Sunday, January 24, 2010

ക്രിസ്തുവില്‍ സമാധാനം(പോലീസിനു നന്ദി)

o-g¡ Yt-´-¨· Y¤-Tt-¼® d¥-¶¢-´¢-T¼ B-k¤l Y¦-´¤-¼-·® ¨o-h¢-c¡-j¢ d-¾¢-i¢v h¥-¼® d-Y¢-ס-Ù¢-c¤-©m-n« J-c· ¨d¡-k£-o® J¡-l-k¢v C-j¤-l¢-g¡-L-l¤« B-j¡-bc cT-·¢. j¡-l¢-¨k G-r® h¤-Yv 11 h-X¢ l-¨j H¡t-·-©V¡-J®o® dÈ-l¤« D-µ-i®´® H-j¤ h-X¢ h¤-Yv A-Õ® l-¨j i¡-©´¡-f¡i l¢-g¡-L-l¤-h¡-X® B-j¡-bc c-T-·¢-i-Y®. C-¼¤« C-©Y j£-Y¢-i¢v C-j¤-l¢-g¡-L-·¢-c¤« B-j¡-bc Y¤-T-j¡«.- o«-Mt-n¡-l-Ì J-X-´¢-¨k-T¤-·® d-¾¢- d-j¢-o-j-·® C-¼-¨k d¤-kt-¨µ h¤-Yv ¨F.Q¢ l¢u-ou F«. ©d¡-q¢-¨Ê ©c-Y¦-Y§-·¢v J-c· ¨d¡-k£-o® o-¼¡-p« Gt-¨¸-T¤-·¢-i¢-j¤-¼¤. 

ഓര്‍ത്തഡോക്സ് സഭാ അങ്കമാലി ഭദ്രാസനാധിപന്‍ യൂഹാനോന്‍ മാര്‍ പോളിക്കാര്‍പ്പസ്, ഫാ. മത്തായി ഇടയനാല്‍, യാക്കോബ് തോമസ്, ജേക്കബ് മണ്ണാറപ്രായില്‍ കോര്‍ എപ്പിസ്കോപ്പ, എം സി വര്‍ഗീസ് എന്നിവര്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് പള്ളി ആരാധനയ്ക്ക് തുറന്നുകൊടുക്കാന്‍ കോടതി ഉത്തരവിട്ടത്. വൈകിട്ട് 6.30ന് കോടതി ഉത്തരവ് ലഭിച്ചശേഷം ഏഴോടെത്തന്നെ കലക്ടര്‍ എം ബീന ഇരുവിഭാഗം മേധാവികളുടെയും യോഗം വിളിച്ചുചേര്‍ത്തു. മൂന്നരമണിക്കൂറോളം നീണ്ട ചര്‍ച്ചയ്ക്കുശേഷമാണ് ആരാധന നടത്തുന്നതിന് പള്ളി തുറന്നുകഴിഞ്ഞാല്‍ പാലിക്കേണ്ട നടപടിക്രമങ്ങള്‍, വേഷവിധാനങ്ങള്‍ എന്നിവയെക്കുറിച്ച് ചര്‍ച്ചചെയ്ത് ധാരണയുണ്ടാക്കിയത്. 10നു ശേഷം ഇരുവിഭാഗവും പള്ളി തുറന്ന് വൃത്തിയാക്കി. ശനിയാഴ്ച രാവിലെ ഏഴിന് കലക്ടറുടെയും റൂറല്‍ എസ്പിയുടെയും കോടതി നിയോഗിച്ച അഭിഭാഷക കമീഷന്‍ അഡ്വ. ശ്രീലാല്‍ വാര്യരുടെയും സാന്നിധ്യത്തില്‍ പള്ളി ആരാധനയ്ക്കായി തുറന്നു. എസ്പി ടി വിക്രമിന്റെ നേതൃത്വത്തില്‍ 723 പേരുടെ പൊലീസ് സംഘമാണ് പള്ളിയിലും പരിസരത്തുമായി ക്രമസമാധാനം ഉറപ്പാക്കുന്നത്. 10 ഡിവൈഎസ്പിമാര്‍, 22 സിഐമാര്‍, എസ്ഐ-എഎസ്ഐ വിഭാഗത്തിലെ 50 പേര്‍ എന്നിവര്‍ ഇതില്‍പ്പെടും. ഒപ്പം ആംഡ് പൊലീസ് ബറ്റാലിയനില്‍നിന്ന് ഒരു കമ്പനി പൊലീസും ബാരിക്കേഡുകള്‍, മെറ്റല്‍ ഡിറ്റക്ടറുകള്‍ എന്നിവ ഉള്‍പ്പെടെയുള്ള ബന്തവസ്സുകളും സജ്ജമാക്കിയിട്ടുണ്ട്.

ഒന്നും രണ്ടുമല്ല......എണ്ണൂറോളം പോലീസുകാരാണ് സമാധാനപ്രഭുവിന്റെ ശിഷ്യന്മാര്‍ എന്നവകാശപ്പെടുന്ന ............ മക്കള്‍ക്ക് സമാധാനപ്രേരണയായത് ! എങ്ങനെ സമാധാനം പാലിക്കാതിരിക്കും ! കുറച്ച് വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഇതുപോലൊരു ദിവസം ളോഹക്കും താടിക്കും മുകളില്‍ കേരളാപ്പോലീസ് സമാധാനം നടത്തുന്നതും അതിന്റെപേരില്‍ വലിയ ഇടയന്‍ കുത്തിയിരുന്ന് ഉപവസിക്കുന്നതും നമ്മള്‍ ടിവിയില്‍ കണ്ടിരുന്നല്ലോ 1


കേരളാപ്പോലീസിന്റെ തോക്കും ലാത്തിയും ബാരിക്കേഡുമില്ലായിരുന്നെങ്കില്‍ മറ്റേ വിശ്വാസിയുടെ കുടലുമാല പ്രാര്‍ഥനാപൂര്‍വ്വം എടുത്ത് പുറത്തിടുമായിരുന്ന ഈ ആരാധന ആര്‍ക്കുവേണ്ടിയാണാവോ അല്ലെങ്കില്‍ ആരേയാണാവോ ? ആരാധനക്ക് എണീറ്റുനില്‍ക്കാന്‍ ശക്തിപോലുമില്ലാത്ത നേതാക്കന്മാര്‍ മറ്റുള്ളവരുടെചുമലില്‍ തൂങിപ്പോകുന്നതു കണ്ടപ്പോള്‍ ഒരു ക്രിസ്ത്യാനി എന്നപേരില്‍ അറിയപ്പെടുന്നല്ലോ എന്നോര്‍ത്ത് സ്വയം ലജ്ജതോന്നിപ്പോയി. സഹോദരനെതിരേ വിഷം ചീറ്റാന്‍ ഇതൊന്നും ഒരു ബലഹീനതയല്ല...പതിന്മടങ്ങു ശക്തിയാണുതാനും !



ഈ പിതാക്കന്മാരൊന്നും ബൈബിള്‍ വായിച്ചിട്ടില്ല എന്നറിയുന്നതില്‍ വളരെ സന്തോഷം :)


അല്ലെങ്കില്‍ ബൈബിളിലെഴുതിയിരിക്കുന്നതൊന്നും കാണാതിരിക്കില്ലല്ലോ !

ബൈബിള്‍ ഇങ്ങനെ പറയുന്നു :



നീ ബലിയര്‍പ്പിക്കാന്‍ വരുമ്പോള്‍ നിന്റെ സഹോദരനു നിന്നോടെന്തെങ്കിലും ഉണ്ടെന്നുതോന്നിയാല്‍ ബലിവസ്തു അവിടെവച്ചിട്ട് ആദ്യം പോയി സഹോദരനോടു രമ്യതപ്പെടുക...പിന്നീട് വന്നു ബലിയര്‍പ്പിക്കുക. അതു നിന്റെ ദൈവത്തിനു സ്വീകാര്യമായിരിക്കും.“


ഇതൊന്നും കാണാതെ അല്ലെങ്കില്‍ കണ്ടിട്ടും വകവെക്കാതെ മേശപ്പുറത്ത് കത്തികുത്തിവെച്ചിട്ട് അതിന്റെ ബലത്തില്‍ ആരാധന നടത്തുന്ന ഇവന്മാരെ ................... എന്നല്ലാതെ എന്താ വിളിക്കുക ? എന്നിട്ട് സമാധാനം പാലിക്കുന്നവരാണെന്ന് ഒരവകാശവാദവും ! ഇതിനെല്ലാം ജയ് വിളിക്കാന്‍ കുറെ കൊഞ്ഞാണന്മാരും ! 


ജാതി ചോദിക്കരുത് പറയരുത് എന്നു പറഞ്ഞ ശ്രീനാരായണ ശിഷ്യന്മാര്‍ ഇന്ന് ചരിത്രസംഭവമായ അവകാശപ്രഖ്യാപന റാലി നടത്തുന്നു ! ജാതിയുടെപേരില്‍ അവകാശം വേണമെന്നു പറയാന്‍ ! (പാവം ഗുരു! ) 

ദൈവത്തിന്റെ സ്വന്തം നാടെന്നു പറയുന്നതിന്റെ അര്‍ഥം ഇപ്പോള്‍ മനസ്സിലായിക്കാണുമല്ലോ :)

24 comments:

നാട്ടുകാരന്‍ said...

രാജാവു നഗ്നനാണെന്നു പറയാന്‍ ഒരു കൊച്ചുകുട്ടിയില്ല എന്നതാണു നമ്മുടെ നാടിന്റേയും സമൂഹത്തിന്റേയും ശാപം.

നിലാവ്‌ said...

ആരെ കൊന്നായാലും ദൈവത്തിനെ രക്ഷിക്കണം. മനുഷ്യനാൽ സംരക്ഷിക്കപ്പെടേണ്ട ദൈവത്തിന്റെ ഒരു ഗതികേട്‌ നോക്കണേ..സ്വയം സംരക്ഷിക്കാൻ കഴിവില്ലാത്ത ദൈവത്തോട്‌ ഇനി നമ്മൾ എന്തു പ്രാർത്ഥിക്കാൻ?

ഷാ said...

നിന്റെ പട്ടിയെക്കാള്‍ എന്റെ പട്ടിക്കാണ് ഭംഗി കൂടുതല്‍ എന്ന് പറഞ്ഞു കുട്ടികള്‍ തല്ലു കൂടുന്നത് പോലെയേ ഉള്ളൂ ഇതും.
എന്റേതായ എന്തിനു വേണ്ടിയും തല്ലു കൂടാന്‍ തയ്യാറാണ്. അത് പട്ടിയായാലും പള്ളിയായാലും. ഇതിന്റെ പേര് ഭക്തി എന്നൊന്നും അല്ല. മത മൌലികവാദവും തീവ്രവാദവും എല്ലാം തന്നെ ശരിയായ ദൈവ വിശ്വാസികള്‍ക്ക് ചെയ്യാന്‍ കഴിയുന്നതല്ല. അല്ലെങ്കില്‍ എന്റെ മതത്തില്‍ വിശ്വസിക്കുന്നില്ല എന്നതിന്റെ പേരില്‍ ഒരാളെ ഉപദ്രവിക്കേണ്ട കാര്യമെന്താണ്?
രാജാവ് നഗ്നനാണെന്നു പലരും വിളിച്ചു പറയുന്നുണ്ട്. പക്ഷെ കേള്‍ക്കാനാരും തയ്യാറാവുന്നില്ല. പകരം അവനെ വിഡ്ഢിയെന്നു വിളിക്കുന്നു.

siva // ശിവ said...

“നീ ബലിയര്‍പ്പിക്കാന്‍ വരുമ്പോള്‍ നിന്റെ സഹോദരനു നിന്നോടെന്തെങ്കിലും ഉണ്ടെന്നുതോന്നിയാല്‍ ബലിവസ്തു അവിടെവച്ചിട്ട് ആദ്യം പോയി സഹോദരനോടു രമ്യതപ്പെടുക...പിന്നീട് വന്നു ബലിയര്‍പ്പിക്കുക. അതു നിന്റെ ദൈവത്തിനു സ്വീകാര്യമായിരിക്കും“ ഇതൊക്കെ എല്ലാവരും അനുസരിച്ചിരുന്നെങ്കില്‍...

Typist | എഴുത്തുകാരി said...

“കേരളാപ്പോലീസിന്റെ തോക്കും ലാത്തിയും ബാരിക്കേഡുമില്ലായിരുന്നെങ്കില്‍ മറ്റേ വിശ്വാസിയുടെ കുടലുമാല പ്രാര്‍ഥനാപൂര്‍വ്വം എടുത്ത് പുറത്തിടുമായിരുന്ന ....”

ഒരു സംശയോം വേണ്ടാ, അതു തന്നെ സംഭവിക്കുമായിരുന്നു.അത്രക്കല്ലേ ആവേശം!

അതെ, പാവം ഗുരു. ഇത്രക്കങ്ങ് കരുതിക്കാണില്ല.

മുക്കുവന്‍ said...

.സ്വയം സംരക്ഷിക്കാൻ കഴിവില്ലാത്ത ദൈവത്തോട്‌ ഇനി നമ്മൾ എന്തു പ്രാർത്ഥിക്കാൻ?

Manikandan said...

നാട്ടുകാരാ നന്നായിരിക്കുന്നു. കഴിഞ്ഞതവണ പുരോഹിതന്മാരെ ഓടെടാ അച്ചാ എന്നു പറഞ്ഞ് ഓടിച്ചതും പോലീസ്റ്റേഷനില്‍ വെച്ച കുര്‍ബാന ചൊല്ലിച്ചതും എല്ലാം വിവാദമായിരുന്നത് ഇപ്പോഴും ഓര്‍മ്മയുണ്ട്. എത്ര കോടതികള്‍ ശ്രമിച്ചാലും തീരാത്ത ഒന്നായി മാറിയിരിക്കുന്നു സഭാതര്‍ക്കം. കോടതികളല്ല വിശ്വാസികള്‍ തന്നെ രമ്യമായ തീരുമാനത്തില്‍ എത്തുന്നതാവും ഏറ്റവും ഉചിതം. അടിച്ചേല്‍പ്പിക്കപ്പെടുന്ന കോടതിവിധികള്‍ ശാശ്വതമായ സമാധാനം ഉണ്ടാക്കും എന്ന് കരുതാന്‍ വയ്യ. ഇവിടെ സൂചിപ്പിച്ച ബൈബിള്‍ വാക്യം മഹത്തരം തന്നെ, ഒപ്പം ഇതുകൂടെ ചേര്‍ക്കുന്നു “ഞങ്ങളോടു ചെയ്യുന്ന തെറ്റുകള്‍ ഞങ്ങള്‍ പൊറുക്കുന്നതുപോലെ ഞങ്ങളുടെ തെറ്റുകളും പൊറുക്കേണമേ” പ്രാര്‍ത്ഥന ഇങ്ങനെയെങ്കില്‍ ഇവരുടെ തെറ്റുകള്‍ പൊറുക്കപ്പെടുന്നതെങ്ങനെ?

മണിഷാരത്ത്‌ said...

നാട്ടുകാരാ...ബൈബിളും ദൈവവും എന്നേ കൃസ്ത്യാനികളെ കൈവിട്ടു.ഇന്ന് ദൈവത്തിന്റെ പേരിലുള്ള വ്യവസായമാണ്‌..ഇത്രയും തുറന്നെഴുതിയതിന്‌ അഭിനന്ദനം

സജി said...

നാട്ടുകാരോ,
ഇതു വായിച്ചപ്പോഴാ ഒരു തമാശ ഓര്‍ത്തത്.
92 ലാണെന്നു തോന്നുന്നു.. ബാവാക്കക്ഷിയുടെ വക ഒരു സമ്മേളനമും ശക്തിപ്രകടനവും ഏറണാകുളത്ത് നടന്നു.
ഞങ്ങളുടെ കോളേജില്‍ ബാവാകക്ഷിയുടെ പ്രതിനിധികള്‍ എത്തി, പ്രകടനം കൊഴുപ്പിക്കണം. കുറെ പിള്ളേരെ ഇറക്കണം.

ഞങ്ങള്‍ ഏറ്റു. രണ്ടു കണ്ടീഷന്‍ മാത്രം- ഒരു ബസ്സ് വിട്ടു തരണം, അതില്‍ മൈക് സെറ്റും വേണം. രണ്ടും തന്നു. ഞങ്ങള്‍ ഞങ്ങളാലാവതു ചെയ്തു എന്നു ചുരുക്കിപ്പറയാം.

ഒന്നു മാത്രം നല്ല ഓര്‍മ്മയുണ്ട് അന്നു വിളിച്ച മുദ്രാവാക്യം “ബാവാ ഞങ്ങടെ നേതാവെങ്കില്‍-- പോടാ പുല്ലേ മെത്രാനേ..”

ഹരീഷ് തൊടുപുഴ said...

അച്ചായോ...ഹിഹിഹിഹിഹിഹിഹി

നട്ടാരോ...:)

Appu Adyakshari said...

നാട്ടുകാരോ, വിശ്വാസത്തിന്റെയും മതത്തിന്റെയും മേലെ ബിസിനസ്സും, സ്വത്തുക്കളും ഒക്കെ പ്രാധാന്യമുള്ളതായി വരുമ്പോൾ ഇതൊക്കെ സംഭവിക്കും. കഷ്ടം എന്നല്ലാതെ എന്തുപറയാൻ.

“എന്റെ രാജ്യം ഐഹികമല്ല” എന്നു പറഞ്ഞു പഠിപ്പിച്ച ഗുരുവിന്റെ ശിഷ്യന്മാർ ഇതു ചെയ്തുകാണുമ്പോൾ മൂക്കത്തുവിരൽ വയ്ക്കാനേ ആവുന്നുള്ളൂ. ഒപ്പം അക്കൂട്ടത്തിൽ പെട്ടുപോയല്ലോ എന്ന നാണക്കേടും. പോലീസ് പ്രൊട്ടക്ഷനിൽ നടത്തുന്ന വിശുദ്ധ കുർബാനയിലും, പോലീസ് സംരക്ഷണയിൽ ആരാധനയ്ക്കെത്തേണ്ട ഗതികേടുള്ള പള്ളികളിലും ദൈവം ഇരിക്കുന്നില്ല എന്ന് എന്നാണാവോ ഇവർക്ക് മനസ്സിലാവുക?

നാട്ടുകാരന്‍ said...

കിടങ്ങൂരാൻ,
ദൈവത്തിനു ഈ ഞാഞ്ഞൂലുകളുടെ സംരക്ഷണമൊന്നും വേണ്ട :) എന്നാല്‍ ഈ എട്ടുകാലി മമ്മൂഞ്ഞുമാര്‍ അങ്ങനെ സമ്മതിക്കില്ല എന്നുമാത്രം :)

ഷാ,
അഭിപ്രായത്തോടു യോജിക്കുന്നു.

ശിവ,

ഇങ്ങനെയൊരു വാചകം ഉണ്ടെന്നു തന്നെ അവര്‍ക്കരിയില്ലായിരിക്കും ! ഇനി അറിഞ്ഞിട്ടെന്തിനാ ? ആ വാചകം കാശ് ഉണ്ടാക്കിത്തരില്ലല്ലൊ!

എഴുത്തുകാരി ചേച്ചി,

അങനെ സംഭവിച്ചതിന്റെ ഫലമാണ് പെരുമ്പാവൂരുകാരന്‍ വര്‍ഗീസ് (ഭാഗ്യം ഇതുവരെ വിശുദ്ധനായി പേരു വിളിച്ചില്ല) കത്തിക്കിരയായത് !

നാട്ടുകാരന്‍ said...

മുക്കുവന്‍,
ഇവര്‍ അങ്ങനെ ആക്കിയിരിക്കുന്നു.

മണികണ്ഠന്‍,
ഞങ്ങളുടെ പ്രാര്‍ഥനകള്‍ പലതും വെറും ചവറുപുസ്തകങ്ങളിലുള്ള അഥരവ്യായാമം മാത്രമാണേന്ന് മണിക്കറിയില്ലാല്ലെ :) അല്ലെങ്കില്‍ ഇംപ്പോസിഷന്‍ പോലെ ഇതു ചൊല്ലുമായിരുന്നോ (അര്‍ഥമറിയാതെ)?

മണിഷാരത്ത്‌,

ബൈബിളും ദൈവവും ഒരിക്കലും കൃസ്ത്യാനികളെ കൈവിട്ടിട്ടില്ല....എന്നാല്‍ അവര്‍ കൈവിട്ടു എന്നതു ശരി :) ഇതൊക്കെ വെച്ചോണ്ടിരുന്നാല്‍ കച്ചവടം പൂട്ടിപ്പോകും :)

അച്ചായോ,
മുദ്രാവാക്യം എനിക്ക് ക്ഷ ബോധിച്ചു : “ബാവാ ഞങ്ങടെ നേതാവെങ്കില്‍-- പോടാ പുല്ലേ മെത്രാനേ..” ഇനി പോടാ പുല്ലേ കര്‍ത്താവേ എന്നു പരസ്യമായി (രഹസ്യമായി ഇപ്പോള്‍തന്നെ ഉണ്ടല്ലോ) എന്നാണ് വിളിക്കുന്നതെന്നറിഞ്ഞാല്‍ മതി !

കാരി,

ഹി...ഹി...ഹി...ഹി..ഹി..ഹി...

അപ്പു,

ഇവരിരിക്കുന്ന ഒരു പള്ളിയിലും ദൈവം തിരിഞ്ഞു നോക്കില്ല എന്നിവര്‍ നന്നായി മനസ്സിലാക്കിയിട്ടുണ്ട്. അതാണ് സകല തോന്ന്യവാസവും ഇത്ര ധൈര്യത്തോടെ കാണിക്കുന്നത് :)

ഇതിലൊക്കെ പെട്ടുപോകുന്ന നമ്മുടെയൊക്കെ ഗതികേട് എന്നു പറഞ്ഞാല്‍ മതിയല്ലോ !

ജോ l JOE said...

http://joekj.blogspot.com/2009/01/blog-post_25.html

അനില്‍@ബ്ലൊഗ് said...

ദൈവത്തിനു മുകളില്‍ സഭ ആധിപത്യം ഉറപ്പിക്കുമ്പോള്‍ ഉണ്ടാവുന്ന പ്രശ്നങ്ങളാണിതെല്ലാം.
അധികാരത്തിനു വേണ്ടിയുള്ള തമ്മില്‍ തല്ല്.

Ashly said...

“നീ ബലിയര്‍പ്പിക്കാന്‍ വരുമ്പോള്‍ നിന്റെ സഹോദരനു നിന്നോടെന്തെങ്കിലും ഉണ്ടെന്നുതോന്നിയാല്‍ ബലിവസ്തു അവിടെവച്ചിട്ട് ആദ്യം പോയി സഹോദരനോടു രമ്യതപ്പെടുക...പിന്നീട് വന്നു ബലിയര്‍പ്പിക്കുക. അതു നിന്റെ ദൈവത്തിനു സ്വീകാര്യമായിരിക്കും“ - നല്ല കാരിയം...പക്ഷെ... :(

അച്ചായോ.....അതു ഒരു ഒന്നര വിളിആയിരുന്നല്ലൊ.... ;)

CKLatheef said...

പ്രിയ നാട്ടുകാരന്‍

ഞാനിതിനെ നല്ലനിരീക്ഷണം എന്നോ മറ്റൊ പറഞ്ഞാല്‍ ചിലരെങ്കിലും തെറ്റിദ്ധരിക്കും. എങ്കിലും പറയാതിരിക്കാനാവില്ല. നാട്ടുകാരാ ഇവിടെ അധിപത്യം പുലര്‍ത്തുന്നത്. വേദങ്ങളിലെ മതമല്ല. പൗരോഹിത്യമതമാണ്. അതിനേ ശക്തിയുണ്ടാവൂ. അധികാരത്തിന്റെ അരമനകളും പൗരോഹിത്യത്തിന്റെ അരമനകളും പരസ്പരം അറ്റാച്ച്ഡ് ആണ് എന്നതാണ് കാരണം. കൂടുതല്‍ അവിഹിത ബന്ധം പുലര്‍ത്തുന്നവര്‍ കൂടുതല്‍ ശക്തരായി മാറുന്നു. താങ്കളുദ്ധരിച്ച വേദവാക്യവുമായി അവരിലുള്ള നല്ലവര്‍ സംഘടിക്കാന്‍ തീരുമാനിച്ചാല്‍ മേല്‍ പറഞ്ഞ കോക്കസ് അവര്‍ക്കെതിരെ തിരിയും.

O.T. മാത്തമാറ്റിക്‌സ് ബ്ലോഗില്‍ നിന്നാണ് ഇവിടെയെത്തിയത്. അവിടെയുള്ള അല്‍പം രൂക്ഷമായ ഭാഷകണ്ടെപ്പോള്‍ ആളെയൊന്ന് പരിചയപ്പെടണമെന്ന് തോന്നി. ഇതെല്ലാം കണ്ടും അനഭവിക്കുന്ന താങ്കളെപ്പോലുള്ളവരുടെ ഭാഷ കടുത്തുപോയില്ലെങ്കിലെ അത്ഭുതമുള്ളൂ. താങ്കള്‍ക്ക് ഒരു നിലക്കും യോജിക്കാനാവാത്ത വിശ്വാസക്കാരനാണ് ഞാനെങ്കിലും താങ്കളെ പിന്തുടരാന്‍ തീരുമാനിച്ചു.

ആദ്യപേരവായിക്കാന് കഴിയുന്നില്ല. ഏതാണ് ഫോണ്ട്.

സജി said...

ക്രിസ്തു സഭയിലെ തെറ്റ് ചൂണ്ടിക്കാണിച്ചപ്പോള്‍, അതിനെ ന്യായീകരിക്കാന്‍ ക്രിസ്ത്യാനികളാരും വരാത്തതു ഒരു നല്ല ലക്ഷണം തന്നെ.

@“നീ ബലിയര്‍പ്പിക്കാന്‍ വരുമ്പോള്‍ നിന്റെ സഹോദരനു നിന്നോടെന്തെങ്കിലും ഉണ്ടെന്നുതോന്നിയാല്‍“

ഈ വാചകത്തിന്റെ ശരിയായ അര്‍ത്ഥം പിതാക്കന്മാരും അവരെ പിന്നാലെ പോകുന്ന ബഹു ഭൂരിപക്ഷം വിശ്വാസികളും വേണ്ട രീതിയില്‍ മനസിലാക്കിയിട്ടില്ല.

നിനക്കു നിന്റെ സഹോദരനോട് എന്തെങ്കിലും തോന്നിയാല്‍ എന്നല്ല ഇവിടെ ക്രിസ്തു പറഞ്ഞിരിക്കുന്നത്.

നിന്റെ സഹോദരന് നിന്നോടെന്തെങ്കിലും തോന്നിയാല്‍ - this is far more difficult.

Sabu Kottotty said...

രാജാവു നഗ്നനാണെന്നു പറയാന്‍ ഒരു കൊച്ചുകുട്ടിയില്ല എന്നതാണു നമ്മുടെ നാടിന്റേയും സമൂഹത്തിന്റേയും ശാപം.
അതെങ്ങനെ ശരിയാവും..?
അതു കൂടിപ്പോയതിന്റെ കുഴപ്പമാണ്...

Kamal Kassim said...

dheyvam manushyane srishtticchu.
EPPO manushyan dheyvathe srishttikkunu.
enthu cheyyaaam... KALIKAALAVYBHAVAM.

നാട്ടുകാരന്‍ said...

പുതിയ പോസ്റ്റ് വായിക്കൂ.......
കോഴിക്കോട് പെരുവണ്ണാമൂഴി പള്ളിയില്‍ അത്ഭുതം !

.. said...
This comment has been removed by the author.
നാട്ടുകാരന്‍ said...

ജിക്കൂസ്,
അഭിപ്രായം അറിയിക്കാന്‍ ഇവിടെ വന്നതിനു നന്ദി !

“ആശംസകള്‍“ എന്തിനാണത്? ഇതിങ്ങനെ തുടരാനോ അതോ നിര്‍ത്താനോ ?ഒന്നും മനസ്സിലാകുന്നില്ല !

എന്റെ പോസ്റ്റില്‍ സാധാരണ വന്ന് കമെന്റ് ചെയ്യാത്ത താങ്കള്‍ പഴയ ഈ പോസ്റ്റില്‍ വന്ന് മുകളില്‍ കൊടുത്തിരിക്കുന്ന രീതിയില്‍ ഒരു കമെന്റ് നല്‍കിയതിന്റെ ഉദ്ദേശം മനസ്സിലാകുന്നില്ല. മതത്തിനുവേണ്ടി നടത്തുന്ന ഭീഷണിയാണോ? അതോ അനുനയമോ?

ഏറ്റവും സ്നേഹത്തോടെ തന്നെ ചോദിക്കട്ടെ, താങ്കള്‍ ഈ സമൂഹത്തില്‍ തന്നെയാണോ ജീവിക്കുന്നത്? അതോ മറ്റു വല്ല ഗ്രഹത്തിലുമാണോ? ഞാനിതു ചോദിക്കാന്‍ കാരണം, ഇതില്‍ കമെന്റു ചെയ്തിരിക്കുന്ന ഒരാള്‍ക്കും തോന്നാതിരുന്ന ആ വികാരം എങ്ങിനെ താങ്കള്‍ക്കുണ്ടായി?

“വര്‍ഗ്ഗീയഭ്രാന്ത്“ എന്ന ആ കാളകൂടവിഷം താങ്കളേ സ്വാധീനിച്ചിരിക്കുന്നു എന്നു ഞാനോ ഇവിടെ കമെന്റ് ചെയ്തിരിക്കുന്നതിലാരെങ്കിലുമോ സംശയിച്ചാല്‍ അതിനവരേ കുറ്റം പറയാനൊക്കുമോ?

“മതവുമായി ബന്ധപ്പെട്ടു എഴുതുമ്പോള്‍ നമ്മുടെ വികാരങ്ങള്‍ അതേതു തരത്തില്‍ ആയാലും കടിച്ചമാര്താന്‍ ഉള്ള കഴിവ് വേണം..പ്രതികരിക്കണം പക്ഷെ പല സമൂഹങ്ങളെയും വേദനിപ്പിക്കുന്ന തരത്തില്‍ ഭാഷ പോകരുത് ...കാരണം മതം എന്നത് ഒരു തീയാണ്..തൊട്ടാല്‍ പൊള്ളും..“

ഒരു മനുഷ്യനും ഇത്രക്ക് അധപതിക്കരുത് ! ഞാനെന്തു വേദനിപ്പിച്ചു എന്നാണ് താങ്കള്‍ പറയുന്നത്?
മതം എന്നതിന്റെ പേരില്‍ നാടുകത്തിക്കുന്നതുള്‍പ്പെടെ എന്തു തോന്ന്യവാസവും ഇവിടെ കാണിക്കാം, അതിനെതിരേ മിണ്ടരുത് എന്നതൊക്കെയാണ് താങ്കളേപ്പോലുള്ളവരുടെ സാരോപദേശമെങ്കില്‍ ഒരു ബ്ലോഗര്‍ എന്ന നിലയില്‍ എനിക്കു എന്നോട് തന്നെ പുഛം തോന്നുന്നു. കാരണം താങ്കളേപ്പോലുള്ളവരുമുള്ള ബൂലോഗത്താണല്ലോ ഞാനും എഴുതുന്നത്!

ഇവിടെ ഞാന്‍ എഴുതിയത് നിങ്ങള്‍ ഒരാള്‍ക്കെ വേദനയായി തോന്നിയുള്ളൂ.... അങ്ങനെ വേദനിക്കുന്ന ഒരാള്‍ എന്റെ ബ്ലോഗില്‍ വന്ന് എന്റെ ഈ പോസ്റ്റില്‍ ഇതുപോലെ എന്നെ ഉപദേശിക്കുന്നത് എനിക്കൊരപമാനമായി ഞാന്‍ കരുതുന്നു. അതിനാല്‍ ദയവുചെയ്ത് ഒന്നുകില്‍ താങ്കളുടെ കമെന്റിലെ ആക്ഷേപകരമായ ആ ഭാഗങ്ങള്‍ നീക്കം ചെയ്യുക, അല്ലെങ്കില്‍ കമെന്റു തന്നെ നീക്കം ചെയ്യുക.

കാരണം “മതം“ എന്നത് എനിക്കത്ര പൊള്ളില്ല. ഞാനതിനെ പേടിക്കാനുദ്ദേശിച്ചിട്ടുമില്ല.

താങ്കള്‍ ആവശ്യമുള്ളിടത്തും ഇല്ലാത്തിടത്തും കയറി ഇതുപോലുള്ള ഉപദേശങ്ങള്‍ നടത്തുന്നത് പലപ്പോഴും കണ്ടിട്ടുണ്ട്. ആളാവാനുള്ള ആ അഭ്യാസങ്ങള്‍ ഇവിടെ ചിലവാക്കണ്ട. സമൂഹത്തില്‍ വിഷം പടര്‍ത്താനുള്ള സ്ഥലമല്ല എന്റെ ബ്ലോഗ് എന്നതു പ്രത്യേകമോര്‍ക്കുമല്ലോ.

താങ്കള്‍ പറയുന്നതുപോലെ പ്രതികരിക്കാനും എഴുതാനുമാണെങ്കില്‍ എന്റെ ബ്ലോഗ് താങ്കളെ ഏല്‍പ്പിച്ചാല്‍ മതിയല്ലോ ! ഞാന്‍ വേറെ പണി നോക്കുന്നതല്ലേ നല്ലത്? അതുകൊണ്ട് എന്നെങ്കിലും എനിക്കങ്ങനെ തോന്നുമ്പോള്‍ ഞാനറിയിക്കാം.

.. said...

അതൊരു ഭീഷനിയല്ലാരുന്നു.....ഇനി മേലാല്‍ ഇങ്ങനെ ആവര്‍ത്തിക്കില്ല...ക്ഷമിക്കണം ,മാപ്പാക്കണം ...ഇനി ബ്ലോഗില്‍ വരില്ല