Monday, December 21, 2009

ഇനിമേല്‍ പാന്റ്സിടുന്നില്ല!

“ഇന്നുമുതല്‍ പാന്റ്സിടുന്നില്ല“ എന്ന് ഉറക്കെ പ്രഖ്യാപിക്കാന്‍ നാട്ടുകാരന്‍ ആഗ്രഹിക്കുന്നു. കാരണം, ഒന്നു പ്രശസ്തനാവാനും അങ്ങനെ ആരാധകവ്രുന്ദങ്ങളുടെ ഇടയില്‍ ജീവിക്കാനും ഏതൊരു സാധാരണക്കാരനേപ്പോലെ എനിക്കും ആഗ്രഹമില്ലേ?

അതിനാല്‍ “തൊടുപുഴ പ്രഖ്യാപനം” എന്ന നിലയില്‍ ചരിത്രത്തിലിടം നേടുന്ന ഈ പ്രഖ്യാപനം ഇന്ന് ഇവിടെ (തൊടുപുഴ) വച്ച് ഞാന്‍ പ്രഖ്യാപിക്കുന്നു.

“ ഇതുവരെ പാന്റ്സ് മാത്രം ധരിച്ചിരുന്ന ഞാന്‍ ഇന്നു മുതല്‍ പാന്റ്സിടില്ല.....
മുണ്ട് മാത്രമേ ധരിക്കൂ....
അതും പെട്ടെന്ന് അഴിഞ്ഞുപോകുന്ന രീതിയില്‍ മാത്രം “



ഇതാണ്  നാട്ടുകാരന്റെ പ്രലോഭനം.

പലപല ആഗ്രഹങ്ങളുമുള്ള എന്നേപ്പോലുള്ള ഒരു സാധാരണ മലയാളിക്ക് ഇങ്ങനെയൊക്കെ പ്രശസ്തനാവാം എന്നു കാണിച്ചുതന്ന ആ ധീരപുരുഷന് എങ്ങനെ നന്ദി പറയണം എന്നെനിക്കറിയില്ല ! ഏതായാലും മാര്‍ക്കെറ്റിങ്ങ് തന്ത്രങ്ങളുടെ ആ കുലപതിക്ക് നാട്ടുകാരന്റെ വക ഒരു നൂറ് പ്രണാമം!

വെറുതെ തുണിപറിച്ച് കാണിച്ചാല്‍ ഒന്നുകില്‍ പോലീസുപിടിക്കും അല്ലെങ്കില്‍ ഭ്രാന്താശുപത്രിയില്‍ ആക്കും. പിന്നെങ്ങിനെ ശരിയാകും എന്നുള്ള ചിന്തയിലാണ് ഈ പുതിയ പരസ്യതന്ത്രം ശ്രദ്ദയില്‍പ്പെട്ടത്.

ഒരു മുണ്ടുമുടുത്ത് നടുറോഡില്‍ വഴക്കുണ്ടാക്കുക.... അതിനിടയില്‍ ആരേക്കൊണ്ടെങ്കിലും മുണ്ട് പറിപ്പിച്ച് കളയാന്‍ ഇടപാട് ചെയ്യിക്കണം.... ഇത് നല്ല രീതിയില്‍ കവര്‍ ചെയ്യാന്‍ ചാനലുകാരേയും ഏര്‍പ്പാടുചെയ്യണം.... പറ്റുമെങ്കില്‍ പ്രൈംടൈമില്‍ ഒരു ചര്‍ച്ചയും സംഖടിപ്പിക്കുക. ഇതിനു വരുന്ന ചിലവൊന്നും ഒരു ചിലവായി കണക്കുകൂട്ടണ്ട.... കാരണം വിജയിക്കുന്ന കച്ചവടത്തില്‍ മുടക്കുമുതലിനേപ്പറ്റി വിഷമിക്കേണ്ട കാര്യമില്ലല്ലോ ? ഇങ്ങനെ ചെയ്താല്‍ ഒരിക്കലും സെന്‍സര്‍ ബോര്‍ഡിനു ഇടപെടാന്‍ പറ്റില്ല. മാത്രവുമല്ല , കുടുംബസദസ്സുകളിലും ഈ പരസ്യം ഒരു തടസ്സവുമില്ലാതെ കടന്നു ചെല്ലും ! ഇങ്ങനെ കടന്നു ചെല്ലുന്ന ഉല്‍പ്പന്നത്തിന്റെ ഒരു “റീച്ച്” എന്താണെന്നു മനസ്സിലാക്കാന്‍ സാധിക്കാത്ത എന്നേപ്പോലുള്ളവര്‍ക്ക് ഇപ്പോഴെങ്കിലും മനസ്സിലായിക്കാണുമെന്നു കരുതുന്നു. ആരാധകര്‍ “ക്യു” നില്‍ക്കുന്നത്രയും പോപ്പുലാരിറ്റി ഒരു ഉല്‍പ്പന്നത്തിനു കിട്ടിയാല്‍ മറ്റെന്തുവേണം !

അതിനാല്‍ എങ്ങിനെ പരസ്യം ചെയ്യണമെന്നറിയാത്ത നാട്ടുകാരന്‍ ഇന്നുമുതല്‍ പാന്റ്സിടാതെ മുണ്ടുടുക്കുന്നു. ആരെങ്കിലും ടി.വി ക്കാരേയും കൂട്ടിവന്ന് മുണ്ട്പറിച്ചാല്‍ രക്ഷപെട്ടില്ലേ? പിന്നങ്ങൊട്ട് തിരക്കായില്ലേ ! ഓര്‍ത്തിട്ട്തന്നെ കുളിരുകോരുന്നു !

ഓ.ടോ :

കോണ്‍ഗ്രസ്സുകാര്‍ ഒന്നാലോചിച്ചിട്ടുമാത്രമേ ഈ സംഭവത്തില്‍ പ്രതികരിക്കൂ...കാരണം നാട്ടുകാര്‍ ഇങ്ങനെ പിടിക്കാതിരിക്കാതിരിക്കാനും ഇനി പിടിച്ചാല്‍തന്നെ രക്ഷപെടാനുമുള്ള മാര്‍ഗ്ഗങ്ങളാലോചിക്കുക എന്നതാണ് പ്രധാനം.....അതിനുതന്നെയാണ് മുന്‍ഗണന....കാരണം അവര്‍ക്ക് പോലീസ് സ്റ്റേഷന്‍ ആക്രമിച്ച് പ്രതിയേ ഇറക്കാനുള്ള ചങ്കൂറ്റവും കൈക്കരുത്തുന്മൊന്നുമില്ലല്ലോ......പകല്‍മാന്യന്മാരായിപ്പോയില്ലേ? അതുകൊണ്ട് രക്ഷാമാര്‍ഗ്ഗം കണ്ടുപിടിച്ചതിനു ശേഷം പ്രതികരിക്കുന്നതായിരിക്കും !

ഒരു സന്തോഷവാര്‍ത്തകൂടി : ഒരൊന്നരക്കൊല്ലം കഴിഞ്ഞു ഭരണം മാറിക്കഴിയുമ്പോള്‍ എന്നേപ്പോലുള്ളവരുടെ പുഷ്കരകാലം തുടങ്ങുകയല്ലേ ! ഇപ്പോള്‍ പാര്‍ട്ടിമെംബര്‍, പാര്‍ട്ടിബന്‍ഡു എങ്കിലും അല്ലെങ്കില്‍ ഒരുപണിയും നടക്കില്ല...പട്ടിണിതന്നെ ശരണം :(
 


8 comments:

ഹരീഷ് തൊടുപുഴ said...

കൊള്ളാം..!!
മേടിച്ചു കിട്ടാതെ നോക്കിക്കോണം ട്ടോ..
:)

ചാണക്യന്‍ said...

കഷ്ടം ഒരു ബ്ലോഗറെ കൂടി ആശുപത്രിയിലെത്തിക്കാൻ സമയമായി..:):):)

Sabu Kottotty said...

ഹഹഹ.... പോസ്റ്റെത്തിയോ !!!!

പതിനൊന്നു മണിയ്ക്കു കോടതിയില്‍ ഹാജരാക്കുമെന്നാ പറഞ്ഞത്. പക്ഷേ സ്റ്റേഷന്റെയും കോടതിയുടെയും സമീപം ആയിരക്കണക്കിനു ജനങ്ങള്‍ ഉണ്ടായിരുന്നതിനാല്‍ ഒരുമണികഴിഞ്ഞാണ് ഹാജരാക്കിയത്. ഉള്‍‌നാടന്‍ പ്രദേശമായ മുള്ളമ്പാറയിലാണ് “പരിപാടി” ആസൂത്രണം ചെയ്ത വീട്. അയാള്‍ അവിടെ വരേണ്ട ഒരാവശ്യവുമില്ല. മലപ്പുറത്ത് കളക്ട്രേറ്റ് ധര്‍ണയ്ക്കെത്തേണ്ട ആള്‍ തലേദിവസം എത്തിയാല്‍ത്തന്നെ മലപ്പുറത്ത് ധാരാളം ഫ്ലാറ്റുകള്‍ ഉള്ളപ്പോള്‍ ഉള്‍‌നാടായ മുള്ളമ്പാറയിലെന്തിനു വന്നു? ഫോട്ടോകള്‍ ഒരുപാട് ഞാന്‍ എടുത്തിരുന്നു. എന്റെ മൊബൈലില്‍ സേവ് ഓപ്ഷന്‍ ഓണാക്കാത്തതിനാല്‍ സേവായില്ല. എന്നാലും കുറച്ചെങ്കിലും സംഘടിപ്പിയ്ക്കാന്‍ പറ്റും. രാത്രി പത്തരയോടെയാണ് മാന്യദേഹത്തെ തൊണ്ടിയോടെ പിടിച്ചത്. നാട്ടുകാര്‍ നല്ലവണ്ണം തലോടിയാണ് പൊലീസിലേല്‍പ്പിച്ചതെന്നത് ആരും മിണ്ടിക്കണ്ടില്ല. തര്‍ക്കത്തിനാരെങ്കിലും വന്നാല്‍ ചരിത്രം മുഴുവന്‍ എനിയ്ക്കു വിളമ്പേണ്ടി വരും... കാരണം ഞാന്‍ ദൃക്‌സാക്ഷിയാണ്.
...ജാക്കരതൈ...

Typist | എഴുത്തുകാരി said...

:)

Areekkodan | അരീക്കോടന്‍ said...

):

ഒരു നുറുങ്ങ് said...

ഇതൊക്കെ ഇത്രകാര്യാക്കാനെന്നാ നാട്ടുകാരാ,അമ്പലം
വിഴുങ്ങികളല്ലേ ചുറ്റിലും..പുര വിഴുങ്ങുന്നോനു
കതക് പപ്പടം..ഇവിടാരും മുണ്ട് ബലല്‍ക്കാരം
അഴിപ്പിച്ചില്ല!അങ്ങ്വേരതു സ്വയംഴിക്കേരുന്നു !!
അതിനേക്കാള്‍ വലിയ ഗവര്‍ണര്‍മാരൊക്കെ വിലാസം
കുറിക്കുന്ന നാട്ടില്‍ ഇതെന്ത് ചേന...

Jijo said...

ലിങ്കം പ്രവര്‍ത്തിക്കുന്നില്ലല്ലോ നാട്ടുകാരാ, അതിനാല്‍ പ്രലോഭനം എന്താണെന്ന് മനസ്സിലായില്ല. ഒന്നു പറയാവോ?

Sapna Anu B.George said...

കൊള്ളാം നാട്ടുകാരാ...കണ്ടതിലും വായിച്ചതിലും സന്തോഷം