Saturday, January 30, 2010

ടൂറിസ്റ്റുകള്‍ക്കിതു സുവര്‍ണ്ണകാലം

മൂന്നാറ്റിലേക്ക് വീണ്ടും ടൂറിസ്റ്റുകളുടെ ഒഴുക്ക് തുടങ്ങി !

മാധ്യമങ്ങള്‍ കുത്തിപ്പൊക്കിയപ്പോള്‍ മൂന്നാറിലെ ടൂറിസം വീണ്ടും വളരാന്‍ തുടങ്ങി....
ആദ്യം ഉദ്യോഗസ്ഥപ്പടയെ സര്‍ക്കാര്‍ ടൂറിനു വിട്ടു....
പിന്നാലെ സാക്ഷാല്‍ പ്രതിപക്ഷനേതാവ് ഭൂതഗണങ്ങളുടെ അകമ്പടിയോടെ വിനോദത്തിനു ചെന്നു...(പഴയ രാജാക്കന്മാരുടെ മുഗയാവിനോദം ഓര്‍ത്തുപോയി :) )
ഇനി ഇടതുപക്ഷസഖ്യത്തിന്റെ നേതാക്കന്മാര്‍ ചെല്ലും :)
തുടര്‍ന്ന് കാവിപ്പട യുദ്ധം നയിക്കാന്‍ തീരുമാനിച്ചിട്ടുണ്ട് ....
പിന്നെ മന്ത്രിമാര്‍....മുഖ്യന്‍ അങ്ങനെ പലരും......


ഇനി ആരെല്ലാം വരാനുണ്ടെന്നു തുടര്‍ന്നുള്ള ദിവസങ്ങളില്‍ കണ്ടറിയാം.....

എല്ലാത്തിനും അവസാനം ശങ്കരന്‍ വീണ്ടും തെങ്ങില്‍ തന്നെ എന്നു പറയേണ്ടി വരും :)

പിന്നെ ആകെയുള്ള ഒരാശ്വാസം ബൂര്‍ഷ്വാകോടതി തന്നെ.... 
കാരണം അവരുടെ നിര്‍ദ്ദേശപ്രകാരമാണല്ലോ ഇപ്പോള്‍ സംസ്ഥാന ഭരണം നടക്കുന്നത് ! എല്ലാത്തിനും കോടതി നിര്‍ദ്ദേശം..... 
അതുകൊണ്ട് ആര്‍ക്കും ഒരു പണിയുമില്ല....കോടതി പറയും .... 
വെറുതെ അങ്ങു ചെയ്തു കൊടുത്താല്‍ മതി :)

ഒന്നു ശ്രദ്ധിച്ചോളൂ....
കേരളസര്‍ക്കാരിനെ വിമര്‍ശിച്ചാല്‍ അതു കോടതിയലക്ഷ്യമാവും...
കാരണം അവര്‍ കോടതിയുടെ നടത്തിപ്പുകാര്‍ മാത്രമല്ലേ ? :)

8 comments:

Typist | എഴുത്തുകാരി said...

സര്‍ക്കാര്‍ വക ടൂറിസ്റ്റുകള്‍ക്ക് എന്നു കൂടി പറയണ്ടേ?

തണല്‍ said...

അവസാനം എനിക്കൊരു വരവുണ്ട്

MANIKANDAN [ മണികണ്ഠന്‍‌ ] said...

ഇപ്പോള്‍ പ്രശ്നം ടാറ്റയുടെ കൈയ്യേറ്റം മാത്രം. കാരണം സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് പങ്കില്ലാത്തത് അവിടെ മാത്രമാണല്ലൊ. ബാക്കി വന്‍‌കിട റിസോര്‍ട്ട്‌കാരെല്ലാം ആവശ്യമായ രേഖകള്‍ സമ്പാദിച്ചിട്ടാവും നിര്‍മ്മാണം നടത്തിയിട്ടുണ്ടാവുക. അവര്‍ക്കെതിരെ നടപടി തുടങ്ങിയാല്‍ ഇടതു വലതു വ്യത്യാസമില്ലതെ വന്ന ശുപാര്‍ശക്കത്തുകളും നിര്‍ദ്ദേശങ്ങളും അവര്‍ (സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍) പുറത്തുവിട്ടാല്‍ തീര്‍ന്നില്ലെ എല്ലാം. പണ്ട് രവീന്ദ്രന്‍ അങ്ങനെ പറഞ്ഞപ്പോളാ‍ണല്ലൊ രവീന്ദ്രന്‍ പട്ടയങ്ങള്‍ എല്ലാം സാധുവാക്കാന്‍ തീരുമാനിച്ചത്.

ചാണക്യന്‍ said...

:)

കൊട്ടോട്ടിക്കാരന്‍... said...

മൂന്നാറിനെയും മൂന്നുവഴിയ്ക്ക് പറഞ്ഞുവിട്ടാല്‍ തീരുന്ന പ്രശ്നമല്ലേയുള്ളൂ...

ഗിരീശന്‍ കാങ്കോലിയന്‍ said...

ആദ്യ മൂന്ന്-മൂന്നര വര്‍ഷം ഒന്നാം മൂന്നാര്‍ ദൌത്യവും പൂച്ചകളും..ഇനി ഒരു ഒന്നൊന്നര വര്‍ഷം നവീന മൂന്നാര്‍...

Hari | (Maths) said...

മൂന്നു പൂച്ചകള്‍ മിടുക്കന്മാര്‍ തന്നെ എന്നതില്‍ സംശയം വേണ്ട. ഈ സമസ്യ പടച്ചുവിട്ടയാളും കേമന്‍ തന്നെ. പക്ഷെ പ്രഹേളികകളുടെ പ്രവാഹത്തില്‍ അയാള്‍ നിശബ്ദനായിപ്പോകുന്നു. ഒരു പിടിയും കിട്ടാതെ. കുന്നിന്‍ മുകളിലെ പുതിയ സമസ്യയ്ക്കും സാധാരണക്കാരന് ഉത്തരം പിടികിട്ടാന്‍ സാധ്യതയില്ല.

jayarajmurukkumpuzha said...

jeevante jeevanam koottukaaraa........snehamrithathinte naattukaaraa...............ashamsakal