Friday, May 29, 2009

യുറീക്കാ....യുറീക്കാ.... (കണ്ടുപിടിച്ചു)!

സി.പി.എം തിരഞ്ഞെടുപ്പില്‍ തോറ്റതിന്റെ കാരണം മൂന്നു ദിവസത്തെ കഠിന ചര്‍ച്ചകള്‍ക്ക് ശേഷം കണ്ടുപിടിച്ചു . അതിന്റെ വിശദീകരണം പാര്‍ട്ടി സെക്രട്ടറി നടത്തി.

ഒറ്റവാക്കില്‍ പറഞ്ഞാല്‍ :

" ബൂര്‍ഷ്വാ സംഘടിത പ്രതിലോമ ശക്തികളുടെ കൂട്ടായും ഒറ്റക്കും തെളിഞ്ഞും ഒളിഞ്ഞും ഉള്ള പ്രവര്‍ത്തനവും ഭീകര,ഫാസിസ്റ്റ്‌ , സയോനിസ്റ്റ്‌ , മുതലാളിത്ത , വര്‍ഗവിരുധ ശക്തികളുടെ ഏകീകരണവും പിന്തിരിപ്പന്‍ പ്രതിലോമ ശക്തികളുടെ കേന്ദ്രീകരണവും സര്‍വോപരി അനിര്‍ഗളമായ സംഭവങ്ങളുടെ കുത്തൊഴുക്കും , ലെനിനിസ്റ്റ്‌ തത്വങ്ങളുടെ നിര്‍ജലീകരണവും നിഷേധവും , മൂരാച്ചി നികൃഷ്ട ജീവികളുടെ കുതന്ത്രങ്ങളും , മുതലാളിത്ത ഗീബല്‍സിയന്‍ തന്ത്രങ്ങളുടെ പുറകെയുള്ള കമ്പോള വ്യവസ്ഥകളുടെ ഒഴുക്കും മൂലം അധ്വാന വര്‍ഗ്ഗ പാര്‍ട്ടിക്ക് ജയിക്കാന്‍ കഴിഞ്ഞില്ല"

കുറച്ചു നീളന്‍ വാചകത്തില്‍ പറഞ്ഞാല്‍ :
"അച്യുതാനന്ദന്‍ മുഖ്യ മന്ത്രിസ്ഥാനത്ത് നിന്ന് രാജി വെക്കണം"

ഇവിടുത്തെ ജനങ്ങളും മാധ്യമങ്ങളും എല്ലാം മണ്ടന്മാര്‍ !

ഒരു സംശയം :
ഇതിനാണോ "ചാന്തുപൊട്ട് " നിര്‍ദേശവുമായി കാരാട്ട് വന്നതും "പരിപ്പ് വടയും കട്ടന്‍ കാപ്പിയും" ഒഴിവാക്കി മൂന്നു ദിവസം ചര്‍ച്ച നടത്തിയതും?

ഒരു ചര്‍ച്ചയും നടത്താതെ കരുണാകരന്‍ പറഞ്ഞത് നോക്കൂ ....
"വോട്ടു കിട്ടാത്തത് കൊണ്ട് മുരളി തോറ്റു"

ഒരു വല്യ സഖാവ് ഇന്നലെ ടി.വി യില്‍ പറയുന്നത് കേട്ടു
" ജനങ്ങള്‍ തള്ളികളഞ്ഞിട്ടില്ല .... എന്നാലും തോറ്റു"
100 സീറ്റില്‍ ജയിച്ച പാര്‍ട്ടി ഇപ്പോള്‍ 110 സീറ്റില്‍ തോറ്റു എന്നാണ് പറയുന്നത് !
എന്നാലും "ജനങ്ങള്‍ തള്ളികളഞ്ഞിട്ടില്ല"
47 ശതമാനം വോട്ടു കിട്ടിയിരുന്നിടത്ത് ഇപ്പോള്‍ 41 കിട്ടിയുള്ളൂ എന്ന വിശകലനം എങ്ങിനെ വ്യാഖിയാനിക്കുമോ ആവൊ ?

ചുരുക്കത്തില്‍ "ആ പ്രതിലോമ ശക്തിയെ രാജിവെപ്പിച്ചാല്‍" എല്ലാ പ്രശ്നവും തീരും എന്ന് പാര്‍ട്ടി കണ്ടു പിടിച്ചു !
പിന്നെ അങ്ങോട്ട്‌ നിറുത്താതെ ഭരണമായിരിക്കും !
സമത്വ സുന്ദര സമ്പന്ന കേരളം !
ബംഗാള്‍ പോലെയുള്ള ഒരു സ്വപ്ന കേരളം (ഓര്‍ക്കുമ്പോള്‍ തന്നെ കുളിര് കോരുന്നു )
ഇനി കേരളം "ബംഗാള്‍ പോലെയാക്കി കൊടുക്കുക " എന്നുള്ളത് നമ്മുടെ ഓരോ കേരളീയന്റെയും ഉത്തരവാദിത്വമാണ് !

"എന്തിനാ അമ്മാവാ എന്നെ തല്ലുന്നത് ഞാനൊട്ടും നന്നാവില്ല "
ഇവരെങ്കിലും നന്നാവും എന്നോര്‍ത്ത് തല്ലുന്ന്‍ ജനങ്ങള്‍ മണ്ടന്മാര്‍ !

ഞങ്ങള്‍ സ്നേഹിക്കുന്ന
കൃഷ്ണപിള്ളയുടെ പാര്‍ട്ടി,
.കെ.ജിയുടെ പാര്‍ട്ടി ,
.എം.എസിന്റെ പാര്‍ട്ടി,
നായനാരുടെ പാര്‍ട്ടി,
തോക്കിനും വാളിനും നേരെ ചങ്ക് വിരിച്ചുനിന്നു
"നേരിനു വേണ്ടി നിലകൊണ്ടിരുന്ന"
ധീര രക്തസാക്ഷികളുടെ പാര്‍ട്ടി ..................

ഇതിപ്പോള്‍ വന്നു വന്നു "രാജാവ് നഗ്നനാണ് "എന്ന് പറയാനുള്ള മിനിമം സത്യസന്ധതയെങ്കിലുമുള്ള ഒരാളുമില്ലാത്ത പാര്‍ട്ടി എന്നായിരിക്കുന്നു !

എവിടെയാണ് പാര്‍ട്ടിക്ക് , അതോ ജനങ്ങള്‍ക്കോ, (ഇവരെ വിശ്വസിച്ചതിനു) തെറ്റ് പറ്റിയത് ?

ഒരു സുഹൃത്ത്‌ പറഞ്ഞതുപോലെ,

"ഇത് സുനാമിയാണു കേട്ടാ.... തുടച്ചുമാറ്റിയിട്ടേ പോകൂ"
അതിനു പാര്‍ട്ടി ഓഫീസ് എന്നോ അതിനു മുകളിലെ റിസോര്‍ട്ട് എന്നോ വിത്യാസമുണ്ടാകില്ല !
ഒരു ചാനലിനും പത്രത്തിനും അത് തടയാനുമാവില്ല !
സുനാമി ബക്കെറ്റിലല്ല ഉണ്ടാകുന്നത് , സമുദ്രത്തിലാണ് (ജനമഹാസമുദ്രത്തില്‍)!


ജസ്റ്റ്‌ റിമെംബര്‍ ദാറ്റ്‌ ..................

10 comments:

ആർപീയാർ | RPR said...

ചിന്താഭാരം കൂട്ടിൽ മാവോയിസം വീട്ടിൽ.. ചിന്താഭാരം.... ചിന്താഭാരം....

:)

karimeen said...

താങ്കള്‍ സ്നേഹിച്ചിരുന്ന ഇ എം എസ്സിനേയും നായനാരെയുമെല്ലാം കാലാകാലങ്ങളില്‍ അപകീര്‍ത്തിപ്പെടുത്താനും പുറത്താക്കിക്കാനും താങ്കള്‍ ഇപ്പോള്‍ സ്നേഹിക്കുന്ന ആള്‍ പരിശ്രമിച്ചിരുന്നു എന്നതും ഓര്‍ക്കുക. വല്ലപ്പോഴും

കല്യാണിക്കുട്ടി said...

hahahaha.............thottathinte visadeekaranam kolla....pakshe visadeekaranam ethra vaayichittum manassilaayilla........

ചാണക്യന്‍ said...

ലാല്‍‌സലാം സഖാവേ...:)

Typist | എഴുത്തുകാരി said...

ഇപ്പഴെങ്കിലും കണ്ടുപിടിച്ചല്ലോ!

തോമ്മ said...

ithokke nale vijayanum sambhavichekkam ....

കുമാരന്‍ | kumaran said...

പോസ്റ്റ് ഇഷ്ടമായി.

ഈ കറൂപ്പ് പശ്ചാത്തലം മാറ്റിക്കൂടെ ..
വായിക്കാൻ പറ്റുന്നില്ല..

hAnLLaLaTh said...

എല്ലാര്‍ക്കും കൊട്ടാനുള്ള ഒന്നായി
ഇപ്പൊ കേരളത്തിലെ പാര്‍ട്ടി ..

വേലൂക്കാരൻ said...

കോപ്പിയടിച്ചത്‌ ക്ഷമിച്ചിരിക്കുന്നു

നിരക്ഷരന്‍ said...

ഇതൊന്നുമല്ല തോല്‍ക്കാനുള്ള കാരണം.

മറ്റേ പാര്‍ട്ടി ജയിച്ചതാ തോല്‍ക്കാനുള്ള പ്രധാന കാരണം. അല്ലപിന്നെ :) :)