Friday, September 4, 2009

മരണം പഠിപ്പിക്കുന്നത്‌

രണ്ടു മരണ വാര്‍ത്തകള്‍ ഈ ദിവസങ്ങളില്‍ ശ്രദ്ധയാകര്‍ഷിച്ചു :

ഇക്കഴിഞ്ഞ ഓണം ദക്ഷിണേന്ത്യയിലെ ഏറ്റവും ശക്തനായ ജനപിന്തുണയുള്ള നേതാവ്‌ , Y.S.R Reddy യുടെ മരണവാര്‍ത്തയാണ് നമ്മുടെ മുന്‍പിലെത്തിച്ചത് ! ആന്ധ്രയുടെ C.E.O എന്ന് പേരെടുത്ത സാക്ഷാല്‍ ചന്ദ്രബാബുനായിഡുവിനെ തുടര്‍ച്ചയായി തോല്‍പ്പിച്ച് അധികാരം നിലനിര്‍ത്തിയ ശക്തനാണ് അദ്ദേഹം ! രാജ്യം ഭരിക്കുന്ന പാര്‍ട്ടിയുടെ ശക്തനായ നേതാവ്. എന്നാല്‍ ആ നേതാവിന്റെ മരണം എത്ര ദയനീയമായിരുന്നു ! ആന്ധ്രയുടെ വനാന്തരങ്ങളില്‍ ചിതറിത്തെറിച്ച നിലയില്‍ ജീര്‍ണിച്ചു തുടങ്ങിയ നിലയിലാണ് നമുക്കാ മൃതദേഹം കാണുവാന്‍ കഴിഞ്ഞത് ! എന്നാല്‍ തന്റെ കഴിഞ്ഞകാല ജീവിതത്തിന്‍റെ വെളിച്ചത്തില്‍ സമൂഹത്തിലെ എല്ലാത്തുറയിലെയും ആളുകളുടെ സ്നേഹാദരങ്ങളേറ്റു വാങ്ങിയാണ് അഭിമാനാര്‍ഹമായ ആ ജീവിതം അവസാനിക്കുന്നത് !

തുടര്‍ന്നിങ്ങോട്ടുള്ള കളികള്‍ പലതും ആ മഹാനോടുള്ള അനാദരവായിട്ടു തുടരും ! ഒരു ബന്ധങ്ങളും ഈ കളികള്‍ക്ക് തടസമല്ല ! എന്തിനു വേണ്ടി ? ഒറ്റ ഉത്തരം മാത്രം ......... പണം , അധികാരം !

പോപ്‌ ചക്രവര്‍ത്തി മൈക്കേല്‍ ജാക്സണ്‍ മരിച്ചിട്ട് ഏകദേശം ഒന്നര മാസത്തോളമായി. ഇന്നലെയാണ് ആ മൃതദേഹം സംസ്കരിച്ചത് ! മരിച്ചിട്ട് സംസ്കരിക്കപ്പെടാന്‍ പോലും ഭാഗ്യം ലഭിക്കാത്തതിന്റെ കാരണമെന്തായിരിക്കും ? താന്‍ സമ്പാദിച്ച പണം അതിനു നിദാനമായെന്നാണ് തോന്നുന്നത് ! അങ്ങനെയാണെങ്കില്‍ മൈക്കേല്‍ ജാക്സണ്‍ എന്ന മനുഷ്യന്റെ ഇതുവരെയുള്ള ജീവിതം എത്ര വ്യര്‍തമായിപ്പോയി!

ഒരു മനുഷ്യന്‍ തന്റെ ജീവിതകാലം മുഴുവന്‍ പ്രയത്നിക്കുന്നതിന്റെ ഫലം മരണശേഷം ആ വ്യക്തിയെപ്പോലും അപമാനിക്കുന്ന തരത്തിലായാല്‍ അതിന്റെ കാരണമെന്തായിരിക്കും ? ഒറ്റ ഉത്തരം മാത്രം ......... പണം , അധികാരം !

ഇവരാരും ഒന്നോര്‍ക്കുന്നില്ല !
സത്യമൊന്നേയുള്ളൂ " മരണം " ! ബാക്കിയെല്ലാം മിഥ്യകളാണ് !
അതിനെ തടയാന്‍ സമ്പത്തും അധികാരവും പ്രശസ്തിയും കൊണ്ട് സാധിക്കില്ല !

എന്നാല്‍ ജീവിതത്തിലെ നന്മകൊണ്ടു ജനഹൃദയങ്ങളില്‍ മരിക്കാതിരിക്കാന്‍ സാധിക്കും എന്നും ഈ മരണങ്ങള്‍ നമ്മെ ഓര്‍മിപ്പിക്കുന്നു.

അതുകൊണ്ട് മരിച്ചു കഴിയുമ്പോള്‍ സമൂഹത്തില്‍ നാം ജീവിച്ചിരുന്നതിന്റെ അടയാളമായി കുറെ പണവും പ്രശസ്തിയും മാത്രം അവശേഷിപ്പിക്കാതെ അല്പം നന്മയും കരുണയും ശേഷിപ്പിക്കാന്‍ നമുക്കോരോരുത്തര്‍ക്കും കഴിഞ്ഞിരുന്നെങ്കില്‍ ................


16 comments:

വികടശിരോമണി said...

ജീവിതമേ മരണത്തിനൊരു റിഹേഴ്സൽ ആണെന്നല്യോ?:)

Unknown said...

Good Review. Congratulations....

നിരക്ഷരൻ said...

മരിച്ചെന്ന് ഉറപ്പായാല്‍ 24 മണിക്കൂറിനകം സംസ്ക്കരിക്കണം. അതാണ് ശരിയായ നടപടി.

മൈക്കിള്‍ ജാക്‍സണ്‍ എന്ന ഗായകനോട് ആദരവുണ്ടായിരുന്നു. പക്ഷെ മൈക്കിള്‍ ജാക്‍സണ്‍ എന്ന മനുഷ്യനോട് തീരെ ആദരവുണ്ടായിരുന്നില്ല. പ്രകൃതിയില്‍ എങ്ങനെ പിറന്നുവീണോ അതുപോലെ ജീവിക്കാന്‍ അദ്ദേഹം തയ്യാറായില്ല. കറുത്ത നിറം മാറി തൊലി വെളുപ്പായാല്‍ എല്ലാമായെന്ന് കരുതിയിടത്ത് പിഴച്ചു. അതിനുവേണ്ടി പണം ചിലവാക്കി മരുന്നുകള്‍ കഴിക്കുകയും കുത്തിവെക്കുകയുമൊക്കെ ചെയ്തിടത്ത് തോറ്റു.

എബ്രഹാം ലിങ്കണ്‍ മുതല്‍ ഒരുപാട് കറുത്തവര്‍ഗ്ഗക്കാര്‍ ജാക്‍സന്റെ നാട്ടുകാര്‍ തന്നെയായിരുന്നല്ലോ ? അതെന്തേ അദ്ദേഹം കാണാതെയും മനസ്സിലാക്കാതെയും പോയി ?

ആന്ധ്ര മുഖ്യമന്ത്രി റെഡ്ഡിക്കുണ്ടായതുപോലൊരു ഹെലിക്കോപ്റ്റര്‍ അപകടം 25 അടി മുന്നില്‍ നേരിട്ട് കണ്ടിട്ടുള്ളതുകൊണ്ടും, ഈ ഹെലിക്കോപ്റ്റര്‍ എന്ന പണ്ടാരത്തില്‍ ഒന്നരാടം ദിവസം കയറി ഇറങ്ങുന്ന ഒരുവനായതുകൊണ്ടും റെഡ്ഡിയുടെ മരണം ശരിക്കും നടുക്കി. സമയമാകുമ്പോള്‍ വീട്ടുവളപ്പിലെ തെങ്ങില്‍ നിന്ന് തേങ്ങാ വീണായാലും മരിക്കും. പക്ഷെ മരണത്തിനുമുന്‍പ് ഉണ്ടാകുന്ന ഭീകരാവസ്ഥ നേരിടുന്നതാണ് കഠിനം.

പക്ഷെ നാട്ടുകാരന്‍ പറഞ്ഞതുപോലെ മരണം എന്നുള്ളത് മാത്രമാണ് സത്യം. അത് നേരിടാതെയാവില്ലല്ലോ ?

തറവാടി said...

മരണം = സത്യം.

Manikandan said...

ബോംബിന്റേയും, മൈനിന്റേയും രൂപത്തിൽ വരുന്ന മരണത്തെ പരാജയപ്പെടുത്താനാണ് ആന്ധ്രസർക്കാർ സ്വന്തം ഹെലിക്കോപ്റ്റർ വാങ്ങിയത്. എന്നിട്ടും മരണത്തെ അതിജീവിക്കാൻ സാധിച്ചില്ല. നാട്ടുകാരന്റെ നിരീക്ഷണത്തോട് പൂർണ്ണമായും യോജിക്കുന്നു. ശാശ്വതമായ സത്യം ഒന്നുമാത്രം മരണം.

Ajmel Kottai said...

നിരക്ഷരന്‍, "എബ്രഹാം ലിങ്കണ്‍ മുതല്‍ ഒരുപാട് കറുത്തവര്‍ഗ്ഗക്കാര്‍ ജാക്‍സന്റെ നാട്ടുകാര്‍ തന്നെയായിരുന്നല്ലോ ?"

എബ്രഹാം ലിങ്കണ്‍ വെള്ളക്കാരനായിരുന്നു കൂട്ടുകാരാ...

സജി said...

നാട്ടുകാരോ, നീയാണെന്റെ നാട്ടുകാരന്‍!
ഇന്നിതാ ഒരു മരണം കൂടി..

ജീവിതത്തിന്റെ ഡിസൈന്‍ ബേസിക്കല്യി ശരിയല്ല...
അതിന്റെ അവസാനം മരണം ആയതു തീരെ ശരിയായില്ല..

Areekkodan | അരീക്കോടന്‍ said...

നാട്ടുകാരാ....ഈ നിരീക്ഷണം വളരെ നന്നായി.

Faizal Kondotty said...

നാട്ടുകാരാ .., നല്ല നിരീക്ഷണം ! ചില ഓര്‍മ്മപ്പെടുത്തലുകളും !

ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage said...

നാട്ടുകാരാ .., നല്ല നിരീക്ഷണം Thanks

അനില്‍@ബ്ലോഗ് // anil said...

നല്ല കാഴ്ചപ്പാട്.

വാഴക്കോടന്‍ ‍// vazhakodan said...

എന്താണ് ഒരു മരണ ഭയം? :)

മരണം ക്രുത്യമായി അറിയാന്‍ കഴിഞ്ഞിരുന്നെങ്കില്‍ ആ അവസ്ത വളരെ ഭീകരമായേനെ. ദൈവത്തിന്റെ ഓരോ വിക്രുതികള്‍!

വളരെ നല്ലനിരീക്ഷണം.

മീര അനിരുദ്ധൻ said...

മരണം തന്നെയാണു ശാശ്വതമായ സത്യം.ആർക്കും അതിൽ നിന്നു ഒഴിവാകാൻ സാധിക്കില്ല.നാട്ടുകാരന്റെ നിരീക്ഷണങ്ങൾ നന്നായി

നരിക്കുന്നൻ said...

മരണമെന്ന സത്യം വല്ലാതെ ചിന്തിപ്പിക്കുന്നു.

യൂനുസ് വെളളികുളങ്ങര said...

according to ....... "നിങ്ങളുടെ ബ്ലോഗിലെ കാമാന്റ്‌ രേഖപ്പെടുത്തിയത്‌ പരിശോധിക്കുന്നതിന്‌ മുന്‍പ്‌ നിങ്ങളുടെ സഹോദരന്റെ ബ്ലോഗില്‍ കമാന്റ്‌ രേഖപ്പെടുത്തുന്നത്‌ വരെ നിങ്ങളില്‍ ഒരാളും യഥാര്‍ത്ത ബ്ലോഗര്‍ ആവുകയില്ല".

Micky Mathew said...

സത്യമൊന്നേയുള്ളൂ " മരണം " ! ബാക്കിയെല്ലാം മിഥ്യകളാണ് !

ഇതു തെറ്റല്ലേ നാട്ടുകാരാ . മരണം മാത്രമേ സത്യം എങ്കില്‍ ജിവിക്കുന്നത്‌ എന്തിനാ മരിച്ചാല്‍ പോരെ ?

മരണം ജിവിതത്തിന്റെ പുര്ന്നത മാത്രം അല്ലെ .. നന്നായി ജിവിക്കുക എന്നതല്ലേ ശരി....

മനുഷ്യന്‍ എങ്ങനെയും മരികട്ടെ ജിവിക്കുന്നകാലം നല്ലവന്‍ എന്ന് പറയിപ്പിക്കുക അതാണ് വേണ്ടത് .............