Wednesday, October 7, 2009

ഗ്രീഷ്മയുടെ മരണം : ഒരു ചാകരക്കൊയ്ത്ത്!




 ഗ്രീഷ്മയുടെ മരണം : ഒരു ചാകരക്കൊയ്ത്ത്!


കാരക്കോണം മെഡിക്കൽ കോളേജിലെ ഒന്നാം വർഷ നഴ്സിങ്ങ് വിദ്യാർത്ഥിനി ആത്മഹത്യ ചെയ്ത സംഭവം കേട്ടപ്പോൾ കുറച്ചു നാളുകൾക്കു മുൻപ് നടന്ന രജനി എസ് ആനന്ദിന്റെ ആത്മഹത്യയെ ഓർമിപ്പിച്ചു.  ആ കുട്ടി മുകളിൽ നിന്നു ചാടി ഗുരുതരാവസ്ഥയിലണ് എന്നുകേട്ടപ്പോൾ തന്നെ രജനി എസ് ആനന്ദിന്റെ മരണത്തേത്തുടർന്നുണ്ടായ അതേ നാടകങ്ങൾ ആവർത്തിക്കും എന്നുറപ്പിച്ചിരുന്നു. രജനി എസ് ആനന്ദിന്റെ മരണത്തേത്തുടർന്നു ഇവിടെ എന്തു ഫലമുണ്ടായി എന്നു ചോദിച്ചാൽ നല്ലൊരു തെലുഗു അടിപ്പടം കാണുന്ന പോലെ ടി.വി കാണാൻ പറ്റി എന്നല്ലാതെ മറ്റൊന്നും ഞാൻ കണ്ടില്ല! എന്റെ ഭാഗ്യത്തിനു വള്ളിപുള്ളി വിടാതെ അതേ നാടകങ്ങൾ വീണ്ടും ആവർത്തിക്കുന്നു! 

എത്ര സുന്ദര കേരളം! ദൈവത്തിന്റെ സ്വന്തം നാട്!
(ദൈവം കണ്ണ് തള്ളിയിരിക്കുകാണെന്നത് മറ്റൊരു കാര്യം)


പതിവ് നാടക റീലുകൾ :
  • ഒട്ടും പുറകിലാകാതിരിക്കാൻ രാഷ്ട്രീയക്കാർ മത്സരിച്ച് കോളേജിലേക്കു പ്രകടനം നടത്തുന്നു!
  • കല്ലെറിഞ്ഞു പോലീസിന്റെ ലാത്തിയടി ആവശ്യത്തിനു വാങ്ങിക്കൂട്ടുന്നു!
  • അതിന്റെ പേരിൽ ഹർത്താൽ, വഴി തടയൽ, വ്ണ്ടി കത്തിക്കൽ എന്ന കലാപരിപാടികൾ!
  • കോളേജുകാർ പ്രസ്താവനയുമായി മുഖം രക്ഷിക്കാനിറങ്ങുന്നു!
  • ഇതുപോലൊരു വിശുദ്ധ വേറെയില്ല എന്ന പ്രസ്താവനയുമായി വീട്ടുകാരും കുട്ടിരാഷ്ട്രീയക്കാരുമിറങ്ങുന്നു!
  • മന്ത്രിമാരും രാഷ്ട്രീയനേതാക്കന്മാരും ഭവനസന്ദർശനം നടത്തുന്നു!
  • മന്ത്രിസഭ ലക്ഷങ്ങൾ സഹായധനം പ്രഖ്യാപിക്കുന്നു!
  • അടുത്ത പ്രശ്നം കിട്ടുന്നതുവരെ മാധ്യമങ്ങളും രാഷ്ട്രീയക്കാരും ഗ്രീഷ്മ മരണം ആഘോഷിക്കുന്നു!
ഈ വൃത്തികെട്ട രാഷ്ട്രീയം പ്രബുദ്ധ(അബദ്ധ) കേരളത്തിനു എന്തു സന്ദേശമാണ് നൽകുന്നത്? ആരെങ്കിലും ആത്മഹത്യ ചെയ്താൽ നാടു കത്തിക്കണമെന്നോ? 
അതോ ആ സ്ഥാപനം തകർക്കണമെന്നോ? 
അതോ ഒരു വിവാദമുണ്ടാക്കി സർക്കാരിന്റെ കുറച്ച് കാശ് വാങ്ങാമെന്നോ?


ആരെങ്കിലും തെറ്റുചെയ്താൽ ശിക്ഷിക്കണം.... മരിച്ചു എന്ന ഒറ്റക്കാരണത്താൽ അന്വേഷണം പോലുമില്ലാതെ ആ വ്യക്തിയുണ്ടായിരുന്ന സ്ഥാപനം തകർക്കുന്ന, നിയമവാഴ്ചയെ പരിഹസിക്കുന്ന ഈ  പ്രവണത രാജ്യദ്രൊഹമല്ലാതെ മറ്റെന്താണ്? ഈ രാജ്യദ്രൊഹത്തിന്റെ ഫലമോ, മരിച്ചവന്റെ വീട്ടുകാർക്കു ചുളുവിൽ കുറച്ച് കാശ് കിട്ടും ! നശീകരണപ്രവണതയുള്ള മനോരോഗികൾക്ക് ആഘോഷിക്കാൻ ഒരവസരവും!

ഉമ്മൻചാണ്ടിയും പിണറായി വിജയനും രാജഗോപാലുമൊന്നും നോക്കിയാൽ ഈ കുട്ടിക്രിമിനലുകളെ അഴിഞ്ഞാടാതെ ഒതുക്കി നിർത്താൻ സാധിക്കില്ലേ? അതോ അവർ തങ്ങളുടെ മൌനാനുവാദത്താൽ ഈ നാടിനെ നശിപ്പിക്കുന്ന രാജ്യദ്രൊഹികൾക്കു കൂട്ടുനിൽക്കുകയാണെന്നു വേണമോ കരുതാൻ! ഇവർ എന്തു സന്ദേശമാണു ഈ പ്രവർത്തികളിലൂടെ ജനങ്ങൾക്കു നൽകാനുദ്ദേശിക്കുന്നത്? ഈ രാജ്യത്തോടും ഇവിടുത്തെ ജനങ്ങളോടും ഇവർക്ക് ഇത്രക്കു ഉത്തരവാദിത്ത്വമേ ഉള്ളോ? അതോ ഒരു ഉത്തരവാദിത്ത്വവുമില്ലേ? ഈ അക്രമപ്രവണതകൾ തടയേണ്ട ഇവിടുത്തെ സർക്കാരിനെ നയിക്കുന്ന പാർട്ടിക്കാണ് പല അക്രമസമരാഭാസങ്ങളുടേയും(ആഘോഷങ്ങളുടെ) പിതൃത്വം എന്നത് എന്റെ നാടിന്റെ ശാപവും ദൌർഭാഗ്യവും ആണെന്നല്ലാതെ മറ്റെന്തു പറയാൻ ! ഒരു സമൂഹത്തോടാണ്, ഒരു തലമുറയോടാണ് തങ്ങൾ ഈ അപരാധം ചെയ്യുന്നത് എന്ന് ഇവർ തിരിച്ചറിയുന്ന ദിവസം എന്നെങ്കിലും വരുമോ ?


ഇങ്ങനെയുള്ള നേതാക്കന്മാരേയും പ്രസ്ഥാനങ്ങളേയും ചുമക്കുന്ന എന്റെ നാടിന്റെ ദുർഗതി! 
കേഴുക നാടേ......പ്രിയ നാടേ.......കേഴുക.........കേഴുക.....


ആത്മഹത്യ ചെയ്യാനുള്ളവരോടൊരു വാക്ക്.......

നിങ്ങൾ ഏതായാലും ചാവാൻ തീരുമാനിച്ചു...... 
അല്പം ബുദ്ധിപരമായി പ്രവർത്തിച്ചാൽ വീട്ടുകാരെങ്കിലും രക്ഷപെടും!

17 comments:

സുനിൽ കൃഷ്ണൻ(Sunil Krishnan) said...

വായിച്ചു....പ്രതികരണം കൊള്ളാം....രണ്ടു ഭാഗത്തു നിന്നും വീക്ഷണം ആവാമായിരുന്നു.

വാഴക്കോടന്‍ ‍// vazhakodan said...

നിങ്ങൾ ഏതായാലും ചാവാൻ തീരുമാനിച്ചു......
അല്പം ബുദ്ധിപരമായി പ്രവർത്തിച്ചാൽ വീട്ടുകാരെങ്കിലും രക്ഷപെടും!
:)

ഹരീഷ് തൊടുപുഴ said...

ഈ കുട്ടിക്കു ആത്മഹത്യ ചെയ്യണമെങ്കിൽ വീട്ടിൽ വെച്ചായിക്കൂടെ..!!

കാളപെറ്റെന്നു കേൾക്കുമ്പോഴേക്കും കയറെടുത്തോടുന്ന കുറെ രാഷ്ട്രീയക്കാരും..
യഥാർത്ഥ രാഷ്ട്രീയക്കാർ നമുക്ക് പ്രദാനം ചെയ്യേണ്ടത് ഇതൊക്കെയാണൊ; അച്ചായാ..??

മാണിക്യം said...

ഒരു സമൂഹത്തോടാണ്, ഒരു തലമുറയോടാണ് തങ്ങൾ ഈ അപരാധം ചെയ്യുന്നത് എന്ന് ഇവർ തിരിച്ചറിയുന്ന ദിവസം എന്നെങ്കിലും വരുമോ ?

നമ്മുടെ പണം നികുതിയായി കൊടുക്കുന്നത്
ഇവര് നശിപ്പിക്കുകയാണ്

സ്വന്തം ജീവന്‍ എടുക്കുക
എന്ന ഉദ്ദെശത്തോടെ ആത്മഹത്യ ചെയ്യുന്നതിനായി
'ഈ വക ചാട്ടങ്ങള്‍ - എടുത്തു ചാട്ടങ്ങള്‍' നടത്തുന്നതിനു ആരും അനുകൂലിക്കരുത്,
അതിനു നഷ്ടപരിഹാരവും കൊടുക്കരുത്..

Anonymous said...

nalla upadesam!ippol vere kathakal varunnu...koithu thanne

Sudeep said...

താങ്കളുടെ അഭിപ്രായത്തോട്‌ പൂർണ്ണമായും യോജിക്കുന്നു... പോയവർക്ക്‌ പോയി... രാഷ്ട്രീയക്കാർക്കും മാദ്ധ്യമങ്ങൾക്കും കുറച്ചുകാളത്തേക്കു ഉള്ള വകയായി.

നമ്മൾ over react ചെയ്യുകയല്ലേ ?

Jijo said...

തെരഞ്ഞെടുപ്പ്‌ പ്രഖ്യാപിച്ച ഉടനെ പോയി ആത്മഹത്യ ചെയ്ത ആ കുട്ടിയുടെ ബുദ്ധി അപാരം. ഏ ബി വി പി യ്ക്കും എസ്‌ എഫ്‌ ഐ കാര്‍ക്കും മുന്‌കൂറ്‍ അറിയിപ്പു കൊടുത്തിട്ടാണോ ആ കുട്ടി ഇതു ചെയ്തത്‌ എന്നു പോലും സംശയിക്കേണ്ടിയിരിക്കുന്നു. സംഗതി ക്രിസ്ത്യന്‍ മാനേജ്മെന്‌റ്റ്‌ ആയതിനാലോ എന്തോ കെ എസ്‌ യു സംയമനം പാലിച്ചു. ഇല്ലെങ്കില്‍ കാണാമായിരുന്നു.

നാണം കെട്ട പരിഷകള്‍! ശവം തീനികള്‍! കേരളം ഇതെങ്ങോട്ടാണപ്പാ?

ത്രിശ്ശൂക്കാരന്‍ said...

വ്യക്തിപരമായ കാരണങ്ങള്‍ കൊണ്ട് ആരെങ്കിലും ആത്മഹത്യ ചെയ്താലും പാര്‍ട്ടികള്‍ ഇപ്പോള്‍ സ്ഥാപനങ്ങളെയെ കുറ്റപ്പെടുത്തൂ.

തികച്ചും വ്യക്തിപരമായ കാരണങ്ങള്‍ കൊണ്ടാണ് ആ പെണ്‍കുട്ടി മരിച്ചതെന്ന് വാര്‍ത്ത.

ഹരീഷ് തൊടുപുഴ said...

തുടർന്നുള്ള വാർത്തകളൊക്കെ കണ്ടല്ലോ...

ഇപ്പോൾ ഗ്രീഷ്മ ആരായീ..??

മുതലെടുക്കാൻ നടന്ന രാഷ്ട്രീയക്കാർ ആരായീ..??

(ഒരു നായരച്ചൻ സ്റ്റൈൽ)

കാമുകൻ ഇന്നലെ തന്നെ ആത്മഹത്യ ചെയ്തതു നന്നായി..
ഹോ എന്റെ പൊതു മുതൽ...!!!

നാട്ടുകാരന്‍ said...

കമെന്റു ചെയ്ത ഓരോരുത്തർക്കും നന്ദി!

തുടർവാർത്തകൾ വന്നപ്പോൾ കാര്യങ്ങളുടെ കിടപ്പ് മനസ്സിലായില്ലേ!

ഇഷ്ടമല്ലാത്തച്ചി തോട്ടതെല്ലാം കുറ്റം!

ഇനി ഈ നാണം കെട്ട വിവരമില്ലാത്ത രഷ്ട്രീയക്കാർ എന്തു പറയും ? പൊതുജനത്തൊട് ഒരു ഉത്തര്വാദിത്ത്വവും ഇല്ലാത്തതുകൊണ്ട് അടുത്ത ആത്മഹത്യക്കു വേണ്ടി കാത്തിരിക്കുമായിരിക്കും !

ഒരുത്തനെങ്കിലും മര്യാദയുണ്ടായി, ഞങ്ങൾ എടുത്തുചാടിയതു തെറ്റിപ്പോയി ,ശരിയായില്ല എന്നു പറയും എന്ന് പ്രതീക്ഷിക്കുന്നതു ആനമണ്ടത്തരവും അതിമോഹവുമായിരിക്കുമല്ലേ.........

ഇവനെയൊക്കെ ഉന്മൂല നാശം ചെയ്യാനാരുമില്ലല്ലോ ! ഇവന്മാരുടെ ഈ തേർവാഴ്ച കാണുമ്പോൾ മഹാത്മാ ഗാന്ധിയോടുപോലും ദേഷ്യം തോന്നുന്നു...സ്വാതന്ത്ര്യം വാങ്ങി തന്നതിന് !

മുക്കുവന്‍ said...

മരിച്ചു എന്ന ഒറ്റക്കാരണത്താൽ അന്വേഷണം പോലുമില്ലാതെ ആ വ്യക്തിയുണ്ടായിരുന്ന സ്ഥാപനം തകർക്കുന്ന, നിയമവാഴ്ചയെ പരിഹസിക്കുന്ന ഈ പ്രവണത രാജ്യദ്രൊഹമല്ലാതെ മറ്റെന്താണ്??.....


thats a good question...but who will answer for it?

മീര അനിരുദ്ധൻ said...

ആത്മഹത്യ ചെയ്യാനുള്ളവരോടൊരു വാക്ക്.......

നിങ്ങൾ ഏതായാലും ചാവാൻ തീരുമാനിച്ചു......
അല്പം ബുദ്ധിപരമായി പ്രവർത്തിച്ചാൽ വീട്ടുകാരെങ്കിലും രക്ഷപെടും!

ഞാൻ ബുദ്ധിപരമായി പ്രവർത്തിക്കാൻ തീരുമാനിച്ചു !!!

ഭൂതത്താന്‍ said...

"രജനി എസ് ആനന്ദിന്റെ മരണത്തേത്തുടർന്നു ഇവിടെ എന്തു ഫലമുണ്ടായി എന്നു ചോദിച്ചാൽ നല്ലൊരു തെലുഗു അടിപ്പടം കാണുന്ന പോലെ ടി.വി കാണാൻ പറ്റി എന്നല്ലാതെ മറ്റൊന്നും ഞാൻ കണ്ടില്ല! എന്റെ ഭാഗ്യത്തിനു വള്ളിപുള്ളി വിടാതെ അതേ നാടകങ്ങൾ വീണ്ടും ആവർത്തിക്കുന്നു!"സത്യം പച്ചയായി ചവച്ചു മുഖത്ത് തുപ്പിയാലും ഈ നാട് ഉണരില്ല മാഷേ ....പിന്നെ മൊബൈല് ക്ലാസ്സില്‍ അല്ലെങ്കില്‍ കോളേജില്‍ ഉപയോഗിക്കരുതെന്ന് പറയുന്നതു തെറ്റല്ല ....അത് പുറത്തു ഉപയോഗിച്ചാല്‍ പോലും "മാരകം "ആണെന്ന് ചിലര്‍ തെളിയിക്കുക കൂടി ചെയ്തു ...മൊബൈല് എന്ന സാധനത്തിന്റെ ഉപയോഗതെക്കള്‍ ദുരുപയോഗം ആണ് കൂടുതല്‍ ....കാള പെറ്റാല്‍ അല്ല മാഷേ കാളയുടെ വയറു വീര്‍ത്താല്‍ മതി കയര്‍ എടുക്കും നമ്മള്‍ .....

Typist | എഴുത്തുകാരി said...

ഇതേ എനിക്കും പറയാനുള്ളൂ -
കേഴുക നാടേ...പ്രിയ നാടേ..

നരിക്കുന്നൻ said...

നിങ്ങൾ ഏതായാലും ചാവാൻ തീരുമാനിച്ചു......
അല്പം ബുദ്ധിപരമായി പ്രവർത്തിച്ചാൽ വീട്ടുകാരെങ്കിലും രക്ഷപെടും!
:)

salas VARGHESE said...

ഒരു ദിവസം കേരളം പഠിപ്പു മുടക്കി,
എന്തിനായിരുന്നു... കുട്ടി നേതാക്കള്‍ക്ക് എന്തെങ്കിലും
മറുപടി ഉണ്ടോ? ഇവരാണല്ലോ ഭാവിയില്‍ നമ്മളെ
സേവിക്കാന്‍ വരുന്നതു?
നമ്മുക്കിത് തന്നെ വരണം!!!

Anonymous said...

Hi,
Bhoothakulathan,typist

rajaniyude maranavum thudar sambhavangalum kondu evide oru gunavumundayilla ennu parayaruthu.
Athinu shesham bankukalil ninnu pavapeetavarkku polum edu-loan kittan eluppamayi.