"ഏറ്റവും ഒടുവിലത്തെ ട്രാഫിക് സര്വ്വേ റിപ്പോര്ട്ട് പ്രകാരം കേരളത്തിലെ വാഹനാപകടങ്ങളില് അറുപതു ശതമാനവും മദ്യപിച്ചു വാഹനമോടിക്കുന്നതുകൊണ്ടാണെന്നു കണ്ടെത്തിയിരിക്കുന്നു ! അതായത് ഒരു വര്ഷം ഏകദേശം അര ലക്ഷത്തോളം ആളുകള് ഇങ്ങനെയുള്ള വാഹനാപകടത്തില്പ്പെടുന്നു!"
ഇന്ന് സാധാരണ കാണുന്ന ഒരു പ്രതിഭാസമാണ് മദ്യപിച്ചുള്ള വാഹനമോടിക്കല് ! അല്പം കഴിച്ചു കഴിഞ്ഞാല് പിന്നെ ധൈര്യം അങ്ങോട്ട് ഇരച്ചു കയറുകയായി ! പിന്നെ എങ്ങിനെ വേണമെങ്കിലും എതിലൂടെ വേണമെങ്കിലും എത്ര സ്പീടിലും വാഹനം ഓടിക്കാം .......
എനിക്കൊരെതിര്പ്പുമില്ല !
എന്നാല് ഒരു കുഴപ്പവുമുണ്ടാക്കാതെ മര്യാദക്ക് റോഡിന്റെ സൈഡില് കൂടി മാത്രം നടക്കുന്ന എന്റെ നെഞ്ചത്ത് നിങ്ങളുടെ വണ്ടി കയറുമ്പോള് ഞാനെന്തു ചെയ്യണം? എന്റെ കുടുംബം എന്ത് ചെയ്യണം?കേരളത്തിലെ എല്ലാ പോലീസ് ഓഫീസര്മാര്ക്കും മാസത്തില് നിശ്ചിത എണ്ണം പെറ്റിക്കേസ് പിടിക്കണം എന്ന് നിര്ദേശമുണ്ട് . ട്രാഫിക് പോലീസ് ഓഫീസര്മാര്ക്കു കൂടുതല് കേസ് പിടിക്കണം എന്നുമുണ്ട്. സമയം തീരാറാകുമ്പോള് മുന്പില് വന്നു പെടുന്നവരെ പിടിക്കാറാണ് സാധാരണ പതിവ്. ഇവര് നേരാം വണ്ണം പിടിച്ചിരുന്നെങ്കില് ഇത്രയും വാഹനാപകടങ്ങള് മദ്യപാനം മൂലം ഉണ്ടാകുമായിരുന്നോ?
കേരളത്തിലെ ബാറുകള്ക്ക് മുന്പില് എവിടെയെങ്കിലും ഒരു പോലീസുകാരനെ കണ്ടിട്ടുണ്ടോ? പള്ളിയില് പോയിട്ട് വരുന്നത് പോലെയല്ലേ അവിടുന്ന് ആളുകള് ഇറങ്ങിവരുന്നത്! പിന്നെ എന്തിനാണ് അവിടെ പോലീസ് ?
ഈ ബാറിനുള്ളില് നിന്ന് ഇറങ്ങിവരുന്ന വാഹനങ്ങളിലെ ഡ്രൈവര്മാരെ അവിടെ വച്ച് ചെക്ക് ചെയ്താല് തന്നെ മദ്യപിച്ചുള്ള ഡ്രൈവിംഗ് തടയാന് സാധിക്കില്ലേ? എന്നാല് ചിലര് അങ്ങനെ ചെക്കിങ്ങിനു നില്ക്കാറുമുണ്ട് . പിറ്റേ ദിവസം ബാര് മുതലാളി സ്റ്റേഷനില് എത്തും, കച്ചവടം നശിപ്പിക്കരുതെന്നുള്ള അപേക്ഷയുമായി ! പോലീസുകാരുടെ മനസലിഞ്ഞു പോകും ! അവരും മനുഷ്യരല്ലേ ?
എവിടെയാണ് നമുക്ക് തെറ്റിയത്?
വിവരവും വിദ്യാഭ്യാസവും കൂടിപ്പോയതോ?
എന്തും ചെയ്യാം ആരും ചോദിക്കാനില്ല എന്നുള്ള ധൈര്യമോ?
ശിക്ഷ വന്നാലും ഇത്രക്കെ ഉള്ളൂ എന്നുള്ള തിരിച്ചറിവോ?
അപരന്റെ ജീവന്റെ വിലയില്ലായ്മയെക്കുറിച്ചുള്ള "ബോധ്യ"മോ?
നമുക്കെന്തു ചെയ്യാന് സാധിക്കും ?
വിവരവും വിദ്യാഭ്യാസവും കൂടിപ്പോയതോ?
എന്തും ചെയ്യാം ആരും ചോദിക്കാനില്ല എന്നുള്ള ധൈര്യമോ?
ശിക്ഷ വന്നാലും ഇത്രക്കെ ഉള്ളൂ എന്നുള്ള തിരിച്ചറിവോ?
അപരന്റെ ജീവന്റെ വിലയില്ലായ്മയെക്കുറിച്ചുള്ള "ബോധ്യ"മോ?
നമുക്കെന്തു ചെയ്യാന് സാധിക്കും ?