Monday, June 8, 2009

ഫൂ...................

മറ്റവന്മാര്‍ക്ക് പതിനാറു സീറ്റ് കൊടുത്തപ്പോള്‍ തന്നെ വിപ്ലവ ബോധമില്ലാത്ത അനുസരണം കെട്ട ഈ കഴുതകള്‍ക്കിട്ടു ഒരു പണി കൊടുക്കണമെന്ന് വിചാരിച്ചതാണ് .. അതിപ്പോള്‍ കൊടുക്കുന്നു എന്നേയുള്ളു .........

എവന്റെയോന്നും വീട്ടീന്ന് കൊണ്ടുവന്നതല്ലല്ലോ ഈ മുന്നൂറു കോടി ? പിന്നെ ഇത്ര സൂക്കെടെന്തിനാണ് ? എല്ലാം സി.ഐ.എ യുടെ പണിയാണ് . സംശയമുണ്ടെങ്കില്‍ കൈരളി കണ്ടു നോക്കൂ ......

അങ്ങനെ തോപ്പിക്കാമെന്നു ഒരുത്തനും കരുതേണ്ട! ഒരു സീറ്റും ഈ ബൂര്‍ഷ്വാ ജനാധിപത്യത്തില്‍ ഞങ്ങള്‍ക്ക് വേണ്ട... പാര്‍ക്കും , സൈബര്‍ സിറ്റിയും, ഹോട്ടെലും , ആശുപത്രിയും മതി.

പിന്നെ അശ്ലീലച്ചിരി നടത്തുന്നവന്റെ രണ്ടു കണ്ണും പൊട്ടിച്ചിട്ടെ ഞാന്‍ പോകൂ ........

ഫൂ................... ഒരു ജനാധിപത്യവും........... ജനങ്ങളും ......... എല്ലാം ആയെന്നാ വിചാരം !

7 comments:

hAnLLaLaTh said...

കണ്ണ് പൊട്ടിക്കാന്‍ അങ്ങ് ചെന്നാ മതി.. :)

മുക്കുവന്‍ said...

ഫൂ................... ഒരു ജനാധിപത്യവും........... ജനങ്ങളും ......... എല്ലാം ആയെന്നാ വിചാരം !

hahahah...

ഹരീഷ് തൊടുപുഴ said...

അതേയതേ; നുമ്മന്റെ നേതാവിനെ തൊട്ടുകളിച്ചാലുണ്ടല്ലോ...

സോജന്‍ said...

ഞങ്ങള്‍ ഹര്‍ത്താല്‍ നടത്തും ..കരിദിനവും വഴിതടയലും ,കല്ലേറും തോന്നുമ്പോള്‍ ചെയ്യും.ഇവിടെ വിപ്ലവം ഇനിയും മരിച്ചിട്ടില്ല

മായാവി.. said...

മസ്സില്‍ പ്രയോഗത്തിലൂടെ ജനങ്ങളുടെ മനസ്സില്‍ ഭീകരരൂപികളാകുന്ന പാര്‍ട്ടി യന്ത്രം തിന്മയുടെ ഉപാസകരായിത്തീരുന്നത് ദുഖത്തോടെയെ കണ്ടുനില്‍ക്കാനാകു. വളര്‍ത്തിയെടുത്ത പ്രസ്ഥാനമാണ് ഇപ്പോള്‍ സമൂഹത്തിന്റെ ബാധ്യതയായി രാക്ഷസീയ രൂപം പ്രാപിച്ചിരിക്കുന്നത്.

The Kid said...

ayoo..oru American saamraajyathwa chaaran njangale thakarkkaan varunneeeee

സ്നോ വൈററ്... said...

ഹലോ ബ്ലോഗ് ടൈറ്റില്‍ കണ്ടപ്പോള്‍ എവിടെയോ കേട്ട ഒരു റഷ്യന്‍ song ഓര്‍മവന്നു..കേട്ടിട്ടുണ്ടാവും..എങ്കിലും ലിങ്ക് http://www.youtube.com/watch?v=zvjuT5O2GWw

പിന്നെ എഴുത്ത് നന്നായിട്ടുണ്ട്