ഇന്നലെ വിശുദ്ധ കര്മ്മം അനുഷ്ടിക്കാന് മക്കക്കു പോയ മലയാളികള് അപകടത്തില് മരിച്ചു !
കഴിഞ്ഞ ദിവസം കുഞ്ഞിന്റെ ചോറൂണിനു ഗുരുവായൂര്ക്ക് പോയവര് അപകടത്തില് മരിച്ചു!
കഴിഞ്ഞ മാസം വേളാങ്കണ്ണിക്ക് തീര്ഥാടനത്തിനു പോയവര് അപകടത്തില് മരിച്ചു!
എന്തുകൊണ്ടാണിങ്ങനെയൊക്കെ സംഭവിക്കുന്നത്?
എന്തിനാണീ തീര്ഥാടനം?
അവിടെ ചെന്നെങ്കില് മാത്രമേ ദൈവത്തെ കാണാന് പറ്റുകയുള്ളോ?
ഇവര് ജീവന് കളഞ്ഞു കാണാന് പോയ ഈ ദൈവങ്ങള് കൂട്ടിലടക്കപ്പെട്ട ദൈവങ്ങളാണോ?
മനസറിഞ്ഞ് തന്നെ കാണണമെന്നാഗ്രഹിക്കുന്ന ഭക്തന് സമയവും പണവും ആരോഗ്യവും ജീവനും നഷ്ടപ്പെടുത്തി ചെന്ന് ഈ ദൈവങ്ങളെ കാണാന് മാത്രം അവരെന്താ ജയിലില് ആണോ ?
ഞാനറിയുന്ന ദൈവം സര്വ്വവ്യാപിയാണ് !സര്വ്വശക്തനാണ് !
ഈ രണ്ടു ഗുണങ്ങളുമില്ലെങ്കില് ആ വ്യക്തിയെ അല്ലെങ്കില് ശക്തിയെ ദൈവം എന്ന് വിളിക്കാന് പോലും പറ്റില്ല. ഇങ്ങനെയുള്ള ദൈവത്തെ കാണാന് ദൈവത്തിന്റെ കൂട്ടില് ചെല്ലണോ? തന്റെ വീട്ടിലിരുന്നു തന്നെ ഭക്തന് ദൈവത്തെ ദര്ശിക്കാന് സാധിക്കില്ലേ? അതോ ഭക്തന്റെ മുന്പില് വരാന് ദൈവം തയ്യാറല്ലേ? ഇപ്പോള് ഞാന് വിളിച്ചാല് വരുന്ന , എന്റെ വിളി കേള്ക്കുന്ന എന്റെ ദൈവം തന്നെയല്ലേ ഗുരുവായൂരും വേളാങ്കണ്ണിയിലും മക്കയിലും ഉള്ളത് ? അതോ അവിടെയിരിക്കുമ്പോള് ദൈവത്തിന്റെ ശക്തി വര്ധിക്കുമോ?എന്റെ മുന്പില് വരുമ്പോള് ദൈവത്തിനു ചെയ്യാന് പറ്റാത്ത കാര്യങ്ങള് അവിടെയിരുന്നാല് ചെയ്യാന് സാധിക്കുമോ? (ലോകത്തിലെ ഒരു ജഡ്ജിക്ക് പോലും എല്ലായിടത്തും ഒരേ അധികാരമാണ്, ജഡ്ജി ഇരിക്കുന്നിടമാണ് കോടതി )
ഞാന് മനസിലാക്കിയിടത്തോളം ഓരോ കൂട്ടിലിരിക്കുന്ന ദൈവങ്ങള് അതാതു മതങ്ങളുടെ ഏറ്റവും നല്ല കചവടച്ചരക്കാണ്..... ഒരേ ദൈവങ്ങള്ക്ക് തന്നെ വിവിധസ്ഥലങ്ങളില് വിവിധ ശക്തി! ചിലയിടത്ത് കൂടുതല് ചിലയിടത്ത് കുറവ്! ഒരേ ദൈവങ്ങളുടെ തന്നെ വിവിധ കേന്ദ്രങ്ങളിലെ വരുമാനം ശ്രദ്ധിച്ചാല് മനസിലാകുന്ന കാര്യം മാത്രമേ ഇതിലുള്ളൂ.....
ഇതിന്റെയെല്ലാം പുറകെ കണ്ണുമടച്ചു ഭ്രാന്തമായി ഓടുന്ന ഭക്തരെ എന്തെന്ന് വിളിക്കണം ? ഈ ദൈവത്തെ കാണാന് എന്ത് ത്യാഗവും സഹിക്കും ! എന്നാല് തൊട്ടടുത്തുള്ള നിരാലംബനായ ഒരു മനുഷ്യന്റെ ബലഹീനതക്ക് നേരെ നോക്കാന് പോലും അവര്ക്ക് മടി! ദിവസങ്ങളായി ഭക്ഷണം കഴിക്കാത്തവന് നൂറു രൂപ കൊടുക്കാന് മടിയുള്ള ഈ ഭക്തര് പതിനായിരങ്ങള് മുടക്കി ദൈവത്തെ അവന്റെ കൂട്ടില് ചെന്ന് കാണും , ദൈവത്തിന്റെ കൂടിന്റെ മേല്ക്കൂര സ്വര്ണ്ണം പൂശാനുള്ള പണവും കൊടുക്കും!
ഇങ്ങനെ കാശുമേടിച്ച് ഈ ഭക്തനെയനുഗ്രഹിക്കുന്ന ദൈവമുണ്ടോ?
ഉണ്ടെങ്കില് ആ ദൈവത്തെക്കാളും എത്രയോ ഭേദമാണ് വെറും മനുഷ്യര്!
ചിന്തിക്കൂ മനുഷ്യനാകൂ ..................
യഥാര്ത്ഥ ദൈവവിശ്വാസിയാകൂ........