ആദ്യം ഇതൊന്നു വായിക്കുക ..... തുടര്‍ന്ന് വായിക്കുക!
ഇന്ന് സര്‍ക്കാര്‍ ഉദ്യോഗസ്ഥന്മാര്‍ക്കിടയില്‍ ജനം ഏറ്റവും അധികം പേടിക്കുന്ന ഉദ്യോഗസ്ഥരാണ് പോലീസുകാര്‍. എന്നാല്‍ ഏറ്റവും എളുപ്പം നടപടി എടുപ്പിക്കവുന്ന വകുപ്പും ഇത് തന്നെയാണ് . പക്ഷെ നാം അല്പം ക്ഷമയോടെ സമയം മിനക്കെടുത്തണം എന്ന് മാത്രം. കുറച്ചുപേരെങ്കിലും ഇങ്ങനെ ചെയ്‌താല്‍ നമ്മുടെ പോലീസുകാരിലെ കളകളെ ഒക്കെ നീക്കം ചെയ്യാന്‍ സാധിക്കും!
ചില പ്രധാന നിര്‍ദേശങ്ങള്‍ :
വ്യക്തിപരമല്ലാത്ത (നമ്മെ നേരിട്ട് ബാധിക്കാത്തതും സമൂഹത്തിനെ ബാധിക്കുന്നതുമായ കുറ്റകൃത്യങ്ങള്‍ ) വളരെ എളുപ്പത്തില്‍ പോലീസിനെ അറിയിക്കാനും നടപടിയെടുപ്പിക്കാനും കഴിയും . ഇത് നാം പൌരബോധത്തോടെ ചെയ്യണം ! എത്ര പിടിപാടുള്ള ആളാണെങ്കിലും കുറച്ചെങ്കിലും ബുദ്ധിമുട്ടാതെ ഊരിപ്പോരാന്‍ കഴിയുകില്ല. ഈ ബുദ്ധിമുട്ടുകള്‍ വീണ്ടും തെറ്റുകള്‍ ആവര്‍ത്തിക്കുന്നതില്‍ നിന്നും ഒരു പരിധിവരെ ആളുകളെ തടയും.
ഉദാഹരണത്തിന് റോഡില്‍ ഓവര്‍ സ്പീഡില്‍ പോകുന്ന ഒരു ബസ് കണ്ടാല്‍ നമുക്ക് ഉടന്‍ തന്നെ 100 എന്ന ഫോണ്‍ നമ്പറില്‍ വിളിച്ചു പറയാം . ഇത് ഫ്രീ കാള്‍ ആണ്. അതിനാല്‍ ചിലവുപോലുമില്ല. നമ്മുടെ പേര് പോലും പറയേണ്ട ആവശ്യം ഇതില്‍ വരുന്നില്ല. ഇങ്ങനെ വിളിച്ചു പറയുന്ന ഓരോ പരാതിയും പോലീസ് കണ്ട്രോള്‍ റൂം രജിസ്റ്ററില്‍ പരാതി നമ്പര്‍ സഹിതം രേഖപ്പെടുത്തി നടപടിയെടുക്കണം . ഇല്ലെങ്കില്‍ കണ്ട്രോള്‍ റൂമില്‍ ഇരിക്കുന്ന ഉദ്യോഗസ്ഥന്‍ സമാധാനം പറയേണ്ടി വരും ! അതിനു നടപടിയെടുക്കാനാവശ്യമായ സമയത്തിനു ശേഷം വീണ്ടും നാം പരാതിയില്‍ എന്ത് നടപടിയെടുത്തു എന്ന് വിളിച്ചന്വേഷിക്കണം. ഉത്തരവാദപ്പെട്ടവര്‍ ഇങ്ങനെ നടപടിയെടുത്തില്ലെങ്കില്‍ ഈ കാരണം കാണിച്ചു കണ്ട്രോള്‍ റൂമിലെ പരാതി നമ്പര്‍ സഹിതം വിശദമായി ഒരു പരാതി പോലീസിന്റെ വിവിധ മേലുദ്യോഗസ്ഥര്‍ക്ക് നല്‍കണം. പടിപടിയായി മുകളിലേക്ക് പോകുന്നതാണ് ഉത്തമം. അധികം മുകളിലേക്ക് പോകാതെ തന്നെ നടപടി ഉണ്ടാകും . തീര്‍ച്ച. ഇങ്ങനെ നാം ഇവരെക്കൊണ്ട് നടപടികളെടുപ്പിക്കണം. ഇമെയില്‍ ആയി പരാതികള്‍ നല്‍കാനുള്ള സംവിധാനവും ഇപ്പോള്‍ നിലവില്‍ വന്നിട്ടുണ്ട്. തുടരെ ആളുകള്‍ ഇത് ചെയ്യാന്‍ തുടങ്ങിയാല്‍ അനവധി കുറ്റകൃത്യങ്ങള്‍ തടയാന്‍ നമുക്ക് സാധിക്കും . പ്രധാനമായും ട്രാഫിക് കേസുകള്‍ ! ആശ്രദ്ധമായി വണ്ടി ഓടിക്കുന്ന ബസ് ഡ്രൈവര്‍ ദിവസവും സ്റ്റേഷനില്‍ ചെന്ന് നൂറു രൂപ പിഴയോ കൈക്കൂലിയോ ആയി നല്‍കേണ്ട അവസ്ഥ വന്നാല്‍ തീര്‍ച്ചയായും മര്യാദക്ക് വണ്ടി ഓടിച്ചുപോകും !
- നമ്മുടെ ഒരു ഫ്രീ കാള്‍ പലപ്പോഴും പലരുടെയും ജീവന്‍ രക്ഷിക്കാന്‍ സഹായിക്കും !
- നമ്മുടെ അല്പം സമയം നമ്മുടെ സമൂഹത്തിന്റെ നന്മക്കു ഉപകരിക്കും .
- അതിനാല്‍ നമ്മുടെ പൌരബോധം ഈ കാര്യത്തിലെങ്കിലും കാണിക്കൂ ...
- ഒരു തവണയെങ്കിലും ഒന്ന് ശ്രമിച്ചു നോക്കൂ ....
- എല്ലാം നിസ്സാരമായി തള്ളിക്കളയുന്ന പ്രവണത അവസാനിപ്പിക്കൂ ....
- നാം ചെയ്യാനുള്ളത് ചെയ്യാതെ വെറുതെ പോലീസിനെ കുറ്റം പറഞ്ഞതുകൊണ്ട് ഒരു കാര്യവുമില്ല.
- അണ്ണാന്‍ കുഞ്ഞിനും തന്നാലായത് ചെയ്യാന്‍ ശ്രമിച്ചുകൂടേ?
ഞാനിത് വെറുതെ പറയുന്നതല്ല ....... അനുഭവത്തില്‍ നിന്നും പറയുന്നതാണ്.
ചില സഹായ വിവരങ്ങള്‍ :
കേരള പോലീസിലെ മുഴുവന്‍ ഇമെയില്‍ അട്രെസ്സുകളും ഇവിടെ. ഇതില്‍ ഇമെയില്‍ ആയി പരാതികള്‍ അയക്കാം.
ഓരോ പോലീസ് ഓഫീസുകളിലെയും വിവരാവകാശ ഓഫീസര്‍മാരുടെ വിലാസം ഇവിടെയുണ്ട് .
15 comments:
((((((((ഠേ)))))))))
ഇതാ ഒരു ടോള്‍ ഫ്രീ തേങ്ങ്യാ..:):)
സത്യത്തില്‍ അമിത വേഗത്തില്‍ ഒരു വാഹനം പോകുമ്പൊള്‍ പരാതി പറയാനും 100 വിളിക്കാം എന്നറിയില്ലായിരുന്നു. അക്രമം അല്ലെങ്കില്‍ മറ്റു പോലീസുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ 100-ല്‍ വിളിച്ചു പറഞ്ഞു നമ്മുടെ സമയം നഷ്ടപ്പെടും എന്ന ചിന്തയായിരുന്നു, സത്യം. ഓര്‍മ്മിപ്പിച്ചതിനു നന്ദി.
കേരളത്തില്‍ ഇതുവരെ 108 എമര്‍ജന്‍സി ടോള്‍ഫ്രീ നമ്പര്‍ നടപ്പാക്കിയിട്ടില്ല. നടപ്പാക്കും എന്ന് മുന്‍പ് ഒരു മനോരമ സെമിനാറില്‍ പറഞ്ഞതായി വായിച്ചു. തമിഴ്‌നാട്ടില്‍ ഇത് നല്ല രീതിയില്‍ പ്രചാരമായിക്കഴിഞ്ഞു.
നല്ല പോസ്റ്റ് നാട്ടുകാരാ...
nammate polisinte karyamano paranju vannathu?
ഇതു നന്നായി. കുറച്ചുപേരെങ്കിലും ചെയ്താല്‍ അത്രയുമായില്ലേ?
വളരെ നല്ല് പോസ്റ്റ് സുഹ്രുത്തേ
നാട്ടുകാരാ കൊള്ളാം ഉദ്യമം. :)
കൈക്കൂലി വാങ്ങാനുള്ള
ചാൻസ് നമ്മളായിട്ട്
ഉണ്ടാക്കി കൊടുക്കണോ
നാട്ടുകാരാ............
നന്നായിരിക്കുന്നു നാട്ടുകാരാ
റോഡിൽ അപകടത്തിൽ പെട്ട് അവശനിലയിൽ കിടക്കുന്ന ഒരാളെ വഴിപോക്കനായ മറ്റൊരാൾക്കു് സഹായിക്കാമോ? അഥവാ അങ്ങനെ സഹായിച്ചാൽ അയാളുടെ നിയമപരമായ ബാദ്ധ്യതകൾ എന്തൊക്കെയാണു്? അപകടത്തിൽ പെട്ടവരെ സമീപത്തുള്ള ഏതെങ്കിലും ചികിത്സാകേന്ദ്രത്തിൽ കൊണ്ടുചെന്നാൽ അവർക്കു് എന്തെങ്കിലും കാരണം പറഞ്ഞ് ചികിത്സ നിരസിക്കാൻ അവകാശമുണ്ടോ?
നമ്മുടെ നാട്ടിൽ അധികം ആർക്കും ധാരണയില്ലാത്ത ഇത്തരം പൊതുജനാവകാശങ്ങളെക്കുറിച്ച് ഇതും ഇതും വായിച്ചു നോക്കുക. പ്രചരിപ്പിക്കുക.
നാട്ടുകാരനും വിശ്വപ്രഭക്കും നന്ദി.
വളരെ ഉപകാരപ്രദമായ പോസ്റ്റ് നാട്ടുകാരാ...തുടരുക.
നാട്ടുകാരാ...നല്ല പോസ്റ്റ്
വളരെ നന്നായി നാട്ടു(കൂട്ടു)കാരാ...
നന്നായിട്ടുണ്ട് നാട്ടുകാരാ :)
Post a Comment