" ആഗോള സാമ്പത്തിക മാന്ദ്യം സംസ്ഥാനത്തെ കത്തോലിക്ക പള്ളികളെയും സാരമായി ബാധിച്ചു. പാശ്ചാത്യ രാജ്യങ്ങളില്‍ നിന്നും ഇന്ത്യന്‍ പുരോഹിതര്‍ക്ക് കുര്‍ബാന ചൊല്ലിക്കുന്നതിനുള്ള ഓര്‍ഡര്‍ ലഭിക്കുന്നതില്‍ അമ്പത് ശതമാനത്തോളം ഇടിവുണ്ടായതായി സിബിസിഐയുടെ ഔദ്യോഗിക വെബ്സൈറ്റില്‍ വന്ന ലേഖനത്തില്‍ പറയുന്നു.
കത്തോലിക്കര്‍ കൂടുതലായുള്ള കേരളമടക്കമുള്ള സംസ്ഥാനങ്ങളിലേക്ക് കുര്‍ബാന ചൊല്ലിക്കുന്നതിനുള്ള ഓര്‍ഡറുകള്‍ പാശ്ചാത്യ രാജ്യങ്ങളില്‍ നിന്ന് ഒഴുകിയെത്തിയിരുന്നു. പുരോഹിതര്‍ക്ക് ക്ഷാമം അനുഭവപ്പെടുന്ന യുണൈറ്റഡ് സ്റ്റേറ്റ്സ്, കാനഡ, യൂറോപ്പ് എന്നിവിടങ്ങളില്‍ നിന്നാണ് ഇത്തരത്തില്‍ അഭ്യര്‍ത്ഥനകള്‍ കൂടുതലായി വന്നുകൊണ്ടിരുന്നത്. എന്നാല്‍ മാന്ദ്യം രൂക്ഷമായതിനെ തുടര്‍ന്ന് ഇതില്‍ കാര്യമായ കുറവ് വന്നതായി ലേഖനത്തില്‍ ചൂണ്ടിക്കാട്ടുന്നു. എറണാകുളം-അങ്കമാലി രൂപതകളുടെ സഹായ മെത്രാന് സെബാസ്റ്റിന് എടയന്ത്രത്ത് ആണ് ലേഖനമെഴുതിയിരിക്കുന്നത്.
മതപരമായ കാര്യങ്ങളില്‍ ‘ഔട്ട്സോഴ്സിംഗ്‘ എന്ന പദം ഉപയോഗിക്കാനാവില്ലെങ്കിലും കത്തോലിക്ക പള്ളികളില്‍ ഇത് നൂറ് വര്‍ഷത്തിലധികമായി നടന്നുകൊണ്ടിരിക്കുന്നതായി സീറോ മലബാര്‍ കത്തോലിക്ക ചര്‍ച്ചിന്റെ ഔദ്യോഗിക വക്താവ് ഫാദര്‍ പോള്‍ തലേക്കാട്ട് പറഞ്ഞു.
കത്തോലിക്ക ചര്‍ച്ചിന്റെ നിബന്ധനകള്‍ പ്രകാരം ഒരു പുരോഹിതന് ഒരാള്‍ക്ക് മാത്രമേ ഒരു ദിവസം കുര്‍ബാന ചൊല്ലിക്കല്‍ ചടങ്ങ് നടത്തിക്കൊടുക്കാനാവൂ. നിലവില്‍ ഇവിടെയുള്ള ആളുകള്‍ക്ക് കുര്‍ബാന ചൊല്ലിക്കാന്‍ അമ്പത് രൂപയാണ് നിരക്ക്. വിദേശത്ത് നിന്നാണ് ഓര്‍ഡര്‍ വരുന്നതെങ്കില്‍ അഞ്ച് ഡോളര്‍ വരെയാണ് നിരക്ക്.
കേരളത്തിലെ 32 ദശലക്ഷം ജനങ്ങളില്‍ 23 ശതമാനവും ക്രിസ്ത്യാനികളാണ്. ഇതില്‍ തന്നെ പകുതിയിലധികവും കത്തോലിക്ക വിഭാഗത്തില്‍പ്പെട്ടവരാണ്. ആറായിരത്തിലധികം പുരോഹിതരാണ് സംസ്ഥാനത്തുള്ളത്.
അതേസമയം വിദേശത്ത് നിന്നുള്ള കുര്‍ബാന ചൊല്ലിക്കല്‍ ഓര്‍ഡറുകളില്‍ കുറവ് വന്നതായി അറിയില്ലെന്ന് കേരള ബിഷപ്സ് കോണ്‍ഫറന്‍സ് വക്താവ് ഫാ സ്റ്റീഫന്‍ ആലത്തറ പറഞ്ഞു. എന്നാല്‍ വിദേശത്ത് നിന്നെത്തുന്ന ധനസഹായങ്ങളില്‍ കുറവ് വന്നതായി അദ്ദേഹം സമ്മതിച്ചു. "
കടപ്പാട് : വെബ് ദുനിയ.
ഇനി കൂടുതല്‍ മാര്‍ക്കെറ്റിംഗ് തന്ത്രങ്ങള്‍ പ്രതീക്ഷിക്കാമായിരിക്കും .
ചെലവ്ചുരുക്കലിന്റെ ഭാഗമായി അച്ചന്മാരെ പിരിച്ചുവിടുമോ പോലും?
പള്ളികള്‍ പൂട്ടിയിടുമായിരിക്കും അല്ലേ?
ഇതൊന്നുമല്ലെങ്കില്‍ കച്ചവടത്തില്‍ വൈവിധ്യം വരുത്തുമായിരിക്കും !
കൂടുതല്‍ ധനാഗമന മാര്‍ഗങ്ങള്‍ കണ്ടെത്തുമായിരിക്കും !
വിവിധ തരത്തിലുള്ള നേര്‍ച്ചകള്‍ പുതിയതായി കണ്ടെത്തും !
കൂടുതല്‍ വിശുദ്ധരെ പ്രഖ്യാപിക്കും !

ജെരൂസലേം ദേവാലയത്തില്‍ കച്ചവടം നടത്തിയവരെ ചാട്ടക്കടിച്ചു പുറത്താക്കിയ ക്രിസ്തുവിന്റെ ശിഷ്യന്മാരാണെന്നാണ് ഇവരും അവകാശപ്പെടുന്നത് !
കഷ്ടം........ വേറെന്തു പറയാന്‍ !
20 comments:
നാട്ടുകാരോ,
അച്ചന്മാര്ക്കു പള്ളിപ്പണിയില്‍ സ്കോപ്പ് കുറഞ്ഞതുകൊണ്ടല്ലേ, വിമോചനസമരത്തിന്റെ രക്തസാക്ഷികളുടെ ശവകുടീരത്തില്‍ ഒപ്പീസ് പുനര്‍ ആരംഭിച്ചത്?
ഇതിന്റെ ഒപ്പം വിശ്വാസികളെ പള്ളിയിലേക്ക് ആകര്‍ഷിക്കുവാനും പള്ളിയില്‍ വരാന്‍ ആഗ്രഹമില്ലാതവര്ക്ക് ക്രെഡിറ്റ് കാര്‍ഡ് വഴി പിരിവു കൊടുക്കാനും ഉള്ള സംവിധാനങ്ങള്‍ കൂടി നടപ്പിലാക്കുമായിരിക്കും. പിരിവും കാശും ആണല്ലോ വലുത് ..
"വിശ്വാസികള്‍ കൊല്ലപ്പെട്ടാല്‍ എന്താ.. ഇനിയും ഉണ്ടാക്കാമല്ലോ "(പൌവത്തില് ന്റെ വാക്കുകളില്‍ നിന്നും )
subin... thats already in place in USA.
sign up and give and void cheque... they will take care of the rest!!!
കര്‍ത്താവേ ഇവരോട് പൊറുക്കേണമേ....:):):)
ചാണക്യന് പറഞ്ഞപോലെ, ഇവര്‍ ചെയ്യുന്നതെന്തെന്നു ഇവരറിയുന്നില്ല,കര്‍ത്താവേ ഇവരോട് പൊറുക്കേണമേ....:):):)
മതപരമായതിനാല്‍ അഭിപ്രായമില്ല:)
അയ്യോ, അച്ചന്മാര് കുപ്പായം ഊരിക്കളഞ്ഞ് സ്ഥലം വിടൂമോ?
ഇങ്ങനെയൊക്കെ കുറെ വരുമാനമുണ്ടെന്ന് ഇപ്പോഴാണ് അറിയാന്‍ കഴിഞ്ഞത്...ഒരു വഴി അടഞ്ഞാല്‍ വേറേ വഴി കണ്ടുപിടിക്കുമോ ആവോ?
എന്നാല്‍ വിദേശത്ത് നിന്നെത്തുന്ന ധനസഹായങ്ങളില്‍ കുറവ് വന്നതായി അദ്ദേഹം സമ്മതിച്ചു.
വിമോചന സമര കാലത്തും കുറേ കിട്ടിയതല്ലേ?
പള്ളികള്‍ പൂട്ടിയിടുമായിരിക്കും അല്ലേ?
യൂറോപ്പിൽ ഒക്കെ പള്ളിയിൽ പോകാൻ ആളുമില്ല, വരുമാനവുമില്ല.പലതും വിൽക്കാൻ വച്ചിരിയ്ക്കുവാ...ലാറ്റിൻ അമേരിക്കൻ രാജ്യങ്ങൾ കഴിഞ്ഞാൽ പിന്നെ കത്തോലിക്കാ സഭയുടെ ഒരു തുരുത്താണല്ലോ സീറോ മലബാർ സഭ..ഇവിടെയും വിൽക്കാൻ വച്ചാൽ പിന്നെ എങ്ങനെയിരിക്കും?
റിയൽ എസ്റ്റേറ്റുകാർക്ക് കോളായി !
ഇവന് ചെയ്യുന്നതെന്തെന്ന് ഇവനറിയുന്നില്ല, ഇവനോടു പൊറുക്കേണമേ...
ഹ ഹ ഓടണ പട്ടിക്ക് ഒരുമുഴം മെന്പേ എറിയുന്ന കച്ചോടക്കാരാ ഞങ്ങള്‍. മാന്ദ്യത്തെ മറികടക്കാനുള്ള വൈവിദ്ധ്യവല്‍ക്കരണത്തിന്റെ ഭാഗമായാണ് ഞങ്ങളിപ്പോള്‍ കുഞ്ഞാടുകളെ ട്രെയിന്‍ ചെയ്ത് രാഷ്ട്രീയത്തിലിറക്കാന്‍ പോകുന്നത്. :)
ഒരു ദിവസം ഒരാള്‍ക്ക് കുര്‍ബാന എന്നത് ഒരു കുര്‍ബാന കുറേപേര്‍ക്ക് ഒരുമിച്ച് ചെല്ലേല് ആയിടുട്നു (കുര്‍ബാനയുടെ അദ്യം എല്ലാവരുടെയും പേര് പറയും )
തൊഴില്‍ പ്രശ്നം അവിടെയും ബാധിച്ചോ...
ഈശോ മിശിഹായ്ക്കു സ്തുതി ആയിരിക്കട്ടെ
മാന്ദ്യം കർത്താവിനും ബാധിച്ചോ?
ഈ മാന്ദ്യക്കാലത്ത് ഞങ്ങളുടെ നാട്ടിലെ ഒരു പള്ളി പൊളിച്ച് പുതുക്കിപ്പണിയൽ ആരംഭിച്ചു. നിർബ്ബന്ധപിരിവുകൾ എല്ലാം എടുത്തുകഴിഞ്ഞു എന്നാണറിഞ്ഞത്. ഇനിയും പണി ബാക്കിയാണ്.
ആവശ്യത്തിന് കുര്‍ബ്ബാന ഓര്‍ഡര്‍ കിട്ടിയിരുന്നെങ്കില്‍ അച്ചന്മാര്ക്ക് വേണ്ടാത്ത പണിയെക്കുറിച്ച് ചിന്തിക്കാന്‍ സമയം കിട്ടില്ലായിരുന്നു. അഭയമാരും ജെസ്മിമാരും ഒരുപക്ഷേ ഉണ്ടാകുമായിരുന്നില്ല. അതിനാല്‍ ഇവര്‍ക്ക് 24 മണിക്കൂറും നടുവ് നിവര്ക്കാന് നേരം കിട്ടാത്തവിധം കുര്‍ബ്ബാന ഓര്‍ഡര്‍ സംഘടിപ്പിച്ചുകൊടുക്കേണ്ടത്
മനസ്സമാധാനം കാംക്ഷിക്കുന്ന ഓരോ കുഞ്ഞാടിന്റേയും കടമയാണ്. മറ്റുള്ളവരും സഹായിച്ചാല്‍ അവര്‍ക്കും സുരക്ഷിതമായ ഭാവി ഉറപ്പ്. സഹായിക്കുക!!
abhipraayam parayan pedi....mathaparamaaya kaaryamalle?
പുതിയ പോസ്റ്റ് വായിക്കൂ.......
കോഴിക്കോട് പെരുവണ്ണാമൂഴി പള്ളിയില്‍ അത്ഭുതം !
Post a Comment