ഒടുവില്‍ സി.സിയും കഴിഞ്ഞു വി.എസും കഴിഞ്ഞു ..
ഇപ്പോള്‍ എന്ത് സംഭവിച്ചു ! പാര്‍ട്ടി പറഞ്ഞു " ജനമല്ല പാര്‍ട്ടിയാണ് വലുത് "
ഇത് തന്നെ നേരത്തെ നമ്മള് കണ്ടിരുന്നു റഷ്യയിലും, പോളണ്ടിലും മറ്റു പല രാജ്യങ്ങളിലും!
എന്നാല്‍ കാലം കടന്നു പോയി, ഇപ്പോള്‍ അവിടെയെല്ലാം ജനങ്ങളുണ്ട് .... പാര്‍ട്ടിയില്ല!
ഒന്ന് മനസിലാക്കാം ... കമ്മ്യൂണിസ്റ്റ് പാര്‍ട്ടി മാറിക്കഴിഞ്ഞു.
പാര്‍ട്ടിക്ക് ഇന്ന് പല പുണ്യവാളന്മാരും കാലഹരണപ്പെട്ടതായിരിക്കുന്നു!
ഒരിക്കല്‍ തിരഞ്ഞെടുപ്പ് പരാജയത്തിന്റെ കാരണത്തെക്കുറിച്ച് സഖാവ് നായനാര്‍ പറഞ്ഞു
" ജനം വോട്ട് ചെയ്യാത്തത് കൊണ്ട് തോറ്റു "
ഇപ്പോള്‍ തോമസ് ഐസക് പറഞ്ഞു
" ബൂര്‍ഷ്വാ പാര്‍ട്ടികളിലെ അലവലാതിത്തരം കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ ജനം സഹിക്കുകേല!"
ശരിയല്ലേ ?... നമ്മുടെ രാജ്യത്തെ മറ്റു പാര്‍ട്ടികള്‍ക്കുള്ള ഇമേജ് ആണോ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്കുള്ളത്?
അന്ന് നൃപന് ചക്രവര്‍ത്തി, പിന്നെ സോമനാഥ് ചാറ്റര്‍ജി, ഇന്ന് വി.എസ്!
മര്യദക്കാണെങ്കില് മരിക്കുന്നതിനു രണ്ടു ദിവസം മുന്‍പ് പാര്‍ട്ടിയിലെടുത്തു മരിപ്പിക്കാം! അല്ലെങ്കില്‍ വിപ്ലവ സ്വര്‍ഗം പോലും കിട്ടൂല്ല ... 85 വര്‍ഷത്തെ വിപ്ലവ ജീവിതം വെറുതെയാക്കണോ?
പാര്‍ട്ടി ഒന്ന് മനസിലാക്കിയിരുന്നാല്‍ നന്നായിരുന്നു :
ഇവര്‍ ചെയ്ത തെറ്റെന്താണ് ? ഏകാധിപത്യം സമ്മതിച്ചു കൊടുത്തില്ല എന്നുള്ളതോ? അപ്പോള്‍ കമ്മ്യൂണിസ്റ്റു പാര്‍ട്ടിയും കോണ്‍ഗ്രസ് പാര്‍ട്ടിയും തമ്മിലുള്ള വിത്യാസം എന്താണ് ?
ജനമനസ്സുകളെ തിരിച്ചറിയുന്ന കമ്മ്യൂണിസ്റ്റു പാര്‍ട്ടിയുടെ കാലം കഴിഞ്ഞോ? അതോ മര്‍ക്കട മുഷ്ടികൊണ്ട് ജനഹിതത്തെ നേരിടാം എന്ന മൂഡസ്വര്‍ഗത്തിലാണോ പാര്‍ട്ടി ഇപ്പോഴും? എങ്കില്‍ ചരിത്രം വീണ്ടും പഠിക്കണം എന്നൊരപേക്ഷ!
ഒരിക്കല്‍ ഒരു ധീര വിപ്ലവ സഖാവ് പറഞ്ഞു " കട്ടന്‍ ചായയും പരിപ്പുവടയും കൊണ്ട് ഇന്ന് പാര്‍ട്ടി മുന്‍പോട്ടു പോകില്ല" ശരിയാണ് സഖാവേ...തികച്ചും ശരിയാണ് ... " കട്ടന്‍ ചായയും പരിപ്പുവടയും കൊണ്ട് ഇന്നത്തെ പാര്‍ട്ടി മുന്‍പോട്ടു പോകില്ല" ! പകരം ചാനലും, പത്രവും, അമ്യുസ്മെന്റ് പാര്‍ക്കും, സ്റ്റാര്‍ ഹോട്ടെലും, മെഡിക്കല്‍ കോളേജും ഒക്കെയായി ജനങ്ങളുടെ പാര്‍ട്ടിയുടെ ഇന്നത്തെ സ്ഥാനം എവിടെയാണ്? വന്‍ അഴിമതി പാര്‍ട്ടിക്ക് പോലും ഇല്ലാത്ത നേട്ടങ്ങളല്ലേ പാവങ്ങളുടെ പാര്‍ട്ടിക്കുള്ളത് ! കേരളത്തില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്കുള്ളത് പോലെ ഭൂസ്വത്ത് മറ്റാര്‍ക്കെങ്കിലുമുണ്ടോ ?
ഇവര്‍ക്ക് എന്നെങ്കിലും തിരിച്ചറിയാന്‍ കഴിയുമോ, കട്ടന്‍ ചായയും പരിപ്പുവടയും കൊണ്ട് വളര്‍ന്നതും ജനമനസ്സുകളില്‍ ജീവിച്ചതുമായ പാര്‍ട്ടിയാണ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയെന്ന്!
ഇനി വി.എസിന് ഒന്ന് ചെയ്യാനുണ്ട് :
മാര്‍ക്സിസ്റ്റ് ആശയങ്ങളുള്ള എല്ലാവരുമായി ഒത്തു ചേര്‍ന്ന് ജനങ്ങള്‍ക്ക് വേണ്ടിയുള്ള പട നയിക്കുക! ഗൌരിയമ്മ, എം.വി.രാഖവന്, സി.പി.ഐ , എം.ആര് മുരളി മറ്റു ചെറു കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ എന്നിവര്‍ ഒത്തുചേര്‍ന്നാല്‍ ഇന്നത്തെ സി.പി.ഐ.എം എന്ന പാര്‍ട്ടിയെ ചരിത്ര പുസ്തകങ്ങളില്‍ പഠിക്കേണ്ടിവരും! തീര്‍ച്ച! എന്നാല്‍ അധികാരക്കൊതി മൂത്ത എത്ര നേതാക്കള്‍ ഇതിനി തയ്യാറാകും എന്ന് കണ്ടറിയണം!
" ബൂര്‍ഷ്വാ പാര്‍ട്ടികളിലെ അലവലാതിത്തരം കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ ജനം സഹിക്കുകേല!" അതെങ്കിലും ഒന്ന് കേള്‍ക്കൂ സഖാക്കളേ ...........
ഒരു പഞ്ചതന്ത്രം കഥ :
ഒരിടത്തൊരു കാറ്റില്‍ കുറേ കുരങ്ങന്മാരുണ്ടായിരുന്നു.
അങ്ങിനെയിരിക്കെ കാട്ടില്‍ തണുപ്പുകാലം വന്നെത്തി.
അസഹ്യമായ തണുപ്പകറ്റാന്‍ എന്താണ് പോംവഴി കുരങ്ങന്മാര് കൂടിയാലോചിച്ചു.
മഹാബുദ്ധിമാനായ ഒരു കുരങ്ങന് ഒരാശയം അവതരിപ്പിച്ചു - "കുറേ മിന്നാമിനുങ്ങുകളെ പിടിച്ച് ഊതിക്കത്തിച്ച് തീയുണ്ടാക്കുക. "
അവരുടനെ അത് നടപ്പിലാക്കി.
വ്യര്‍ത്ഥമായ ഈ പരിപാടി കണ്ടുകൊണ്ടുനിന്ന സൂചീമുഖിപ്പക്ഷിയ്ക്ക് ചിരിവന്നു.
സൂചീമുഖിപ്പക്ഷി പലതവണ കുരങ്ങന്മാരെ ഉപദേശിച്ചു.
സഹികെട്ട കുരങ്ങന്മാര് സൂചീമുഖിപ്പക്ഷിയെ പിടിച്ച് കഴുത്തു ഞെരിച്ചു കൊന്നു.
എം.എന്‍ വിജയന് പറഞ്ഞു :
"ചരിത്രത്തില്‍ നിന്നുള്ള ഏറ്റവും വലിയ പാഠം ചരിത്രത്തില്‍ നിന്നു നാം ഒന്നും പഠിക്കുന്നില്ല എന്നതാണ്"
ലാല്‍സലാം സഖാവേ............

ഞങ്ങള്‍ക്ക് ഈ പാര്‍ട്ടി ഒരു പാര്‍ട്ടിയല്ല മറിച്ച് ഒരു വികാരമാണ് ....
സ്നേഹിച്ചാല്‍ ജീവന് നല്‍കും, വെറുത്താല്‍ ജീവനെടുക്കും!
ഇതിനിടയില്‍ വിപ്ലവത്തിന് ഒരു ഒത്തുതീര്‍പ്പില്ല സഖാവേ !
കോര്‍പറേറ്റ് പാര്‍ട്ടി നേതാക്കള്‍ക്ക് അത് മനസിലാകില്ല. ബംഗാളിലും കേരളത്തിലും ഇരിപ്പായാല് പിന്നെ എവിടെക്കിട്ടും എന്നോര്‍ത്താണ് പോലും സ്വപ്നം കാണുന്നത് ?സ്നേഹിച്ചാല്‍ ജീവന് നല്‍കും, വെറുത്താല്‍ ജീവനെടുക്കും!
ഇതിനിടയില്‍ വിപ്ലവത്തിന് ഒരു ഒത്തുതീര്‍പ്പില്ല സഖാവേ !
ഇനി വി.എസിന് ഒന്ന് ചെയ്യാനുണ്ട് :
മാര്‍ക്സിസ്റ്റ് ആശയങ്ങളുള്ള എല്ലാവരുമായി ഒത്തു ചേര്‍ന്ന് ജനങ്ങള്‍ക്ക് വേണ്ടിയുള്ള പട നയിക്കുക! ഗൌരിയമ്മ, എം.വി.രാഖവന്, സി.പി.ഐ , എം.ആര് മുരളി മറ്റു ചെറു കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ എന്നിവര്‍ ഒത്തുചേര്‍ന്നാല്‍ ഇന്നത്തെ സി.പി.ഐ.എം എന്ന പാര്‍ട്ടിയെ ചരിത്ര പുസ്തകങ്ങളില്‍ പഠിക്കേണ്ടിവരും! തീര്‍ച്ച! എന്നാല്‍ അധികാരക്കൊതി മൂത്ത എത്ര നേതാക്കള്‍ ഇതിനി തയ്യാറാകും എന്ന് കണ്ടറിയണം!
" ബൂര്‍ഷ്വാ പാര്‍ട്ടികളിലെ അലവലാതിത്തരം കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ ജനം സഹിക്കുകേല!" അതെങ്കിലും ഒന്ന് കേള്‍ക്കൂ സഖാക്കളേ ...........
ഒരു പഞ്ചതന്ത്രം കഥ :
ഒരിടത്തൊരു കാറ്റില്‍ കുറേ കുരങ്ങന്മാരുണ്ടായിരുന്നു.
അങ്ങിനെയിരിക്കെ കാട്ടില്‍ തണുപ്പുകാലം വന്നെത്തി.
അസഹ്യമായ തണുപ്പകറ്റാന്‍ എന്താണ് പോംവഴി കുരങ്ങന്മാര് കൂടിയാലോചിച്ചു.
മഹാബുദ്ധിമാനായ ഒരു കുരങ്ങന് ഒരാശയം അവതരിപ്പിച്ചു - "കുറേ മിന്നാമിനുങ്ങുകളെ പിടിച്ച് ഊതിക്കത്തിച്ച് തീയുണ്ടാക്കുക. "
അവരുടനെ അത് നടപ്പിലാക്കി.
വ്യര്‍ത്ഥമായ ഈ പരിപാടി കണ്ടുകൊണ്ടുനിന്ന സൂചീമുഖിപ്പക്ഷിയ്ക്ക് ചിരിവന്നു.
സൂചീമുഖിപ്പക്ഷി പലതവണ കുരങ്ങന്മാരെ ഉപദേശിച്ചു.
സഹികെട്ട കുരങ്ങന്മാര് സൂചീമുഖിപ്പക്ഷിയെ പിടിച്ച് കഴുത്തു ഞെരിച്ചു കൊന്നു.
എം.എന്‍ വിജയന് പറഞ്ഞു :
"ചരിത്രത്തില്‍ നിന്നുള്ള ഏറ്റവും വലിയ പാഠം ചരിത്രത്തില്‍ നിന്നു നാം ഒന്നും പഠിക്കുന്നില്ല എന്നതാണ്"
ലാല്‍സലാം സഖാവേ............
രക്തസാക്ഷികള്‍ സിന്ദാബാദ് , കമ്മ്യൂണിസം സിന്ദാബാദ്, സഖാവ് വി.എസ് സിന്ദാബാദ്!
11 comments:
ഇങ്ങനെ പോയാല്‍ വൈകാതെ ഒരു അന്ത്യകൂദാശ കാണാം, എന്തായാലും അധികം ആരും സഹിക്കുകേല.
രാഷ്ട്രീയം പറയാൻ ഞാൻ ആളല്ല.എന്നാലും ഒരു സാധാരണ വോട്ടർ എന്ന നിലയിൽ ഈ പാർട്ടിയുടെ പോക്ക് നാശത്തിലേക്കാണു എന്ന് പറയാൻ കഴിയും.ജനങ്ങൾക്കിടയിൽ വി എസി നു ജനസമ്മതി കൂടുതൽ ആണു എന്നതു തന്നെ കാര്യം.
സംശയമേ വേണ്ടാ,ജനങ്ങള്‍ വി.എസിന്റെ കൂടെ തന്നെ. വി.എസ്. എന്തെങ്കിലുമൊന്നു ചെയ്യണം, ചെയ്യുമായിരിക്കും.
പൊതുവേ കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ കാണിക്കുന്ന ധാര്‍ഷ്ട്യത്തിനും അമിത രാഷ്ട്രീയവല്‍ക്കരണത്തിനും മേലെ ജനങ്ങളോട് ചേര്‍ന്ന് നില്ക്കുന്നു എന്നൊരു നല്ല കാര്യം ഉണ്ടായിരുന്നു. അത് പലപ്പോളും ജനങ്ങളെ സ്വാധീനിക്കാന്‍ സഹായിച്ചിട്ടും ഉണ്ട്. പക്ഷെ, ഇന്നത്തെ സി പി എം, അവര്‍ പണ്ട് എതിര്‍ത്തിരുന്ന മുതലാളിത്ത രീതികള്‍ ആണ് കൊണ്ട് നടക്കുന്നത്.. ആര് വിശ്വസിച്ചാലും ഇല്ലെങ്കിലും..
കമ്മ്യൂണിസ്റ്റ് പാർട്ടികൾ പ്രവർത്തിയ്ക്കുന്നത് ചില സംഘടനാ രീതികൾ അനുസരിച്ചാണ്.അതുമായി യോജിച്ചു നിൽക്കുന്നവർക്കേ പാർട്ടിയിൽ പ്രവർത്തിയ്ക്കാനാവൂ.അല്ലാതെ ഏതെങ്കിലൂം അംഗം പോയാൽ അവർക്കെതിരെ പലതരത്തിലുള്ള അച്ചടക്ക നടപടികൾ എടുക്കാറുണ്ട്.ഇതു ആദ്യത്തെ സംഭവമൊന്നുമല്ല.വി.എസ് തന്നെ ഇതിനു മുൻപ് മൂന്നു തവണ നടപടിയ്ക്കു വിധേയനായിട്ടുണ്ട്.ഇ.എം എസും, നായനാരും, ബി.ടി രണദിവെയുമൊക്കെ നടപടിയ്ക്കു വിധേയരായി.അന്നൊന്നും പാർട്ടി തകർന്നിട്ടില്ല.ആരും ഇതു പോലെ വിലപിച്ചിട്ടുമില്ല.
ഇതിപ്പോൾ ഇക്കാര്യം പറഞ്ഞ് പാർട്ടിയെ തകർക്കാൻ പറ്റുമോ എന്നൊരു ശ്രമം.നാട്ടുകാരനെപ്പോലെയുള്ളവർ അതിനു “ഒരു കൈ “ സഹായിയ്ക്കുന്നു എന്നു മാത്രം.വി.എസിനെതിരെ ഉള്ള നടപടി വളരെ വൈകിപ്പോയി എന്ന അഭിപ്രായക്കാരനാണു ഞാൻ.
അങ്ങനെ തുമ്മിയാൽ തെറിയ്ക്കുന്ന മൂക്കാണെങ്കിൽ പോകട്ടെ..വി.എസ് മാത്രമല്ല പാർട്ടി.
സുനിൽ കൃഷ്ണൻ,
അടിസ്ഥാന കമ്മ്യൂണിസ്റ്റ് ആശയം തന്നെ ഭയമില്ലാതെ തെറ്റിനെതിരെ പ്രതികരിക്കുക എന്നതാണ്.
തെറ്റിനോട് ഒരു കമ്മ്യൂണിസ്റ്റ്കാരനും സന്ധി ചെയ്യാന്‍ ആവില്ല! ആര് ചെയ്താലും! ഇവിടെ സംഭവിച്ചത് അതല്ലേ ? പാര്‍ട്ടി ഒന്നടങ്കം പറഞ്ഞാലും ഒരു യഥാര്‍ത്ഥ കമ്മ്യൂണിസ്റ്റ്കാരനും അതിനു കൂട്ട് നില്‍ക്കില്ല.
സി.പി.ഐ.എമ്മിന് അതിനു സാധിക്കുമായിരിക്കും! കമ്മ്യൂണിസം അവര്‍ പറയുന്നത് മാത്രമല്ലല്ലോ?
ഇതൊരുവക പ്രായോഗിക കമ്മ്യൂണിസം അല്ലേ? ചൈനയിലേതുപോലെ .... സോഷ്യലിസം ഇല്ലാതെന്തു കമ്മ്യൂണിസം?
വെറുതെയല്ല നക്സല്‍ പ്രസ്ഥാനങ്ങള്‍ വളരുന്നത്!
ഞങ്ങള്‍ ഇവിടെ ചൂണ്ടിക്കാണിക്കുന്നത് വ്യക്തിയെ അല്ല... മറിച്ച് ആശയങ്ങളുടെ മൂല്യ തകര്‍ച്ചയെ ആണ് .
തെറ്റിനോട് ഒരു കമ്മ്യൂണിസ്റ്റ്കാരനും സന്ധി ചെയ്യാന്‍ ആവില്ല! ആര് ചെയ്താലും! ഇവിടെ സംഭവിച്ചത് അതല്ലേ ? പാര്‍ട്ടി ഒന്നടങ്കം പറഞ്ഞാലും ഒരു യഥാര്‍ത്ഥ കമ്മ്യൂണിസ്റ്റ്കാരനും അതിനു കൂട്ട് നില്‍ക്കില്ല.
നാട്ടുകാരൻ ചുമ്മാ കാടടച്ച് വെടി വയ്ക്കാതെ , ആരു എന്തു തെറ്റു എന്നു തെളിച്ചു പറയണം.ചുമ്മാ എന്തൊക്കെയോ പുകമറ സൃഷ്ടിയ്ക്കുന്ന രീതിയിൽ എഴുതുന്നതിൽ കാര്യമില്ല.
ഞങ്ങള്‍ ഇവിടെ ചൂണ്ടിക്കാണിക്കുന്നത് വ്യക്തിയെ അല്ല... മറിച്ച് ആശയങ്ങളുടെ മൂല്യ തകര്‍ച്ചയെ ആണ് .
അങ്ങനെ അല്ലല്ലോ..വി.എസ് പോയതോടെ എല്ലാം പോയി എന്ന രീതിയിലാണല്ലോ എഴുതിയിരിയ്ക്കുന്നത്.മൂല്യം എന്നത് ഒരാളുടെ കുത്തകയല്ല നാട്ടുകാരാ..
നാട്ടുകാരന്,
നല്ല പോസ്റ്റ്..
സാധാരണക്കാരന് എന്ത് പി ബി എന്ത് സി സി.....:)
പാര്‍ട്ടി തീരുമാനങ്ങള്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ അംഗീകരിക്കും ജനം പുറം കാലുകൊണ്ട് അടിക്കും..
ഉദാഹരണം
കഴിഞ്ഞ അസംബ്ലി ഇലക്ഷനില്‍ വി എസ്സിനു സീറ്റില്ലെന്ന് പാര്‍ട്ടി...ജനം അത് പുറം കാലുകൊണ്ട് തൊഴിച്ചു..ഫലം പാര്‍ട്ടി തീരുമാനം പുന:പരിശോധിച്ചു...വി എസ് സ്ഥാനാര്‍ത്ഥിയായി..!!!!
ചാണക്യന് പറഞ്ഞ ലത്..ലതാണ് ലത്..!!
ഇങ്ങനെ പോയാല്‍ വൈകാതെ ഒരു അന്ത്യകൂദാശ കാണാം...
whose?
VS cant make a party at age 86! so thats ruled out. its better be in his position and die like a monkey!
at least thats what is doing as chief minister too... what is his biggest achievement in his last three year?
could he able to get:
1. sreematis; son?
2. kodiyery son?
3. pinarayi's lavlin?
nothing.. he want his position thats it...
Post a Comment