Thursday, January 7, 2010

അമ്പലപ്പറമ്പിലെ ചെണ്ട (ആര്‍ക്കും കൊട്ടാം)

ആകമാന (ദരിദ്രവാസി) മലയാളികള്‍ക്കുമുള്ള സര്‍ക്കാര്‍ വക പുതുവത്സര സമ്മാനം !

ബസ് സമരത്തെത്തുടര്‍ന്ന് മിനിമം ചാര്‍ജ് നാലു രൂപയാക്കി പുതുക്കി നിശ്ചയിക്കാന്‍ മന്ത്രിസഭായോഗം ഇന്നു തീരുമാനിക്കും !

എന്നാല്പിന്നെ രണ്ട് ദിവസം മുന്‍പേ ഇതങ്ങു തീരുമാനിച്ചിരുന്നെങ്കില്‍ ഈ നാടകം വഹയില്‍ ഈ ദരിദ്രമലയാളികള്‍ അനുഭവിച്ച കഷ്ടപ്പാടുകള്‍ ഒഴിവാകില്ലായിരുന്നോ മന്ത്രിപുംഗവന്മാരേ എന്നു ചോദിക്കാന്‍ തോന്നിപ്പോകുന്നു. കാറില്‍ നിന്നിറങ്ങാത്ത ജനസേവകന്മാര്‍ക്ക് ഇതൊന്നും മനസ്സിലായില്ലെങ്കിലും കാറില്‍ നിന്നിറങ്ങാത്ത “ബൂര്‍ഷ്വാക്കോടതിക്ക്” ജനത്തിന്റെ കഷ്ടപ്പാട് മനസ്സിലായി! കാരണം അവര്‍ ഒരിക്കലും ജനപക്ഷത്തല്ലല്ലോ...അവര്‍ ജനങ്ങളേ സേവിക്കാനുള്ളവരല്ലല്ലോ....പീഡിപ്പിക്കാനുള്ള മര്‍ദ്ദകോപകരണങ്ങളല്ലേ? കോടതിയുടെ ഇടപെടല്‍ കണ്ടപ്പോഴേ ഈ നാടകം ഇന്നു തന്നെ അവസാനിക്കും എന്ന് ഉറപ്പായിരുന്നു.

പമ്പരവിഡ്ഡികള്‍ എന്നല്ലാതെ ഈ ദരിദ്രവാസി മലയാളിക്കൂട്ടങ്ങളെ എന്തു വിളിക്കും?

അനുബന്ദമായി ഒരു മുന്‍ ട്രാന്‍സ്പോര്‍ട്ട് മന്ത്രി പറഞ്ഞതുകൂടി കേള്‍ക്കണം : “ ഞാന്‍ ഈ കളി എത്ര നടത്തിയതാ....ഇതൊക്കെ ഒരു ഒത്തുകളിയല്ലെ....ചാര്‍ജ് കൂട്ടാന്‍ തീരുമാനമെടുത്തു....എന്നാല്‍ അത് അവതരിപ്പിക്കാന്‍ ഒരു സമരം വേണം....ജനം എത്രകൂടുതല്‍ ബുധിമുട്ടുന്നോ അത്രയും കൂടുതല്‍ ചാര്‍ജ് വര്‍ദ്ധനെക്കെതിരേ പ്രതിഷേധം കുറയും....അതുകൊണ്ട് തെറ്റയില്‍ മന്ത്രി സമരവും മൂപ്പിക്കും....ചാര്‍ജും കൂട്ടും

ഇതൊന്നും നമുക്കറിയാന്‍ വയ്യാത്ത കാര്യമായിട്ടാണ് ആ മുന്‍ മന്ത്രി അവതരിപ്പിക്കുന്നത്...അങ്ങനെയൊന്നുമല്ല നേതാവെ....ഇങ്ങനത്തെ ചെറ്റത്തരം നിങ്ങള്‍ചെയ്തു എന്നും ഇനിയും ചെയ്തുകൊണ്ടിരിക്കും എന്നും അറിയുന്ന പ്രബുദ്ധമലയാളികള്‍ അടുത്ത തവണയും വോട്ട് ചെയ്ത് പൂര്‍വ്വാധികം ശക്തിയോടെ ചെറ്റത്തരങ്ങള്‍ തുടരാന്‍ അവസരം നല്‍കുന്നതായിരിക്കും ! അല്ലെങ്കില്‍ ഇന്‍ഡിയയിലെ ഏറ്റവും ബസ് ചാര്‍ജ് കൂടിയ സ്ഥലം കേരളം ആകില്ലായിരുന്നല്ലോ....

നമുക്ക് വലുത് ഉണ്ണിത്താന്റെ സംഗമവും, കാരണവര്‍ വധവും, പോള്‍ കൊലപാതകവും, മറ്റു വാണിഭങ്ങളുമൊക്കെയാണല്ലോ.....അതിനല്ലേ മസാല കൂടുതല്‍ !


“കേരളമെന്നു കേട്ടാല്‍ തിളക്കണം ചോര ഞരമ്പുകളില്‍ “ 
തിളച്ച് തിളച്ച് ഇപ്പോള്‍ ആകപ്പാടെ ഞരമ്പുരോഗം മാത്രമേയുള്ളൂ എന്നായിരിക്കുന്നു !
മറ്റൊന്നുമൊരു പ്രശ്നവുമല്ല !

9 comments:

Unknown said...

nannaayi... chekittathadicha pole oru lekhanam! :)

kudos!

സുനിൽ കൃഷ്ണൻ(Sunil Krishnan) said...

അല്ലെങ്കില്‍ ഇന്‍ഡിയയിലെ ഏറ്റവും ബസ് ചാര്‍ജ് കൂടിയ സ്ഥലം കേരളം ആകില്ലായിരുന്നല്ലോ....

ഇതിന്റെ കണക്കുകള്‍ കൈയിലുണ്ടോ?

നാട്ടുകാരന്‍ said...

സുനില്‍,
“ ഇതിന്റെ കണക്കുകള്‍ കൈയിലുണ്ടോ?“

ഒരു കണക്കും കൈയിലില്ല.... ഇനി ചിലപ്പോള്‍ ചാര്‍ജ് ഏറ്റവും കുറഞ്ഞ സ്ഥലം കേരളമായിരിക്കും :)! എന്നാലും ഒരു വരുമാന വര്‍ധനയുമില്ലാതെ ചിലവും വരവും കൂട്ടിമുട്ടിക്കാന്‍ ബുദ്ധിമുട്ടുന്ന സാധാരണക്കാരനു ഇതൊക്കെ അസഹ്യമാണെന്നാണ് വിചാരിക്കുന്നത്. കുറഞ്ഞപക്ഷം ഞാനെന്ന സാധാരണക്കാരനെങ്കിലും .... കാരണം അതിന്റേയും കണക്കെന്റെ കൈയിലില്ല ! വിവരമുള്ളവര്‍ എന്ന് ഞാനൊക്കെ വിചാരിക്കുന്നവര്‍ പറയുന്നത് വിശ്വസിച്ച് പറയുന്നതാ....ചിലപ്പോള്‍ തെറ്റായിരിക്കാം !

“അമ്മയെതല്ലിയാലും രണ്ട് പക്ഷം “ എന്നൊരു പഴംചൊല്ലുള്ള നാടല്ലേ ഇത്?

മണിഷാരത്ത്‌ said...

തുടക്കം മുതല്‍ തന്നെ സര്‍ക്കാരിന്‌ ചാര്‍ജ്ജ്‌ കൂട്ടുന്നതിനോട്‌ യോജിപ്പായിരുന്നു എന്ന് വ്യക്തമാണ്‌,പക്ഷേ അതിനായി യോജിച്ച ഒരു അന്തരീക്ഷം കൂടി ജനിപ്പിക്കേണ്ടതുണ്ടായിരുന്നു.എന്തെല്ലാം പറഞ്ഞാലും സമരം അതിന്റെ ഭാഗമായുള്ള ഒരു നാടകമായിരുന്നു എന്ന് വ്യക്തമാകുന്നുണ്ട്‌.സമരം നിര്‍ത്തിയിട്ട്‌ ചാര്‍ജ്ജ്‌ വര്‍ദ്ധനയെപ്പറ്റി ആലോചിക്കാമെന്ന് സര്‍ക്കാര്‍ എന്തുകോണ്ട്‌ പറഞ്ഞില്ല.?

Typist | എഴുത്തുകാരി said...

എല്ലാം ഒരു നാടകം. നമ്മളൊക്കെ വിഡ്ഡികളായ കാണികളും.

മുക്കുവന്‍ said...
This comment has been removed by the author.
മുക്കുവന്‍ said...

sunil....

I have a comparison which is 20 years back taken.. doesnt have much value right now :)

may be you can put some comparison the nearest three states, like tamilnadu and karnata

Manikandan said...

ചാര്‍ജ്ജ് വര്‍ധിപ്പിച്ച് ജനങ്ങളെ വിഷമത്തിലാക്കരുത് എന്ന കാര്യത്തില്‍ ആത്മാര്‍ത്ഥതയുണ്ടെങ്കില്‍ സര്‍ക്കാര്‍ ചെയ്യേണ്ടത് സ്വകാര്യ ബസ്സുകളുടെ ചാര്‍ജ്ജ് വര്‍ദ്ധിപ്പിക്കുകയും (മറ്റു നിവൃത്തിയില്ലെന്ന് പറയുന്നതുകൊണ്ട് മാത്രം) ഒപ്പം കെ എസ് ആര്‍ ടി സി യിലെ ചാര്‍ജ്ജ് പഴയ നിരക്കില്‍ തുടരുകയും ചെയ്യുക എന്നതാണ്. എന്തു ചെയ്താലും നന്നാവാത്ത; ജനങ്ങളുടെ നികിതിപ്പണം തീര്‍ക്കുന്ന ഒരു വെള്ളാനയായി മാറിയിരിക്കുന്നു ഈ സംവിധാനം. ഇത്തവണത്തെ ബഡ്ജറ്റില്‍ ഏകദേശം 500കോടി രൂപയാണ് ഈ വെള്ളാനയെ വീണ്ടും വെളുപ്പിക്കാന്‍ എഴുതിത്തള്ളിയത്. ഡീസല്‍, സ്പയര്‍ പാര്‍ട്ടുകള്‍ എന്നിവ വാങ്ങിയ വകയില്‍ കുടിശ്ശിഖയുണ്ടായുരുന്ന തുക തീര്‍ക്കാനാണത്രെ ഇതു നല്‍കിയത്. എന്നിട്ടും നന്നായോ? ഇന്നും ഈ സംവിധാനം കടത്തില്‍ തന്നെ. 47% ഡി എ ആവശ്യപ്പെട്ടു തൊഴിലാളികള്‍ സമരത്തിന് തയ്യാറെടുക്കുന്നു. ഒരു സൂചന കഴിഞ്ഞു. ഇനി എന്നാണാവോ അനിശ്ചിതം വരുന്നത്, നിത്യചെലവു തന്നെ കൂട്ടിമുട്ടിക്കാന്‍ സാധിക്കാതെ പോവുന്ന കെ എസ് ആര്‍ ടി സി യുടെ ശംബളവര്‍ദ്ധന കൂടി വരുമ്പോള്‍ ആ ഭാരവും പൊതു ജനത്തിന്റെ ചുമലില്‍. എന്നാല്‍ എന്തെങ്കിലും അധിക ഗുണങ്ങള്‍ ഈ സംവിധാനത്തെക്കൊണ്ട് സാധാരണ ജനങ്ങള്‍ക്കുണ്ടോ. പകല്‍ മുഴുവന്‍ സര്‍വ്വീസ് നടത്തുമ്പോള്‍ ഒരു സ്വകാര്യ മുതലാളിക്കും കിട്ടാത്ത തരത്തില്‍ വരുമാനമുള്ള ദേശ സാല്‍കൃത റൂട്ടികളില്‍ രാത്രി ഉള്ള സര്‍വ്വീസുകള്‍ പോലും ലാഭകരമല്ല എന്ന കാരണത്താല്‍ നിറുത്തലാക്കുന്നു. സീറ്റിങ്ങ് കപ്പാസിറ്റിയില്‍ മാത്രം ആളുകളെ കയറ്റാന്‍ നിയമം അനുവദിക്കുന്ന സൂപ്പര്‍ ഫാസ്റ്റിലും മറ്റും അതിന്റെ എത്ര ഇരട്ടി ആളുകളെ ആണ് കയറ്റുന്നത്. ഒരു പിരിവു കോടതിയും ഇത് കാ‍ണാറില്ല. എല്ലാത്തിനും പുറമേ അവസാനം കേന്ദ്രം അനുവദിച്ച ലോ-ഫ്ലൊര്‍ ബസ്സുകളുടെ നടത്തിപ്പും നിര്‍ബന്ധപൂര്‍വ്വം ഏറ്റെടുത്തിരിക്കുന്നു. എന്നിട്ടും അതും നഷ്ടമാണെന്ന് പരാതി ബാക്കി. ആരോ ഈ ബസ്സുകളും തങ്ങളുടെമേല്‍ അടിച്ചേല്‍പ്പിച്ച പോലെയാണ് അധകൃതരുടെ വാദം.

സ്വകാര്യ ബസ്സ് മുതലാളികളുടെ സമരത്തിന്റെ മറവില്‍ ബസ്സ് ചാര്‍ജ്ജ് വര്‍ദ്ധിപ്പിക്കുന്നതിനുള്ള കെ എസ് ആര്‍ ടി സിയുടെ സ്വപ്നത്തിനേറ്റ (വാഴ നനയ്ക്കുമ്പോള്‍ ചീരയും നനയും എന്ന പോലെ) അടിയാണ് ഹൈക്കോടതിയുടെ ഇടപെടല്‍. സ്വകാര്യ ബസ്സുകളിലേതു പോലെ കെ എസ് ആര്‍ ടി സിയുടെ നിയമിഷേധങ്ങള്‍ക്കുമെതിരെ (എയര്‍ ഹോണുകളുടെ വ്യാപക ഉപയോഗം, സൂപ്പര്‍ ഫാസ്റ്റ് പോലുള്ള ബസ്സുകളില്‍ നിയമം അനുവദിക്കുന്നതിന്റെ ഇരട്ടിയില്‍ അധികം യാത്രക്കാരെ കയറ്റുന്നത്, സൂപ്പര്‍ ഫാസ്റ്റ് ഉള്‍പ്പടെയുള്ള ബസ്സുകള്‍ കേടായാല്‍ സ്പെയര്‍ ബസ്സ് ഇല്ലാത്തത്, സ്പീഡ് റെഗുലേറ്റര്‍ പ്രവര്‍ത്തിക്കാത്തത് തുടങ്ങി....) ഹൈക്കോടതിയുടെ ഇടപെടല്‍ ആവശ്യമാണ്. എന്തായാലും ഹൈക്കോടതിയുടെ ഇടപെടല്‍ രണ്ടാഴ്ചത്തേക്കെങ്കിലും ചാര്‍ജ്ജ് വര്‍ദ്ധനവിന് തടയിടാന്‍ സഹായിച്ചു.

Sabu Kottotty said...

സര്‍വ്വകേരള മന്ദബുദ്ധികളേ...
നിങ്ങള്‍ക്കു നമോവാകം !