"അമേരിക്കയിലെ ഒരു വിമാനത്താവളത്തില്‍ പ്രമുഖ ബോളിവുഡ് താരം ഷാരൂഖ് ഖാനെ രണ്ടു മണിക്കൂറുകളോളം തടഞ്ഞു വയ്ക്കുകയും ചോദ്യം ചെയ്യുകയും ചെയ്തെത്രേ.!" പേരിനെ മാത്രം അടിസ്ഥാനമാക്കി ന്യൂയോര്‍ക്കില്‍ തടഞ്ഞു വച്ചത് തന്നെ ഞെട്ടിച്ചു എന്ന് പിന്നീട് ഷാരൂഖ് പറഞ്ഞു.
മറ്റൊരു രാജ്യത്തെ സിനിമാ താരം ഈ രാജ്യത്ത് വന്നിറങ്ങുമ്പോള്‍ നമുക്കെന്തെങ്കിലും സംശയം തോന്നിയാല്‍ പരിശോധിക്കാന്‍ നമുക്കവകാശമില്ലേ? അതോ അവന് ആ രാജ്യത്ത് വെല്ല്യ പുലിയാണ് അതുകൊണ്ട് ഇവിടെ അങ്ങനേ ഒരു പരിശോധനയും കൂടാതെ പൊക്കോട്ടെ എന്ന് തീരുമാനിക്കുമോ ? അതോ ആരാധന മൂത്ത് സെക്യൂരിറ്റി ഓഫീസര്‍ തൊട്ടു മുത്തുമോ? ചിലപ്പോള്‍ നമ്മില്‍ പലരും അങ്ങനെ ചെയ്തേക്കും ! അതുകൊണ്ടാണ് നമുക്കെല്ലാം കൃത്യമായി ജോലി ചെയ്യുന്നവരോട് സഹിഷ്ണുത കാണിക്കാന്‍ ഇത്ര ബുദ്ധിമുട്ട് !
യഥാര്‍ത്ഥ പൌരബോധവും ജോലിയോട് ഉത്തരവദിത്വവുമുള്ള ഏതൊരാളും ഏത് പ്രമുഖന്റെ മുന്‍പിലും തന്റെ കടമ മറക്കാതെ ജോലി ചെയ്യും! അമേരിക്കയില്‍ വിമാനം ഇറങ്ങുന്ന എല്ലാ മുസ്ലിംകളും മിനിമം രണ്ടു മണിക്കൂറെങ്കിലും തടഞ്ഞുവെക്കപ്പെടുന്നു എന്ന് കരുതാനാവുമോ? അങ്ങനെ തടയപ്പെടുന്നില്ലെങ്കില്‍ ഷാരൂഖിന്റെ കാര്യത്തില്‍ മറ്റെന്തെങ്കിലും കുഴപ്പമാവും കാരണം എന്നല്ലേ അനുമാനിക്കാനാവൂ .....? അതിനു പകരം മുസ്ലിം വിരോധം ആരോപിക്കുന്നത് നല്ല ലക്ഷ്യത്തോടെ ആവില്ല! അമേരിക്ക എന്ത് ചെയ്താലും കുഴപ്പം! അമേരിക്കയുടെ സുരക്ഷിതത്ത്വം പിന്നെ ആര് നോക്കും? മുസ്ലിം നാമധാരി ആയതുകൊണ്ട് ചെക്ക് ചെയ്യണം എന്നോ ചെക്ക് ചെയ്യരുത് എന്നോ ഇല്ലല്ലോ? അതൊക്കെ അവിടിരിക്കുന്ന ഉദ്യോഗസ്ഥന്റെ വിവേചനാധികാരത്തില്പ്പെട്ടതല്ലേ ? ഇതിലെല്ലാം മുസ്ലിം എന്ന പേര് വലിച്ചിഴക്കുന്നവരല്ലേ ശരിക്കും ഇസ്ലാമിനെ അപമാനിക്കുന്നവര്‍?
ഒരു അമേരിക്കന്‍ സെക്യൂരിറ്റി ഓഫീസര്‍ക്ക് അവന്റെ രാജ്യത്തിറങ്ങുന്ന ഏതൊരാളെയും വിശദമായി പരിശോധിക്കാന്‍ അവകാശമുണ്ട് എന്നാണ് ഞാന്‍ വിശ്വസിക്കുന്നത് . അത് പോലെ മറ്റു ഏത് രാജ്യക്കാര്‍ക്കും . ഇതിനായി അവര്‍ക്ക് അവരുടെ രാജ്യത്തിന്റെ നിയമം മാത്രമേ നോക്കേണ്ടതുള്ളൂ. വ്യക്തമായ ഉത്തരം നല്‍കിയില്ലെങ്കില്‍ ചിലപ്പോള്‍ രണ്ടു മണിക്കൂറല്ല രണ്ടു ദിവസം തന്നെ അവിടിരിക്കേണ്ടി വരും ! ഇവിടുത്തെ ചില നേതാക്കന്മാര്ക്കും താരങ്ങള്‍ക്കും സായിപ്പിനെ കാണുമ്പോള്‍ കവാത്ത് മറക്കുന്ന ഉദ്യോഗസ്ഥന്മാരെ മാത്രമേ കണ്ടു പരിചയമുള്ളൂ ! അതാണ് കുഴപ്പം ! ഇവിടുത്തെ താര ജാഡ അവിടെ കാണിച്ചാല്‍ നടപ്പിലാവില്ല എന്നവര്‍ക്കറിയില്ലായിരുന്നു എന്ന് തോന്നുന്നു. ഇനി അത്ര അഭിമാനക്ഷതം സംഭവിച്ചു എന്ന് തോന്നുന്നു എങ്കില്‍ ഇനി മേലാല്‍ ആ മര്യാദ ഇല്ലാത്ത രാജ്യത്ത് കാലു കുത്തരുത്. അതാണ് ആണത്വം ! (അങ്ങനെയും ചരിത്രമുണ്ട്!) അല്ലാതെ വെറുതെ ഞെട്ടി ഈ രാജ്യത്തിന് നാണക്കേടുണ്ടാക്കരുത്!
മുന്‍ രാഷ്ട്രപതി എ. പി. ജെ അബ്ദുല്‍ കലാമിനെ നമ്മുടെ രാജ്യത്ത് വെച്ച് ദേഹ പരിശോധന നടത്തിയിട്ടും (അത് തികച്ചും തെറ്റാണെന്നു മനസ്സിലാക്കി രാഷ്ട്രം ഞെട്ടിയപ്പോഴും ) അദ്ദേഹം ഞെട്ടിയില്ല ! കാരണം നിയമം എന്താണെന്ന് അറിയാവുന്ന ആളാണ് മഹാനായ മുന്‍ രാഷ്ട്രപതി ! നിയമത്തെ എങ്ങിനെ ബഹുമാനിക്കണമെന്നും അദ്ദേഹത്തിനറിയാം. ഇങ്ങനെ നമ്മുടെ രാജ്യത്ത് സംഭവിച്ചതിനു രാജ്യം ആ മഹാനോട് മാപ്പ് പറയുക പോലും ചെയ്തു!
ഈ അവസരത്തിലാണ് മസ്സില് കാട്ടി സ്വയം മഹാനായ ഒരാള്‍ ഞെട്ടിയതിലെ പ്രസക്തി വായിച്ചറിയേണ്ടത്. ചോദ്യം ചെയ്യപ്പെടാന്‍ പോലും പാടില്ലാത്ത വിധം ഷാരൂഖ് ഖാന് ഇന്ത്യയിലെ ആരാണാവോ?

ഇംഗ്ലീഷില്‍ ഒരു ചൊല്ലുണ്ട് " All are Equal But Some are More Equal".
എല്ലായിടത്തും ഇതൊന്നും ചിലവാകാന്‍ സാധ്യതയില്ല!

അതുകൊണ്ട്, എത്ര വലിയവനായാലും മുഖം നോക്കാതെ നിയമപ്രകാരം ഡ്യുട്ടി ചെയ്യുന്ന എല്ലാ ഉദ്യോഗസ്ഥര്‍ക്കും എന്റെ അഭിനന്ദനങ്ങള്‍ !
14 comments:
visit new blog roll www.keralainside.net
ഷാരുക്കിന്റെ അടുത്ത പടത്തിന്റെ തീം എന്താണെന്നും കൂടി കൂട്ടി വായിച്ചാല്‍... :)
ന്യൂയോര്‍ക്ക് എന്ന പടത്തിന് ശേഷം ഐ ആം ഖാന് എന്ന പടവും “ലോക” ശ്രദ്ധ നേടുമെന്ന് ഉറപ്പായി :)
അങ്ങേര് രണ്ടു മണിക്കൂര്‍ തുടര്‍ച്ചയായി ഞെട്ടിക്കൊണ്ടിരിക്കുകയായിരുന്നോ?
:)
തലക്കെട്ട് “ഇത്രക്കും ഞെട്ടണൊ?” എന്ന് ആരുടെ ഞെട്ടലാണ് ഉദ്ദേശിച്ചതെന്ന് വ്യക്തമല്ല. ഷാരൂക്കിനെയാണൊ..അതോ ഇന്ത്യയിലെ മുസ്ലിംങ്ങളെയോ! വേറെയാരും ഞെട്ടിയില്ലാ എന്നാണ് താങ്കളുടെ വാക്കുകളില്‍ നിന്നും മനസ്സിലാകുന്നത്.
ഷാരൂക്കിനെ എന്തിനാ തടഞ്ഞത് എന്ന് താങ്കള്‍ എവിടെയും വായിച്ചില്ലേ...തന്റെ അഛന്റെ പേരും ‘പട്ടിക‘യിലെ പേരും തമ്മിലുള്ള സാദൃശ്യം! അങ്ങനെ ഫോണ്‍ പോലും ചെയ്യാന്‍ സമ്മതിക്കാതെ മൊത്തത്തില്‍ പരിശോധന, ചോദ്യം ചെയ്യല്‍ എന്നിവ നേരിടുമ്പോള്‍ പേരിന് മാത്രം മുസ്ലിമായ ഷാരൂക് ഒന്ന് ഞെട്ടിപ്പോയതിനാണോ ഇത്രയും വലിയ പ്രതികരണം!
മുസ്ലിം എന്ന പേര് വെറുതെ ‘വലിച്ചിഴിക്കരുത്’
നാട്ടുകാരാ ..
ചില വസ്തുതകള്‍ മനസ്സിലാക്കതെയാണോ താങ്കള്‍ ഈ post ഇട്ടതു എന്ന് എനിക്ക് സംശയം ഉണ്ട് .സാധാരണ നടക്കാറുള്ള നോര്‍മല്‍ ചെക്കിങ്ങ് അല്ല ഇവിടുത്തെ പ്രശ്നം. മുസ്ലിം പരാമര്‍ശം വന്നതിനാല്‍ മാത്രം പറയുകയാണ്..
അമേരിക്കന്‍ എയര്‍ പോര്‍ട്ടുകളില്‍ അവര്‍ തയാറാക്കിയ പട്ടികയില്‍ ഉള്ള പേരിനോട് സമാനമായ പേരുകള്‍ ഉള്ളവരെ അവര്‍ പിടിച്ചു വക്കുന്നു ...പിന്നെ നിരപരാധിത്വം തെളിയിക്കേണ്ടത് പിടിക്കപ്പെട്ടവരുടെ ഉത്തരവാദിത്വം ആണ് . ഫോണില്‍ പോലും ബന്ധപ്പെടാന്‍ സമ്മതിക്കില്ല എന്നാണു അറിയുന്നത് .മമ്മൂട്ടിയെ മുന്‍പ് പിടിച്ചു വച്ചപ്പോള്‍ താന്‍ ഒരു ആക്ടര്‍ ആണ് എന്നതിന് തെളിവായി വെബ്സൈറ്റ് വരെ കാണിച്ചു കൊടുത്തു എന്നാണു പറയുന്നത്
ഇത് ഒരു സാധാരണ പ്രോചെസ്സ് ആണെങ്കില്‍ താങ്കള്‍ പറഞ്ഞത് സമ്മതിക്കാം. പക്ഷെ ഒരു അമുസ്ലിം വിദ്യാര്‍ഥി പത്രത്തില്‍ പറഞ്ഞ ഒരു അമേരിക്കന്‍ അനുഭവം റിപ്പോര്‍ട്ട് ചെയ്യട്ടെ .. "എന്റെ കൂടെയുള്ള മുസ്ലിം കൂട്ടുകാര്‍ ഒഴികെ ബാക്കിയെല്ലാവരും പെട്ടെന്ന് തന്നെ ചെക്കിംഗ് കഴിഞ്ഞു പുറത്തിറങ്ങി .അവരെ കാണാതെ ഞങ്ങള്‍ വിഷമിച്ചു ..മൂന്നോ നാലോ മണിക്കൂറിനു ശേഷം ആണ് അവര്‍ പുറത്തു വന്നത് ..കഠിനമായ ചോദ്യം ചെയ്യലിന് ശേഷം .."
ഇതില്‍ നിരപാരാധികള് ധാരാളം അകത്താകാനും സാധ്യത ഉണ്ട് ..മുന്‍പ് Dr.ഹനീഫ് എന്ന ഡോക്ടറെ ഓസ്ട്രേലിയ യില്‍ കള്ള തെളിവുണ്ടാക്കി കുടുക്കിയത് കേട്ട് താങ്കള്‍ ഞെട്ടിയിരുന്നോ ..?
ഓസ്ട്രേലിയന്‍ govt . മാപ്പ് പറയത്തക്ക രീതിയില്‍ കള്ള തെളിവുകള്‍ ഉണ്ടാക്കിയത് എന്തിനായിരുന്നു അവര്‍ ?
സാധാരണ ചെക്കിംഗിനു ആരും എതിരല്ല..ആരും ഞെട്ടുകയും ഇല്ല ..പക്ഷെ ഇത്തരം വിവേചന ചെക്കിങ്ങില്‍ അല്പം ഞെട്ടിയാല്‍ കുറ്റം പ റയേണ്ടതും ഇല്ല ..കൂടെ ഉള്ളവരെ മുഴുവന്‍ വിമാനമിറങ്ങി പുറത്തു പോയി..താങ്കള്‍ maathram ഓര് അടച്ചിട്ട റൂമില്‍ ചോദ്യം ചെയ്യപ്പെടുമ്പോള്‍ ... താങ്കള്‍ തീവ്രവാദി അല്ല എന്ന് തെളിയിക്കേണ്ടി വരുമ്പോള്‍ ..അത്തരം ഒരു സാഹചര്യത്തില്‍ താങ്കള്‍ ഞെട്ടുമോ ?
ആരാന്റെ അമ്മക്കല്ലേ ഭ്രാന്ത് ...അതില്‍ നമുക്കെന്തു കാര്യം കണ്ടു ആസ്വദിക്കുക എന്നതല്ലാതെ
ചൂട് വെള്ളത്തില്‍ ചാടിയ പൂച്ച പച്ച വെള്ളം കാണുമ്പോഴും പേടിക്കും എന്നാണ് പ്രമാണം. ഇതും അത്രയുമേയുള്ളൂ....
എന്തെങ്കിലും സംശയം തോന്നിയാല്‍ ചോദ്യം ചെയ്യുക സാധാരണമല്ലേ? അതില്‍ നിന്നും സ്വാധീനം ഉപയോഗിച്ച് രക്ഷപെടാതിരിക്കാന്‍ വേണ്ടി ആവില്ലേ ഫോണ്‍ ഉപയോഗിക്കുന്നത് തടയുന്നത് ?
വെബ്സൈറ്റ് ഒന്നുമില്ലാത്ത സാധാരണക്കാരന് രക്ഷപെടാന്‍ സാധ്യതയില്ലേ?
അമേരിക്കയില്‍ നടന്ന പ്രധാന ആക്രമണത്തിനു ശേഷം ഇതുവരെ അവിടെ ഒന്നും ചെയ്യാന്‍ ഒരു തീവ്രവാദിക്കും സാധിച്ചില്ല. എന്നാല്‍ ഇന്ത്യയിലോ ? ഇതിനു പ്രധാന കാരണം മുഖം നോക്കാതെയുള്ള അവരുടെ ഈ ജോലികളാണ് .
ഇന്ത്യയിലും എന്തെങ്കിലും സംശയം തോന്നിയാല്‍ ചോദ്യം ചെയ്യും എന്നത് തീര്‍ച്ചയാണ്.
ലിസ്റ്റിലുള്ള പേര് ഒരു ഹിന്ദുവിന്റെ ആണെങ്കിലും എന്തെങ്കിലും സംശയം തോന്നിയാല്‍ ചോദ്യം ചെയ്തു വ്യക്തത വരുത്തേണ്ടേ?
വികാരങ്ങള്‍ മാറ്റിവച്ചു വിവേകത്തോടെ ചിന്തിച്ചു നോക്കൂ ..... രോഷം കൊണ്ടിട്ടോന്നും കാര്യമില്ല.
ഈ ചോദ്യം ചെയ്യലില്‍ താല്‍പ്പര്യമില്ലെങ്കില്‍ അമേരിക്കയില്‍ പോകരുത് . എന്റെ വീട്ടിലുള്ളവരുടെ സുരക്ഷ ഞാന്‍ തന്നെയാണ് നോക്കേണ്ടത് ..... അതിനു മറ്റുള്ളവരുടെ വികാരം എന്റെ വീട്ടില്‍ ഞാന്‍ മാനിക്കേണ്ട കാര്യമുണ്ടോ ? എന്റെ വീട്ടില്‍ വരുന്നവരെ എങ്ങിനെ പരിശോധിക്കണം എന്ന് ഞാന്‍ തന്നെ തീരുമാനിക്കും. ഒരിക്കല്‍ ക്കൊടി ഞാന്‍ പറയട്ടെ , അതില്‍ അപമാനം തോന്നുന്നവര്‍ എന്റെ വീട്ടില്‍ വരണ്ട!
ഇതില്‍ സമുദായ വികാരം വളരേണ്ട ഒരു കാര്യവുമില്ല എന്ന് തന്നെയാണ് ഞാന്‍ ഇപ്പോഴും ഉറച്ചു വിശ്വസിക്കുന്നത്. അങ്ങനെ ആരെങ്കിലും മുതലെടുക്കാന്‍ ശ്രമിക്കുന്നുണ്ടെങ്കില്‍ അതെന്തായാലും നല്ല ലക്ഷ്യത്തോടെ ആവില്ല !
സത്യാണ് മാഷെ.. ടീവിയില്‍ ആവര്‍ത്തിച്ചുള്ള ആ വാര്‍ത്ത കണ്ടപ്പോ എനിക്കും തോന്നിയതാ..
മംമോട്ടിയെ ഈ വര്‍ഷം ആദ്യം അങ്ങനെ ചോദ്യം ചെയ്തു എന്ന് റിപ്പോര്‍ട്ട് ചെയ്യുന്നുണ്ടായിരുന്നു അവര്‍.
അറിയാന്‍ വയ്യാഞ്ഞിട്ടു ചോദിക്കുവാ...
ഈ കൊച്ചു കേരളത്തിലെ സിനിമ താരത്തെ കാനെടിയന് സെക്യൂരിറ്റി ഓഫീസര്‍ മാര്‍ അറിഞ്ഞിരിക്കണം എന്ന് നിയമം ഉണ്ടോ പ്രണവ് റോയ് ഇത്ര രോഷം കൊള്ളാന്‍.
ബെല്‍റ്റ് ബോംബ് ചെക്ക് ചെയ്യുന്നതാവും സുഹൃത്തേ ഇല്ലെന്നു കണ്ടപ്പോള്‍ വിട്ടയചില്ലേ? സൂക്ഷിച്ചാല്‍ ദുഖിക്കണ്ടല്ലോ
പ്രതികരണങ്ങള്‍ നല്ലതാണ് പക്ഷെ അതില്‍ യുക്തി വേണം മുന്‍ രാഷ്ട്രപതി എ. പി. ജെ അബ്ദുല്‍ കലാമിനെ പരിശോധന നടത്തി അതും ഇതും പറയുമ്പോള്‍ പോലും ചില കല്ലുകടികള്‍ സ്വാഭാവികമല്ല എന്തു കൊണ്ടു തിരിച്ചു ചിന്തിച്ചുകൂടാ. എ. പി. ജെ അബ്ദുല്‍ കലാമിനെ ആ ഉദ്യോഗസ്ഥര്‍ക്കു അറിയില്ലേ എല്ലാം കഴിഞ്ഞിട്ട് മാപ്പ് പറഞ്ഞാല്‍ തീര്‍ന്ന് ല്ലേ ......?
ഇതിൽ രോഷംകൊള്ളേണ്ട ആവശ്യമൊന്നും ഞാൻ കാണുന്നില്ല. ആ ഡ്യൂട്ടി ഓഫീസർ മാർ അവരുടെ ജോലി ചെയ്തു അത്രതന്നെ. അമേരിക്കക്കാർ ഇത്രയധികം സെക്യൂരിറ്റി സ്ട്രിക്റ്റാക്കിയതുകൊണ്ടുമാത്രമാണ് സെപ്റ്റംബർ 11 നു ശേഷം അവിടെ മറ്റൊരു ആക്രമണവും ഉണ്ടാവാത്തത് എന്നു കൂടി ഞെട്ടുന്നവർ ഓർത്തിരുന്നെങ്കിൽ. ഏതു രാജ്യത്തിനും അവരുടെ രാജ്യസുരക്ഷയെ ബാധിക്കുന്ന എന്തു സംശയവും അന്വേഷിക്കുവാനുള്ള അധികാരമുണ്ട് എന്നു തന്നെ ഞാൻ വിശ്വസിക്കുന്നു. അമേരിക്കയായാലും ഇന്ത്യയായലും അതിൽ മാറ്റമൊന്നുമില്ല. ഇതിൽ സാമുദായികമായി ചിന്തിക്കേണ്ടയാതൊരാവശ്യവും ഇല്ല.
മസ്സില് ഖാന്മാര് ആരെങ്കിലും ആയിരുന്നെങ്കില്‍ അമേരിക്കക്കാര്‍ ഞെട്ടിയേനെ
എന്തിനാ അസ്സെ എത്ര വെഷമിച്ച് അങ്ങോട്ടൊക്കെ കെട്ടിയെടുക്കുന്നത്. വെറുതെ ആയിരിക്കില്ലല്ലോ. അപ്പോ അതിന്റെയൊക്കെ നൂലാമാലകള്‍ അനുഭവിക്കട്ടെ എന്ന് വെയ്ക്കാ. അത്രല്ലെ വേണ്ടൂ?
ഷാരൂഖ് ഖാൻ 2 മണിക്കൂർ വെയിറ്റ് ചെയ്യേണ്ടി വന്നത് ഇത്ര വലിയ വാർത്തയാക്കേണ്ടിയിരുന്നില്ല ! അമേരിക്കയുടെ സുരക്ഷിതത്ത്വം അമേരിക്ക തന്നെ നോക്കണം. അമേരിക്കയിലെ ഉദ്യോഗസ്ഥർ ചെയ്തത് അവരുടെ ജോലിയാണു.അത് അവർ നന്നായി ചെയ്തു.അങ്ങനെ തന്നെയാണു വേണ്ടത്.
Post a Comment