ദിവസങ്ങളായി പല ബ്ലോഗുസ്നേഹികളും പേടിച്ചു ബഹളമുണ്ടാക്കുന്നത് കണ്ടപ്പോള്‍ ഞാന്‍ വിചാരിച്ചു ഇവര്‍ക്കെല്ലാം വലിയ സ്നേഹം ഉള്ളത് കൊണ്ടാണെന്ന് ! എന്നാല്‍ ഞാന്‍ ഈ ആളുകളുടെയെല്ലാം പോസ്റ്റുകള്‍ പഠിച്ചപ്പോള്‍ എന്റെ ധാരണ തെറ്റാണെന്ന് മനസിലായി.
എല്ലാ കുഴപ്പത്തിനും കാരണം കല്യാണസൌഗന്ധികം എന്ന ബ്ലോഗും അതിന്റെ സെക്രട്ടറി ഹരീഷും ആണെന്നാദ്യം മനസിലാക്കി . ഈ കല്യാണസൌഗന്ധികമാണ് മീറ്റിന്റെ പൂര്‍ണ സുരക്ഷയും ഏറ്റിരിക്കുന്നത്. അതാണ് പ്രശ്നം.
പിന്നീട് മുന്നോട്ടു പോയപ്പോള്‍ , ഭീകരാക്രമണ സാധ്യത, അഴിമതി, ആത്മഹത്യ, ചാവേര്‍, വഞ്ചന, ഒത്തുകളി അങ്ങനെ പലതും കണ്ടെത്തി !
ഒരു മീറ്റിനു ഇത്രക്കും പ്രശ്നമെന്തിനാണെന്ന് അന്വേഷിച്ചപ്പോളാണ് ഞാനും അത് കണ്ടെത്തിയത്!
എല്ലാവര്‍ക്കും പേടിയാണ് !
ഈ ബ്ലോഗിനെയും അതിന്റെ സെക്രട്ടറിയെയും! ഒരാളെ ഇത്രയും പേടിക്കുന്നതെന്തിനാണ് ?
കാരണം ഞാന്‍ പറയാം .... പക്ഷേ 80 വയസ്സിനു താഴെയുള്ളവര്‍ വായിച്ചു പേടിച്ചാല്‍ അതിനു ഞാന്‍ ഉത്തരവാദിയല്ല.
ഒരു മാധ്യമ ലേഖകന്‍ എന്ന നിലയില്‍ എനിക്ക് അവരുടെ കല്യാണസൌഗന്ധികം സെന്ററില്‍ പോകാനും സെക്രട്ടറിയുമായി അഭിമുഖം നടത്താനും ഭാഗ്യം ലഭിച്ചു. ഇന്നലെ നടന്ന അഭിമുഖത്തിന്റെ പ്രസക്ത ഭാഗങ്ങള്‍ ഘട്ടം ഘട്ടമായി ബൂലോഗത്തിനു മുന്‍പില്‍ വിവരിക്കുന്നതാണ്.
കല്യാണസൌഗന്ധികത്തില്‍നിന്നുള്ള അനുവാദവും അറിയിപ്പുമനുസരിച്ചു വനമധ്യതിലുള്ള പുഴക്കരയില്‍ ഒറ്റയ്ക്ക് നിന്ന എന്റെയടുത്തു അവരുടെ കറുത്ത കുതിര വന്നു നിന്നു. അവര്‍ ആവശ്യപ്പെട്ടതനുസരിച്ച് ഒരു കറുത്ത ശീല കൊണ്ട് കണ്ണുമൂടിക്കെട്ടിയ ഞാന്‍ അതിന്റെ പുറത്തു കയറിയപ്പോള്‍ അത് കുതിച്ചു പായാന്‍ തുടങ്ങി. എവിടെയൊക്കയോ കറങ്ങി ഒടുവില്‍ ഞാന്‍ അവരുടെ താവളത്തിനു മുന്‍പിലെത്തി . തുടര്‍ന്ന് എന്റെ കണ്ണുകളിലെ തുണി അവര്‍ നീക്കി. കോണ്‍ക്രീറ്റ് കാടുകള്‍ക്കുള്ളിലൊരു ഗുഹയാണിത് . ഞാന്‍ തല കുമ്പിട്ടു അതിനുള്ളില്‍ കയറിയപ്പോള്‍ കണ്ട കാഴ്ച ! ആധുനീക സൌകര്യങ്ങളെല്ലാം തികഞ്ഞ ഒരു കേന്ദ്രം. അനേകം ഫോണുകള്‍, എ.സി., വിവിധതരം കസേരകള്‍ , കോണ്‍ഫ്രന്‍സ് സൗകര്യം എന്നിങ്ങനെ പലതും! പുറത്തു നിന്ന് നോക്കിയാല്‍ ചെറുതെങ്കിലും അകത്തു കയറിയാല്‍ അതിവിശാലം!
മുറിയുടെ പലഭാഗങ്ങളിലായി അവരുടെ ആയുധങ്ങള്‍ കൂട്ടിയിട്ടിരിക്കുന്നു! ഞാനിതെല്ലാം ശ്രധിച്ചുകൊണ്ടിരുന്നപ്പോള്‍ ആ മുറിയുടെ അങ്ങേയറ്റത്ത് ഒരു ചെറിയ പ്രകാശം പതിച്ചു . എനിക്കാദ്യം ആളെ മനസിലായില്ല! ഉടനെ ഒരു ഗംഭീര ശബ്ദം "വെല്‍ക്കം നാട്ടുകാരന്‍ " വിറച്ചുപോയ എനിക്ക് പെട്ടെന്ന് ആളെ മനസിലായി .... ഞാന്‍ മനസ്സില്‍ പറഞ്ഞു " ഹരീഷ് തൊടുപുഴ" ശബ്ദം പുറത്തേക്കു വന്നുപോലുമില്ല. എന്റെ ഇത്രയും കാലത്തെ മാധ്യമ പ്രവര്‍ത്തനത്തിനിടയില്‍ ഇതുപോലെ ഭയന്ന ഒരു നിമിഷം ഇതിനു മുന്‍പുണ്ടായിട്ടില്ല! പിന്നീട് അല്‍പ നേരത്തെ നിശ്ശബ്ദത!രക്തം ഉറഞ്ഞു പോകുന്ന മരണത്തിന്റെ മണമുള്ള നിശ്ശബ്ദത! മാധ്യമ പ്രവര്‍ത്തനം എന്ന ജോലി തിരഞ്ഞെടുത്ത നിമിഷത്തെ അന്നാദ്യമായി ഞാന്‍ ശപിച്ചു! അഫ്ഗാനിസ്ഥാനില്‍, ഇറാക്കില്‍, ഗുജറാത്തില്‍, എന്തിനു കോണ്‍ഗ്രസ്സിന്റെയും സി.പി.എമ്മിന്റെയും സമ്മേളനങ്ങള്‍ എന്നിവടെങ്ങളിലെല്ലാം ഞാന്‍ പോയിട്ടുണ്ട്. അന്നൊന്നും ഗ്രസിചിട്ടില്ലാത്ത ഒരു ആത്മഭയം എനിക്കിവിടെയുണ്ടായി! കുറച്ചു സമയമെടുത്തു എനിക്ക് സമചിത്തത കിട്ടാന്‍ . എന്നിട്ടും എനിക്കാ കണ്ണുകളില്‍ നോക്കാന്‍ ഒരു ഭയം.
എനിക്കപ്പോഴും അദ്ദേഹത്തെ വ്യക്തമായി കാണുവാന്‍ സാധിക്കുന്നില്ലായിരുന്നു. ഉടനെ ഒരു സ്പോട്ട് ലൈറ്റ് അദ്ദേഹത്തിന്റെ മുഖത്തേക്ക് അടിപ്പിച്ചു. ഇപ്പോള്‍ എനിക്ക് നന്നായി ആ മുഖം കാണാന്‍ സാധിച്ചു. ഞാന്‍ അമ്പരന്നു പോയി ! അദ്ദേഹത്തിന്റെ ഓര്‍ക്കുട്ടില്‍ കാണുന്ന ഫോട്ടോയുമായി ഒരു സാമ്യവും ഇല്ല. ബൂലോഗത്തെ പറ്റിക്കുന്ന ഓരോ വഴികളെ! കമ്പ്യൂട്ടര്‍ അല്ലെ കമ്പ്യൂട്ടര്‍! ആ ബുദ്ധി സമ്മതിക്കണം! തുടര്‍ന്ന് ഞാന്‍ അദ്ദേഹത്തെ സാകൂതം വീക്ഷിച്ചു ! എന്തൊരു മനുഷ്യന്‍! സന്ധ്യ ആയാല്‍ പിന്നെ ഒരു മനുഷ്യനും തിരിച്ചറിയില്ല. ഏകദേശം ഒരു നാലര അടി പൊക്കമുള്ള ഒരജാനബാഹു! , നൂറ്റന്‍പതു കിലോ തൂക്കം, വിരിഞ്ഞ മാറ് , പിരിച്ചു വെച്ച മീശ,ചുവന്ന തീഗോളം പോലുള്ള കണ്ണുകള്‍, വെളുത്ത മുണ്ട്, കറുത്ത ഷര്‍ട്ട് അങ്ങനെ എന്തെല്ലാം!
അദ്ദേഹത്തിന്റെ ഇരിപ്പ് വളരെ ശാന്തമായിട്ടാണ് . ആ കണ്ണുകളില്‍ ഉറക്കച്ചടവ്. രാപകലില്ലാതെ ബ്ലോഗ് നിയന്ത്രിക്കുന്നത് കൊണ്ടാവാം! ആ വിരല്‍തുമ്പുകളിലല്ലേ ബൂലോഗം ഇപ്പോള്‍ കറങ്ങുന്നത് ! എങ്ങിനെ ക്ഷീണിക്കാതിരിക്കും ?
അദ്ദേഹത്തിന്റെ മുന്‍പില്‍ അദ്ദേഹത്തിന്റെ അത്രയും പൊക്കമുള്ള ഒരു നിലവിളക്കുണ്ട് . മറ്റെല്ലാ അനുയായികള്‍ക്കും അദ്ദേഹം ദൈവത്തെപ്പോലെയാണെന്നും അതില്‍നിന്നും എനിക്ക് മനസിലായി. ഇതിനിടയിലും അദ്ദേഹം ഒരു ഫോണില്‍ നിന്നും മറ്റൊരു ഫോണിലേക്ക് മാറി മാറി വിളിച്ചു തന്റെ അനുയായികളോട് സംസാരിക്കുന്നുണ്ടായിരുന്നു.
അവസാനം എന്നോട് ഇരിക്കാന്‍ പറഞ്ഞു . ഞാന്‍ അവിടെ കിടന്ന ഒരു കസേരയില്‍ ഇരുന്നു. ഇരുന്നെങ്കിലും എനിക്കിരുപ്പുറച്ചില്ല, കാരണം ബൂലോഗത്തെ മുഴുവന്‍ വിറപ്പിക്കുന്ന ഒരു സിംഹമാണ് മുന്‍പില്‍! തറയില്‍ ഇരുന്നാലോ എന്ന് ഞാന്‍ ആലോചിച്ചു. അങ്ങനെയാണെങ്കില്‍ എനിക്ക് ആ മുഖത്ത് നോക്കി സംസാരിക്കാമല്ലോ! എങ്കിലും ഞാന്‍ അതിനു ശ്രമിച്ചില്ല. തുടര്‍ന്ന് എന്നോടൊരു ചോദ്യം! എന്താണ് കുടിക്കാന്‍ വേണ്ടത്? നല്ല പരവേശമുണ്ടായിട്ടും ഞാന്‍ ഒന്നും വേണ്ട എന്ന് പറഞ്ഞു. പക്ഷേ അദ്ദേഹം എന്റെ മനസ് വായിച്ചു, എന്നിട്ട് കൈ ഒന്ന് ഞൊടിച്ചു. അത്ഭുതം ,ഒരു ഫുള്‍ ബോട്ടില്‍ വോഡ്കയും (സ്മിര്‍നോഫ്ഫ് ) ഒരു ഗ്ലാസും! ഒറ്റ വലിക്കു അത് മുഴുവന്‍ കുടിച്ചപ്പോള്‍ എനിക്കൊരല്‍പം ധൈര്യം കിട്ടിയതുപോലെ. ഞാന്‍ ചോദിച്ചു, അല്പം കഴിച്ചു കൂടെ എന്ന് . അതിനു മറുപടി ഒറ്റച്ചിരിയായിരുന്നു. ഹി...ഹി...ഹി..ഹി.. എനിക്കിതൊന്നും പോര നാട്ടുകാരാ... വെറുതെ ഒരു തരിപ്പ് മാത്രമേ കിട്ടൂ ... പിന്നെന്തിനാണ് ഇപ്പോള്‍ സമയം കളയുന്നത്... നീ കഴി, എന്നിട്ട് ചോദ്യങ്ങള് ചോദീര് .... ഞാന്‍ മനസാലെ ആ മഹാനെ നമിച്ചു പോയി. തുടര്‍ന്ന് മനസ്സില്‍ കരുതി വച്ചിരുന്ന ചോദ്യങ്ങള്‍ ഓരോന്നായി ചോദിക്കാന്‍ തുടങ്ങി.
വിശദമായ ആ ഇന്റര്‍വ്യൂ അടുത്ത ലക്കത്തില്‍ പ്രതീക്ഷിക്കാം........

15 comments:
ഒരു വിനീത വിധേയന്‍...
ഹരീഷിനെ സിംഹമാക്കി. നല്ലൊരു മനുഷ്യനെ മൃഗമാക്കിയോ
നാട്ടുകാരന്‍,
ആ ഫുള്‍ വോഡ്കാക്ക് എന്ത് സംഭവിച്ചു..അതാദ്യം പറ..കേള്‍കാന്‍ ധൃതിയായി:):):)
ബാക്കി ഞങ്ങള്‍ അറിഞ്ഞു,
എന്നാലും എന്റെ നാട്ടുകാരാ, ഇന്നലെ ഹരീഷിനെ ഇങ്ങനെ പൂസ്സാക്കണ്ടായിരുന്നു.....
( ഒരു പോസ്ടുണ്ടാക്കാന്‍, ഒരു ഫുള്‍ ബോട്ടില്‍ വോട്കാ മതി...അല്ലെ? )
:)
അഫ്ഗാനിസ്ഥാനില്‍, ഇറാക്കില്‍, ഗുജറാത്തില്‍, എന്തിനു കോണ്‍ഗ്രസ്സിന്റെയും സി.പി.എമ്മിന്റെയും സമ്മേളനങ്ങള്‍ എന്നിവടെങ്ങളിലെല്ലാം ഞാന്‍ പോയിട്ടുണ്ട്.
ഏകദേശം ഒരു നാലര അടി പൊക്കമുള്ള ഒരജാനബാഹു! , നൂറ്റന്‍പതു കിലോ തൂക്കം, വിരിഞ്ഞ മാറ് , പിരിച്ചു വെച്ച മീശ,ചുവന്ന തീഗോളം പോലുള്ള കണ്ണുകള്‍, വെളുത്ത മുണ്ട്, കറുത്ത ഷര്‍ട്ട് അങ്ങനെ എന്തെല്ലാം!
ശരിക്കും ഫോട്ടോയിൽ കണ്ടപ്പോൽ ഹരീഷ് ഒരു പാവമാണെന്നാ വിചാരിച്ചിരുന്നത്.തൊടുപുഴ മീറ്റിൽ നേരിൽ കണ്ടപ്പോളല്ലേ ഇപ്പറഞ്ഞതെല്ലാം സത്യമാണെന്ന് മനസ്സിലായത് !!
ഇനി ഒരിക്കൽ കൂടെ ആ ആജാനുബാഹുവിനെ നേരിൽ കണ്ടാൽ !!
:)
:) :)
:) :) :)
:) :) :) :)
:) :) :) :) :)
:) :) :) :) :) :)
:) :) :) :) :) :) :)
:) :) :) :) :) :) :) :)
:) :) :) :) :) :) :) :) :)
:) :) :) :) :) :) :) :) :) :)
ഹരീഷെ...കീ ബോര്‍ഡിന് എന്ത് പറ്റി..:):)
:):):)
ഹാവൂ....! ഗുഹയില്‍നിന്നും ഒരുവിധം പുറത്തുകടന്നു....!!!
:)
ഒരു പോസ്റ്റിടാന്‍ ഒരു കുപ്പി...!!
ഏകദേശം ഒരു നാലര അടി പൊക്കമുള്ള ഒരജാനബാഹു! , നൂറ്റന്‍പതു കിലോ തൂക്കം, വിരിഞ്ഞ മാറ് , പിരിച്ചു വെച്ച മീശ,ചുവന്ന തീഗോളം പോലുള്ള കണ്ണുകള്‍, വെളുത്ത മുണ്ട്, കറുത്ത ഷര്‍ട്ട് അങ്ങനെ എന്തെല്ലാം!
എന്റമ്മോ..കേട്ടിട്ട് പേടിയാവുന്നു..ഇങ്ങേരു ഫീകരന്‍ തന്നെ..
ഇടയ്ക്കു ചാണക്യന്റെ ചിരിയും ചിരിക്കുന്നുണ്ടാല്ലേ..ആണോ ഇത് ഡബിള്‍ റോള്‍ ആണോ....
ഞാന്‍ ഓടി.....
:)
ഹരീഷേ, ഒരു പോസ്റ്റിന് ഒരു കുപ്പിവച്ച് കണക്കുകൂട്ടിവച്ചോ, ചെറായിയില്‍ വരുമ്പോള്‍ കണ്ടില്ലെങ്കില്‍ കച്ചറയാ... പറഞ്ഞില്ലെന്നുവേണ്ട.
വിവരമറിയിച്ച നാട്ടുകാരനു നന്ദി....
അത്രക്കുണ്ടോ ഈ പറയുന്ന ഹരീഷ്. എനിക്കു തോന്നുന്നില്ല. ഈ പറഞ്ഞ ഗുണങ്ങളോടൊപ്പം, പ്രായമുള്ളവരെ, പ്രത്യേകിച്ചും മുതിര്‍ന്ന പൌരമ്മാരോട് ഒട്ടും മാന്യത കാണിക്കാത്ത് മനുഷ്യന്‍ എന്നു കൂടി ചേര്‍ത്തോളൂ.
ഞാനൊരു കത്തയച്ചിരുന്നു. ങ്ങേഹേ,,, ഇതു വരെ ഒരു മറുപടി ഇല്ല. വരട്ടെ നേരിട്ടു കാണുമല്ലോ.
കാറ്റിന്റെ ഗതി എങ്ങോട്ടാണെന്ന് കൃത്യമായി മനസിലായില്ലെങ്കിലും, ഞാന്‍ ഉദ്ദേശിച്ച ആ വേള്‍ഡ് ട്രേഡ് സെന്റര്‍ തന്നെയാ ഈ വിമാനത്തിന്റെയും ലക്‌ഷ്യം എന്നുണ്ടെങ്കില്‍
നോക്കിക്കോ വല്ലതും സംഭവിക്കും. കഞ്ഞിയില്‍ , ക്ഷമിക്കണം,ബിരിയാണിയില്‍ ഉപ്പു കുറയും, ചായയില്‍ പാലും.
ഞാന്‍ പറയേണ്ടത് പറഞ്ഞു. ഇനി നിങ്ങളായി നിങ്ങളുടെ പാടായി.
:D
എണ്റ്റെ സ്നേഹിതന്‍മാരെ!ഇത്രക്ക് ആത്മാര്‍ത്ത്മായി കാര്യങ്ങള്‍ നോക്കി നടത്തുന്ന ഈ പാവം ഹരീഷിനെ എല്ലാവരും കൂടി ഇങ്ങനെ കൊല്ലണോ. പാപം കിട്ടും
Post a Comment