അതിസാഹസീകമായി ജീവന്‍ പണയം വെച്ചുകൊണ്ടുള്ള മാധ്യമപ്രവര്‍ത്തനത്തിന് ഉത്തമ ഉദാഹരണമാണ് ഹരീഷ് ജിയുമായുള്ള ഈ അഭിമുഖം. അതിലേക്ക് :
ലേഖകന്‍ : നമസ്കാരം സര്‍,
ഹരീഷ് ജി : വേണ്ടാ.... വേണ്ടാ.... എനിക്കതൊന്നും അത്ര ഇഷ്ടമല്ല. ഈ സുഖിപ്പീരൊക്കെ തൊടുപുഴയില്‍ ചിലവാകില്ല എന്നോര്‍മ്മയുള്ളത് നിന്റെയൊക്കെ ഭാവിക്ക് നല്ലതാണ് !
ലേഖകന്‍ : ഞാന്‍ എങ്ങിനെയാണ് അങ്ങയെ സംബോധന ചെയ്യേണ്ടത്? എന്താണിഷ്ടം?
ഹരീഷ് ജി : ആദ്യം എന്നെ "ഫഗവാന്‍ ഹരീഷ്" എന്നാണ് വിളിച്ചിരുന്നത് . എന്നാല്‍ പിന്നീട് കണ്ട അണ്ടനും അടകോടനും അവരുടെ പേരിനു മുന്‍പില്‍ "ഫഗവാന്‍" എന്ന് ചേര്‍ക്കാന്‍ തുടങ്ങിയപ്പോള്‍ ഞാനതുപേക്ഷിച്ചു. അല്ലേലും കുടുംബത്തില്‍പിറന്നവര്‍ ഇപ്പോള്‍ അങ്ങനെ പറയാറില്ലല്ലോ! ഇപ്പോള്‍ ഞാന്‍ അറിയപ്പെടുന്നത് "ഹരീഷ് ജി" എന്ന പേരിലാണ് .
ലേഖകന്‍ : ഏതാണ് ഹരീഷ് ജിയുടെ ഹോബി ? അതായതു ഒഴിവു സമയങ്ങളില്‍ എന്ത് ചെയ്യാനാണിഷ്ടം?
ഹരീഷ് ജി : യാത്രകള്‍! ഒഴിവു സമയങ്ങളില്‍ മാത്രമല്ല ജോലിക്കിടക്ക് കൂടി ഒരു സ്ഥലത്ത് നിന്നും മറ്റൊരു സ്ഥലത്തേക്ക് യാത്ര ചെയ്യാന്‍ എന്നിക്ക് വളരെ താല്പര്യമാണ്.
ലേഖകന്‍ : യാത്രകള്‍ നല്ലതാണ്. ലോകത്തെക്കുറിച്ച് ധാരാളം അറിവ് ലഭിക്കും. ഏതെല്ലാം സംസ്ക്കാരം, ഭാഷകള്‍, രീതികള്‍ അങ്ങനെ എന്തെല്ലാം! ഇതെല്ലാം മനസിലാക്കാന്‍ സാധിക്കുക എന്നതൊരു ഭാഗ്യം തന്നെയാണ്.
അപ്പോള്‍ ധാരാളം യാത്ര ചെയ്തിട്ടുണ്ടാകുമല്ലോ ! എവിടെയൊക്കെയാണ് പോയിട്ടുള്ളത്?
ഹരീഷ് ജി : എന്റെ ജീവിതത്തില്‍ യാത്രകള്‍ക്ക് വളരെയധികം പ്രാധാന്യം ഉണ്ട് . ഈ യാത്രകളാണ് ജീവിതത്തില്‍ ഒരുത്തന്റെയും മുന്‍പില്‍ തോല്‍ക്കാതെ ഇങ്ങനെ വിജയം വരിക്കാന്‍ എന്നെ സഹായിക്കുന്നത്.
ഞാന്‍ സാധാരണ പോകാറുള്ളത് അമ്പാടി, വൈശാലി, സിസിലിയ, ജമിനി, ഗംഗ, ധന്യ എന്നിവടങ്ങളിലേക്കാണ്.
ലേഖകന്‍ : അമ്പാടി, ഗംഗ ഒക്കെ ഉത്തരേന്ത്യയിലാണെന്ന് കേട്ടിട്ടുണ്ട് ... ബാക്കിയെല്ലാം എവിടെയാണ് ?
ഹരീഷ് ജി : ഹി...ഹി...ഹി..ഹി.. വിവരമില്ലാത്ത കുട്ടി! ഇതെല്ലാം തൊടുപുഴയിലെ ബാറുകളാണ് കുട്ടീ... അല്പം പൊതുവിജ്ഞാനം പോലുമില്ലാതാണോ പത്രപ്രവര്‍ത്തനത്തിനിറങ്ങുന്നത്?
ഇനി കുറച്ചു ദൂരെ ഒരു യാത്രയുണ്ട് . ഒരു വലിയ കൊട്ടേഷന്‍ ആണ് കിട്ടിയിരിക്കുന്നത്. കേട്ടിട്ടുണ്ടോ അങ്ങ് പടിഞ്ഞാറ് കടലിനോടു ചേര്‍ന്നുള്ള ചെറായി!
ലേഖകന്‍ : ഞാനും കേട്ടിരുന്നു. അത് വലിയ പ്രശനമുള്ള സ്ഥലമല്ലേ ? അമേരിക്കയില്‍ നിന്നുപോലും മിസ്സൈലുകള്‍ വരും എന്ന് കേള്‍ക്കുന്നു! ഹരീഷ് ജി ഒറ്റയ്ക്ക് അത് കൈകാര്യം ചെയ്‌താല്‍ മതിയാകുമോ? കൊടും ഭീകരര്‍ ഉന്നം വെച്ചിട്ടുള്ള സ്ഥലമാണെന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നു.
ഹരീഷ് ജി : ശരിയാണ് ... സാധാരണ രീതിയില്‍ എന്നെക്കൊണ്ടൊന്നും അത് നേരിടാന്‍ പറ്റില്ല. എന്നാല്‍ ഇതിനായി മാത്രം ഞാന്‍ ചില തന്ത്രങ്ങള്‍ തയ്യാറാക്കിയിട്ടുണ്ട് ..... കൊക്കെത്ര കുളം കണ്ടതാ... ഹരീഷെത്ര ബാര്‍ കണ്ടതാ.. കളി എന്നോട് !
ലേഖകന്‍ : വിരോധമില്ലെങ്കില്‍ അതെന്താണെന്ന് പങ്കുവെക്കുമോ?
ഹരീഷ് ജി : കുട്ടിക്കറിയുമോ? എന്റെ യാത്രയിലുടനീളം ഞാന്‍ പലവിധ ഭാഷകളും സംസ്കാരവും കണ്ടിട്ടുണ്ട് , അനുഭവിച്ചിട്ടുണ്ട് . അങ്ങനെ ഒരിക്കല്‍ ഞാന്‍ ബൂലോഗത്തേക്കു വന്നപ്പോള്‍ പ്രശസ്തമായ ഒരു ബാറിലും കയറി. അവിടെ കൊറിക്കാന്‍ ധാന്യങ്ങള്‍ പോലും വരുന്നത് കുഴലിലൂടെയാണ്! സാങ്കേതികത എല്ലാ പരിപാടിക്കും അവിടെ ഉപയോഗിക്കും. അല്‍പനേരം ഇരുന്നപ്പോള്‍ തന്നെ ഇതൊരു വിത്യസ്തമായ സ്ഥലമാണെന്ന് മനസിലായി . എന്തൊരു ഭാഷ, എന്തൊരു സംസ്കാരം, കോരിത്തരിച്ചു പോയി ! ഇതുപോലൊന്ന് ബൂലോഗത്ത് വേറൊന്നുണ്ടാവില്ല! ഇന്നൊരുത്തന്‍ വിശേഷിപ്പിച്ചതുപോലെ ബൂലോഗ കക്കൂസ് ! കേട്ടിട്ടുണ്ടാവും ആ ബാറിനെക്കുറിച്ച് , അതിന്റെ മുതലാളിയെക്കുറിച്ച് ..... അദ്ദേഹത്തിനെ ഞാന്‍ അവിടെ കൊണ്ടുവരും മോനേ.... പിന്നെ ആരെങ്കിലും അനങുകയോ മിണ്ടുകയോ ചെയ്‌താല്‍ അവന്‍ വിവരമറിയും ..... ഭരണങ്ങാനം എന്താണെന്ന് അറിയും.... ഏതു തോട്ടില്‍ കുളിച്ചിട്ടും പിന്നെ കാര്യമില്ല. കടലില്‍ ചാടുക മാത്രമേയുള്ളൂ രക്ഷ. ബൂലോഗ ഭരണിഭാഷയുടെ പിതാവല്ലേ അദ്ദേഹം, സാക്ഷാല്‍ അച്ചായന്‍! എന്റെ കണ്‍കണ്ട ഫഗവാന്‍...........
ലേഖകന്‍ : ഓഹ്! അച്ചായന്‍ ഹരീഷ് ജിയുടെ ഗുരുവോ? ആ ലെവലില്‍ ചിന്തിയ്ക്കാന്‍ പോലും സാധാരണക്കാര്‍ക്ക് പറ്റുമോ?
ഹരീഷ് ജി : ഒരിക്കലുമില്ല. എനിക്കാണെങ്കില്‍ അദ്ദേഹത്തിന്റെ സംസ്കാരം മനസിലാകുന്നത് പോലുമില്ല. കാരണം ഓരോരുത്തര്‍ക്കും അവരവരുടെ നിലവാരമല്ലേ ?അദ്ദേഹത്തിന്റെ മനോഗതങ്ങള്‍ എത്ര ഉയര്‍ന്നതാണ് ! അസഹ്യം! ഞാനൊക്കെ വെറും നിസ്സാരന്‍ !
ഇപ്പോള്‍ ഇത്രയും മതി. എന്റെ ഗുരുവിനെ ഓര്‍ത്തപ്പോള്‍ മനസ്സ് വിങ്ങുന്നു. ഞാന്‍ ഇപ്പോള്‍ വരാം അമ്പാടിയില്‍ ഒന്ന് ധ്യാനിക്കട്ടെ ! ബാക്കി ചോദ്യങ്ങള്‍ വന്നിട്ട് .....
9 comments:
ഹരീഷിട്ടിനു ഒരു താങ്ങ് .. പാവം :)
പാപ്പൂട്ടി, പാപ്പൂട്ടി .... (ആ മനോഹര തീരം വിട്ടുപോയോ?) ;D
ങ്യാ ഹ ഹ ഹ .......നല്ല കൃതി ..
:)
തന്നെ തന്നെ!!
കൊള്ളാം.നല്ല പോസ്റ്റ്.
ആരാ അവിടെ പാപ്പൂട്ടി, പാപ്പൂട്ടി എന്നു പറയുന്നത്? ഓ ആചാര്യന്‍.
ഇപ്പോഴാ ആചാര്യനെ അറിയാന്‍ കഴിഞ്ഞത്.ഞാനും ശിഷ്യപ്പെടുന്നു. ഓ പാപ്പൂട്ടി, പാപ്പൂട്ടി....
:)
കുട്ടീ... അല്പം പൊതുവിജ്ഞാനം പോലുമില്ലാതാണോ പത്രപ്രവര്‍ത്തനത്തിനിറങ്ങുന്നത്?
അതു കൊള്ളാം
Post a Comment