Thursday, November 18, 2010

ഓരോ ഇന്ത്യാക്കാരനും ഉടന്‍ തന്നെ പോയി കെട്ടിതൂങ്ങി ചാവണം!

ഇവനെയൊക്കെ ഇതുപോലെയാക്കിയതിനു വേറെ ആരെയും കുറ്റം പറയാനില്ല!

ഇത് ഉത്സവകാലം !
അഴിമതിയുടെ ഉത്സവകാലം !

രാജയുടെ വക കോടികളുടെ വക ( അത്രയും പൂജ്യമുള്ള സംഖ്യ എണ്ണാന്‍ എന്തായാലും പാവം രാജക്കാവില്ല)

ചവാന്റെ വക "ആദര്‍ശം" വിഴുങ്ങല്‍ ! (അതില്‍ തന്നെ ചോര തിളക്കേണ്ട പട്ടാള മേധാവികളും )
 
കല്‍മാഡി വക മണ്ടന്മാര്‍ സ്പോര്‍ട്സ് പ്രേമികളുടെ ചിലവില്‍ "കോമണ്‍ വെല്‍ത്ത് " (അതിനു പിന്നെ പൂജ്യത്തിനു പോലും കണക്കില്ല )

യെദിയൂരപ്പ വക ആഴ്ചയില്‍ ഒന്ന് വീതം (അവസാനം ഭൂമി കുംഭകോണം )

എല്ലാറ്റിനും അകമ്പടിയായി കിട്ടിയ അവസരം മുതലാക്കുന്ന കുറേ കൂതറ രാഷ്ട്രീയ കക്ഷികളും! ശരിക്കും അന്വേഷിച്ചാല്‍ കുടുങ്ങാത്ത പാര്‍ട്ടികള്‍ മിച്ചമുണ്ടാവുമോ എന്നറിയില്ല!

എല്ലാ പാര്‍ട്ടികളും കൂടി കഴിഞ്ഞ പൊതു തിരഞ്ഞെടുപ്പില്‍ പൊടിച്ചത് 10000 കൂടി രൂപയായിരുന്നു (അനൌദ്യോഗിക കണക്ക്, ഔദ്യോഗികം വളരെ കുറവാണ്) എന്നോര്‍ക്കുമ്പോള്‍ ഈ അഴിമതി തുകയുടെ വലിപ്പം എത്രയായിരിക്കും?

വിദ്യാഭ്യാസമുണ്ടെങ്കില്‍ വിവരമുണ്ടാവണമെന്നില്ല എന്ന് തെളിയിച്ചു കൊണ്ടിരിക്കുന്ന ഒരു പ്രധാനമന്ത്രി ! അത് കാണുമ്പോള്‍ കണ്ണും കാതും വായും മൂടിയിരിക്കുന്ന കുരങ്ങിന്റെ രൂപം മനസ്സില്‍ വരുന്നു.


ഇപ്പോള്‍ പുതിയ വാര്‍ത്ത : ഡി.എം.കെ നേതാവ് കരുണാനിധിയുടെ കൊച്ചുമകന്റെ കല്ല്യാണം ഇന്ന് മധുരയില്‍ !
10 ലക്ഷം പേര് പങ്കെടുക്കുന്നു !
ഔദ്യോകികമായി പറയുന്ന ചിലവ് 30 കോടി !
മറ്റു കൌതുക വാര്‍ത്തകള്‍ക്ക് മാധ്യമങ്ങള്‍ ശ്രദ്ധിച്ചാല്‍ മതി.

ഇനി സ്വയം ചിന്തിക്കുക.... ഓരോ ഇന്ത്യാക്കാരനും ഓടിപ്പോയി കെട്ടിതൂങ്ങി ചാവാന്‍ വേറെ കാരണം വല്ലതും വേണോ? ഇവിടെ രാജ്യസ്നേഹം എന്ന് പറയുന്നവനെ തല്ലിക്കൊല്ലേണ്ടേ? ആ വാക്കില്‍ എന്തെങ്കിലും അര്‍ത്ഥം ഉണ്ടെങ്കില്‍ എത്ര സുരേഷ് ഗോപിയാവണം?

ഇന്ത്യ എന്ന് കേള്‍ക്കുമ്പോള്‍ ശര്‍ദില്‍ വരാന്‍ ഇനി എത്ര നാള്‍ എടുക്കും?

6 comments:

kARNOr(കാര്‍ന്നോര്) said...

;) ഭാരതമെന്നും കേരളമെന്നും കേള്‍ക്കാതെ തന്നെ ചോര തിളയ്ക്കും..

ഹരീഷ് തൊടുപുഴ said...

മാത്രമോ..

തമിഴ്നാട് മന്തിസഭയിലെ ഓരോ മന്ത്രിക്കും പ്രത്യേകം ഓരൊ വകുപ്പുകൾ ഏൽ‌പ്പിച്ചു കൊടുത്തിട്ടുണ്ടെത്രേ..
കല്യാണമഹോത്സവം സംബന്ധിച്ച്..
ച്ഛേ..!!
ഒരു ഉളുപ്പുമില്ലാത്ത !@#$%^&*() മക്കൾ..

abith francis said...

എത്ര കണ്ടാലും നമ്മളൊന്നും പഠിക്കില്ല...ഇവനെയൊക്കെ വീണ്ടും കയറ്റി വിടും...അതുകൊണ്ട് ഇതൊന്നും ഒന്നുമല്ല , ഇതിലും വലുത് കാണാന്‍ കിടക്കുന്നതേ ഉള്ളു...ഇന്നലത്തെ ന്യൂസ്‌ കണ്ടില്ലേ..പാലക്കാട് ഒരു എഞ്ചിനീയറിംഗ് കോളേജ് അഫിലിയേഷന്‍ കൊടുത്തത് 17 ലക്ഷം വാങ്ങിയിട്ട്....ബാക്കി എല്ലാ രാജ്യത്തും നിരോധിച്ച എന്ടോ സള്‍ഫാന്‍ എന്താ നമ്മള്‍ നിരോധിക്കാതെ????

ഒരുപാടുണ്ട്...ആര്‍ക്കും ഇതൊന്നും ചിന്തിക്കാന്‍ ടൈം ഇല്ലല്ലോ...**&*^(^&*&^*

Unknown said...

Shame on u Mr.Manmohan Sing for not saying anything!

ഇസ്മായില്‍ കുറുമ്പടി (തണല്‍) shaisma@gmail.com said...

"ഓരോ ഇന്ത്യാക്കാരനും ഓടിപ്പോയി കെട്ടിതൂങ്ങി ചാവാന്‍ വേറെ കാരണം വല്ലതും വേണോ?"
അങ്ങനെ ഒറ്റയ്ക്ക് ചാവാന്‍ വരട്ടെ.
ഇവന്മാരെ ആരെങ്കിലും കൊന്നിട്ട് ചത്തോളൂ .

ഷൈജൻ കാക്കര said...

ഏത്‌ ഫീസറിൽ വെച്ചാലും സത്യം ഒരു നാൾ പുറത്തു വരും... ഇതിന്റെ പിന്നിൽ പ്രവർത്തിച്ച ഗോപികൃഷ്ണനും സ്വാമിക്കും യെച്ചൂരിക്കും... പിന്നെ സത്യം പുറത്ത്‌ കൊണ്ടുവരുവാൻ പിന്നണിയിൽ ചരടുകൾ വലിച്ച എല്ലാവരും അഭിനന്ദനം അർഹിക്കുന്നു...

അഴിമതി വീരൻമാരെ ശിക്ഷിക്കുക... അഴിമതി നടത്തിയത്‌ സ്വന്തം നേതാവാണ്‌ എന്ന കാരണത്താൽ... ഒരിക്കലും പിൻതുണക്കരുത്‌... നേതാവിനേക്കാൽ വലുതാണ്‌ പാർട്ടി... പാർട്ടിയേക്കാൾ വലുതാണ്‌ രാജ്യം... രാജ്യത്തേക്കാൾ വലുതാണ്‌ ജനം...

രാജയെ പൊക്കാൻ “ആദർശും” “കോമൺവെൽത്തും” സഹായിച്ചു... അല്ലേ...