങ്ങളുടെ കണ്ണില്‍ പൊടിയിടാനെങ്കിലും പേരിനു ഒരന്വേഷണം പ്രഖ്യാപിക്കാന്‍ കഴിയാത്ത ഇന്ത്യന്‍ നീതിന്യായ വ്യവസ്ഥ ഇപ്പോള്‍ തറ രാഷ്ട്രീയത്തെക്കാളും കൂതറയായി എന്ന പച്ചയായ യാഥാര്‍ത്ഥ്യം മനസ്സിലാക്കുന്ന ഈ രാഷ്ട്രീയ കൊള്ളക്കാര്‍ പുര കത്തുമ്പോള്‍ വാഴ വെട്ടുകയല്ലേ ചെയ്യുന്നത്? ഇവനൊക്കെ ജനാധിപത്യത്തോടും രാഷ്ട്രത്തോടും എന്ത് പ്രതിബദ്ധത? എന്ത് കൂറ് ? ഇനി (പാവം എന്ന് പറയാന്‍ പറ്റില്ല ) പ്രതികരണ ശേഷിയില്ലാത്ത നപുംസകങ്ങളായ ജനം എന്തിനെ ആശ്രയിക്കും? എന്നും ഈ അടിമത്തത്വത്തില്‍ തന്നെ കഴിയേണ്ടി വരും എന്നല്ലേ ഇതൊക്കെ സൂചിപ്പിക്കുന്നത്?

ഇന്നലെ കോണ്‍ഗ്രസ് നേതാവ് സുധാകരന്‍ജി എഴുന്നോള്ളിച്ചത് ഇതിനുത്താമ ഉദാഹരണം ! സുപ്രീകോടതി ജഡ്ജി കൈക്കൂലി വാങ്ങുന്നത് കണ്ടു എന്ന്! രാജ്യത്തിനുണ്ടായ ഇത്രയും വലിയ അപചയം കണ്ടിട്ട് മിണ്ടാതെ നിന്ന ലവനെയൊക്കെ എന്ത് വിളിക്കണം ? അന്ന് തന്നെ അത് രാജ്യത്തിനു മുന്‍പില്‍ കൊണ്ടുവരാന്‍ സാധിക്കാത്ത ഇവനൊക്കെ രാജ്യത്തോടു എന്തെങ്കിലും കൂറുണ്ടോ? ഇന്നൊരു കൂടാളിയെ അഴിമതിക്കേസില്‍ ശിക്ഷിച്ചപ്പോള്‍ ആ കുറ്റവാളിയെ രക്ഷിക്കാന്‍ വേണ്ടി നടത്തുന്ന വെളിപ്പെടുത്തല്‍ മറ്റൊരു കുറ്റകൃത്യമാല്ലെന്നാര് കണ്ടു?

അഴിമതിക്ക് വളം വെച്ച് കൊടുത്ത സുധാകരന്റെ ഈ ശ്രമത്തിനു എന്ത് ശിക്ഷ കൊടുക്കണം ഈ നാട്ടിലെ ജനങ്ങള്‍ ?

എല്ലാവരും കൂടി ജനാധിപത്യം എന്ന മഹത്തായ സങ്കല്‍പ്പത്തെ ഉടന്‍ കുഴിച്ചു മൂടും (അതോ കുഴിച്ചു മൂടിക്കഴിഞ്ഞോ?)

എന്ത് പറഞ്ഞാലും ജനാധിപത്യത്തില്‍ മാത്രം അപൂര്‍വ്വമായി കാണുന്ന പൊന്‍തൂവലുകളാണ് മുന്‍ ഐ ജി ലക്ഷ്മണയുടേയും ബാലകൃഷ്ണപിള്ളയുടേയും വിധികള്‍ ! അതുകൊണ്ട് തന്നെ ചിലപ്പോഴൊക്കെ കോടതികളില്‍ വിശ്വാസം തോന്നുന്നു...........
 
ഒരു പഴയ വാര്‍ത്ത: "മൂന്നാറില്‍ കൈയേറിയ ഭൂമിയിലെ റിസോര്‍ട്ടുകളില്‍ ഹൈക്കോടതി സീനിയര്‍ അഭിഭാഷകന്‍ കെ. രാംകുമാറിന്‍റെ ഭാര്യ ശ്രീകുമാരിയുടെയും മരുമകള്‍ ധന്യയുടെയും ഉടമസ്ഥതയിലുള്ള ധന്യശ്രീയും പെടും."


മൂന്നാര്‍ കൈയേറ്റം

ഇത് പൊളിക്കാന്‍ നോക്കിയതിനു സുരേഷ്കുമാര്‍ കോടതിയലക്ഷ്യക്കേസ് വരെ നേരിടേണ്ടി വന്നു. സര്‍ക്കാര്‍ നഷ്ടപരിഹാരം നല്‍കണമെന്ന് വരെ ഹൈക്കോടതി വിധിച്ചു !

ഇപ്പോള്‍ ഇതേ രാംകുമാര്‍ മുഖ്യമന്ത്രി അച്യുതാനന്ദനെതിരെ ഉയര്‍ത്തിയ ഏറ്റവും പുതിയ ആരോപണം " മുഖ്യമന്ത്രിയുടെ ഓഫീസിലുള്ളവര്‍ പിള്ളയുടെയും പഴയ തിരഞ്ഞെടുപ്പ് കേസിലും സുപ്രീം കോടതി ജഡ്ജിമാരെ സ്വാധീനിച്ചു "

5 comments:

kARNOr(കാര്‍ന്നോര്) said...

ചിലപ്പോഴൊക്കെ കോടതികളില്‍ വിശ്വാസം തോന്നുന്നു......

Manikandan said...

കോടതികളുമായി ബന്ധപ്പെട്ട് ഇപ്പോൾ വരുന്ന പല വിവാദങ്ങളും പുതുമയുള്ളതല്ലെന്ന് വിശ്വസിക്കുന്ന വ്യക്തിയാണ് ഞാൻ. കാരണം 20% അഞ്ചിൽ ഒരു ന്യായാധിപൻ വീതം അഴിമതിക്കാരനാണെന്ന് പരസ്യമായി പറഞ്ഞത് ഒരു പഴയ സി ജെ ഐ തന്നെയാണ്. ഇത്രയും അഴിമതിക്കാർ ഈ രംഗത്ത് ഉണ്ടായിട്ടും അവരിൽ ഒരാൾ പോലും ശിക്ഷാനപടികൾക്ക് വിധേയനായിട്ടില്ല എന്നത് വിരോധാഭാസം തന്നെ. പലപ്പോഴും കോടതികളിലെ ഇത്തരം അഴിമതിക്കഥകൾ അഭിഭാഷകർക്കിടയിലുള്ള ചർച്ചകളിൽ മാത്രം ഒതുങ്ങുന്നു. ന്യായാധിപന്മാർക്ക് ഭരണഘടന നൽകുന്ന പല വിശിഷ്ടാധികാരങ്ങളും കോടതിയലക്ഷ്യം എന്ന ഭീകരതയും പലപ്പോഴും പരസ്യമായി പ്രതികരിക്കുന്നതിന് തടസ്സം നിൽക്കുന്നു. നമ്മുടെ നീതിനിർവ്വഹണ വ്യവസ്ഥ കാതലായ പരിഷ്കാരങ്ങൾക്ക് വിധേയമാകേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. ഒരു പൊളിച്ചെഴുത്ത് മറ്റുപലതിലും എന്ന പോലെ ഇവിടേയും ആവശ്യമാണ്. കീഴ്ക്കോടതികൾ പുറപ്പെടുവിക്കുന്ന പല ഉത്തരവുകളും മേൽക്കോടതികളിൽ നിന്നും ഘടകവിരുദ്ധമായ ഉത്തരവുകൾ ഉണ്ടാകുന്നത് അതിശയിപ്പിക്കുന്ന ഒന്നാണ്. ഇത്തരം വിധികൾ വരുമ്പോൾ രണ്ടും പുനഃപരിശോധിക്കപ്പെടുകയും വീഴ്ചവരുത്തിയ വിധികർത്താക്കൾക്കെതിരെ ശിക്ഷാനടപടികൾ സ്വീകരിക്കുകയോ തത്സ്ഥാനത്തുനിന്നും ഇത്തരക്കാരെ നീക്കം ചെയ്യുകയോ വേണം.

Narayanan @ Sridhar @ .... said...

നമ്മള്‍ ജനങ്ങള്‍ക്ക്‌ വേണ്ടി സംസാരിക്കുമ്പോള്‍ അവരെ കാണേണ്ടത്‌ ഏറ്റവും ഉന്നതരായിട്ടാണ്‌. ഈ പറഞ്ഞ രാഷ്ട്രീയക്കാര്‍ പോലും ഒരിക്കലും ജനങ്ങളെ പ്രതികരണ ശേഷി ഇല്ലാത്തവരായിട്ടോ, നപുംസകങ്ങളായിട്ടോ കാണില്ല. ജനങ്ങളോടുള്ള സ്നേഹം ആയിരിക്കട്ടെ നമ്മുടെ പ്രചോദനവും കരുത്തും.

താങ്കളുടെ ഉത്തരവാദിത്വ ബോധത്തെ ഞാന്‍ അഭിനന്ദിക്കുന്നു. ഇനിയും നല്ല ലേഖനങ്ങള്‍ എഴുതാന്‍ സാധിക്കട്ടെ എന്നും പ്രാര്‍ത്ഥിക്കുന്നു.

Sabu Kottotty said...

മൂന്നാറില് വീണ്ടും "പണി" തുടങ്ങി നാട്ടുകാരാ....

Anonymous said...

kodathikkal oru viswasam mathramalla pavappettavante asthrayavum prethikshayum koode yanu ..... eppo varunna vathakal kettu bhayam thonnunnu ...
http://njanpunyavalan.blogspot.com